NEWSTrendingWORLD

അമുസ്ലിം പ്രവാസികൾക്കായി അബുദാബിയിൽ പുതിയ കോടതി; ലോകത്തിൽ ഇത് ആദ്യം; ഈ സംരംഭം നീതിന്യായ വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുമെന്ന് യൂസഫ് സയീദ് അൽ അബ്രി

ദുബായ്: അമുസ്ലിം പ്രവാസികളുടെ വ്യക്തിഗത കേസുകൾ തീർപ്പാക്കുന്നതിനായി അബുദാബിയിൽ പുതിയ കോടതി ആരംഭിച്ചു. ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കോടതി ഉണ്ടാവുന്നത്. വ്യക്തിഗത സ്റ്റാറ്റസ് നിയമം, കുടുംബകാര്യങ്ങളുടെ നിയന്ത്രണത്തിന് ആവശ്യമായ സിവിൽ തത്വങ്ങൾ നടപ്പാക്കുന്നതാണ് കോടതി.

ലോകത്തിൽ അമുസ്ലിമുകൾക്കായി ഇത്തരത്തിലൊരു കോടതി ആദ്യമായിട്ടാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു.ഇതര വ്യക്തിത്വ വിഷയങ്ങൾ നിയന്ത്രിക്കുന്ന നിയമം നടപ്പിലാക്കുന്നതിനായി അബുദാബി എമിറേറ്റിന്റെ ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത്.

അമുസ്ലിംകളുടെ കുടുംബപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ജുഡീഷ്യൽ സംവിധാനം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലൊരു സംരംഭം നീതിന്യായ വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു. പുതിയ കോടതിയിലെ എല്ലാ നടപടിക്രമങ്ങളും അറബിക്കിലും ഇംഗ്ലീഷിലും ആയിരിക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close