NEWSTop NewsWORLD

സെൻ ബുദ്ധാശ്രമത്തിൽ പുതിയ ബുദ്ധപ്രതിമ; പടിഞ്ഞാറൻ രാജ്യങ്ങളിൽ വെച്ച് ഏറ്റവും വലുത്; ഉദ്‌ഘാടനം ശനിയാഴ്ച

ബ്രസീലിയ : ബ്രസീലിലെ പ്രശസ്തമായ സെൻ ബുദ്ധാശ്രമത്തിലെ പുതിയ ബുദ്ധപ്രതിമയുടെ ഉദ്‌ഘാടനം ശനിയാഴ്ച നടക്കും. പടിഞ്ഞാറൻ രാജ്യങ്ങളിൽ വെച്ച് ഏറ്റവും വലിയ ബുദ്ധപ്രതിമയായ ഇതിന് 38 മീറ്റർ ഉയരമുണ്ട്. പ്രതിമയ്ക്ക് റിയോ ഡി ജനീറോയിലെ ‘രക്ഷകനായ ക്രിസ്തു’ പ്രതിമയുടെ അതേ ഉയരമാണ്.

ഒരു വർഷം കൊണ്ടു പണി പൂർത്തിയാക്കിയ ധ്യാനലീനനായ ബുദ്ധന്റെ പ്രതിമ എസ്പിരിറ്റോ സാന്റോയിലെ മോറോ ഡ വാർഗെം ബുദ്ധാശ്രമത്തിലാണ് അനാവരണം ചെയ്യുന്നത്.തെക്കേ അമേരിക്കയിലെ ആദ്യത്തേതായ ഈ ബുദ്ധാശ്രമം 1974 ൽ റ്യോത്തൻ ടോക്കുഡ എന്ന ഭിക്ഷുവാണ് സ്ഥാപിച്ചത്.

പ്രദേശം നിറയെ വൃക്ഷങ്ങളും പ്രകൃതിയുടെ ശാന്തസൗന്ദര്യവുമുള്ള ഈ ആശ്രമത്തിൽ 350 ടൺ ഇരുമ്പും സ്റ്റീലും കോൺക്രീറ്റും കൊണ്ടാണ് ബുദ്ധനെ ഒരുക്കിയിരിക്കുന്നത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാനിൽനിന്നുള്ള കുടിയേറ്റക്കാരാണു ബ്രസീലിനു ബുദ്ധമതം പരിചയപ്പെടുത്തിയത്. ഇപ്പോൾ രാജ്യത്ത് 150 ബുദ്ധ ക്ഷേത്രങ്ങളുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close