INDIANEWS

പഞ്ചാബിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; പുതിയ ആറ് പേരടക്കം 15 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്

പഞ്ചാബിൽ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. 15 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത് ഇതിൽ ആറ് പേരും പുതിയ മന്ത്രിമാരാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ബ്രഹ്ം മൊഹീന്ദ്ര പുതിയ സ്പീക്കറാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിംഗ് ചന്നിയുടെ ആവശ്യമനുസരിച്ചാണ് പഞ്ചാബ് മന്ത്രി സഭ പുതുക്കിയത്.

റാണ ഗുർമിത് സിംഗ് സോധി ഉൾപ്പെടെ അഞ്ച് പേരെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി അടുപ്പമുള്ളവരായതിനാലാണ് ഇവരെ ഒഴിവാക്കിയത്. റാണ ഗുർജീത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ ആറ് എം എൽ എമാർ രംഗത്തുവന്നിരുന്നു.അതേസമയം ക്യാപ്റ്റൻ പക്ഷത്തു നിന്നും നവജ്യോത് സിംഗ് സിദ്ദുവിനോപ്പം ചേർന്ന മൻപ്രീത് സിംഗ് ബാദൽ മന്ത്രി സഭയിൽ തുടരും. മണൽ മാഫിയയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നു 2018 ൽ ക്യാപ്റ്റൻ മന്ത്രി സഭയിൽ നിന്നും പുറത്താക്കിയ റാണ ഗുർജീത് സിംഗിനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ ആറ് എം എൽഎമാർ നവ്ജ്യോത് സിംഗ് സിദ്ദുവിന് കത്ത് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close