AUTOMOTIVEINDIANEWSTrending

ലുക്കിലും വിലയിലും വ്യത്യസ്തമായി പുതിയ ‘ബൊലേറോ നിയോ’; നിരത്തുകളിലെത്തുക ടിയുവി 300ന് പകരക്കാരനായോ?

ബൊലേറോ, ടി.യു.വി 300 എന്നിവയിലെ ചില പ്രത്യേകതകൾ ഇണക്കിച്ചേർത്ത് പുതിയ ‘ബൊലേറോ നിയോ’ അവതരിപ്പിച്ച് മഹീന്ദ്ര. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയിൽ ഉപയോഗിക്കുന്ന മൂന്നാം തലമുറ ഷാസിയിലാണ്​ വാഹനത്തി​ന്റെ നിർമാണം. മഹീന്ദ്രയുടെ എംഹോക്​ എന്‍ജിനും പ്രീമിയം ഇറ്റാലിയന്‍ ഇൻറീരിയറും പ്രത്യേകതകളാണ്​. ബൊലേറോ, ടി.യു.വി 300 എന്നിവയുടെ ഇടയിലായി സ്​ഥാനം പിടിക്കുന്ന വാഹനമാണ്​ നിയോ. ടി.യു.വിയുടെ പ്രത്യേകതകളാണ്​ വാഹനത്തിന്​ പ്രധാനമായും ഒരുക്കിയിരിക്കുന്നത്.

വിൽപ്പന കുറവുള്ള ടി.യു.വിയെ കൂടുതൽ സ്വീകാര്യമാക്കുക എന്നതും നിയോയുടെ അവതരണത്തിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്​. ബൊലേറോ നിയോയുടെ എന്‍4 വേരിയൻറി​െൻറ പ്രാരംഭ വില 8.48 ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ്. നിയോ വന്നാലും നിലവിലെ ബൊലേറോയും ടി.യു.വിയും വിപണിയില്‍ തുടരും. പ്രീമിയം അകത്തളവും സുഖപ്രദമായ കാബിനും ഡ്യുവല്‍ എയര്‍ബാഗ്, ആൻറി-ലോക്​ ബ്രേക്കിങ് സംവിധാനം (എബിഎസ്),ഇലക്‌ട്രോണിക്ക് ബ്രേക്​ ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണറിങ് ബ്രേക്​ കണ്‍ട്രോള്‍ (സിബിസി), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് തുടങ്ങിയ മികച്ച സുരക്ഷാ സൗകര്യങ്ങളാണ്​ വാഹനത്തിന്​.

Mahindra Bolero Neo (Check Offers), Price, Photos, Reviews, Specs @91Wheels

ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ഏറ്റവും തലയെടുപ്പുള്ള കോംപാക്ട് എസ്.യു.വി. എന്ന് വിശേഷണത്തിന് യോഗ്യമായാണ് ബൊലേറൊ നിയോ എത്തുന്നത്. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ചിത്രങ്ങളും ഫീച്ചറുകളും മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുകയാണ്. N4, N8, N10, N10(O) എന്നീ നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ബൊലേറോ നിയോയ്ക്ക് 8.48 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

ടി.യു.വിയുടെ പകരക്കാരനാണെങ്കിലും തീകച്ചും പുതിയ ലുക്കിലാണ് ബൊലേറൊ നിയോ എത്തുന്നത്. ഹണികോമ്പ് ഡിസൈനില്‍ ക്രോമിയം സ്ട്രിപ്പുകള്‍ പതിപ്പിച്ച ഗ്രില്ല്, വലിയ എയര്‍ഡാം, സ്റ്റൈലിഷായി ഡിസൈന്‍ ചെയ്ത ബമ്പര്‍, സ്‌പോര്‍ട്ടി ഭാവമുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഉള്‍വലിഞ്ഞ് നില്‍ക്കുന്ന ഫോഗ്‌ലാമ്പ് എന്നിവയാണ് ബൊലേറോ നിയോയുടെ മുഖം അലങ്കരിക്കുന്നത്.

മഹീന്ദ്രയുടെ XUV300-മായി വിദൂര സാമ്യം പുലര്‍ത്തുന്ന ഇന്റീരിയറാണ് ഈ വാഹനത്തിലും. ഇറ്റാലിയന്‍ ഇന്റീരിയര്‍ എന്ന മഹീന്ദ്ര വിശേഷിപ്പിക്കുന്ന അകത്തളത്തില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ബ്ലാക്ക്-ബേജ് നിറമാണ് ഇന്റീരിയറിന്റെ ഭാവം. സീറ്റുകളും ഡോര്‍ പാഡുകളും ബേജ് നിറത്തിലാണ് ഒരുങ്ങിയിട്ടുള്ളത്.

Mahindra Bolero Neo launched in India

മഹീന്ദ്രയുടെ എംഹോക്ക് എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 100 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം ഇക്കോ മോഡും ഈ വാഹനത്തിലുണ്ട്. ഡ്യുവല്‍ എയര്‍ബാഗിനൊപ്പം എ.ബി.എസ്, ഇ.ബി.ഡി, സി.ബി.സി. തുടങ്ങിയ സുരക്ഷ സന്നാഹങ്ങളും ബൊലേറോ നിയോയില്‍ നല്‍കുന്നുണ്ട്.

പുതിയ ബൊലേറോ നിയോ ഏഴു സീറ്റ് മോഡലാണ്. മൂന്നു വേരിയന്റുകളില്‍ (എന്‍4-ബേസ്, എന്‍8-മിഡ്, എന്‍-10 ടോപ്പ്) ലഭ്യമാണ്. റോക്കി ബീജ്, മജസ്റ്റിക്ക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, നാപോളി ബ്ലാക്ക്, റോയല്‍ ഗോള്‍ഡ് (ഉടന്‍ വരുന്നു) എന്നിങ്ങനെ ഏഴു നിറങ്ങളില്‍ നിന്നും തെരഞ്ഞെടുക്കാം. പുത്തന്‍ ബൊലേറോ നിയോ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close