NEWSWORLD

പുതിയ കോവിഡ് കേസുകൾ; വിമാന സർവ്വീസുകൾ റദ്ദാക്കി; സ്‌കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടി ചൈന

ബീജിംഗ്: വിമാന സർവ്വീസുകൾ റദ്ദാക്കിയും സ്‌കൂളുകൾ അടച്ചും ചൈന. വിനോദ സഞ്ചാരികളുമായി ബന്ധപ്പെട്ട് പുതിയ കോവിഡ് കേസുകൾ സംഭവിക്കുന്നതിനെ തുടർന്നാണ് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയും സ്‌കൂളുകൾ അടച്ചും ചൈനയിലെ അധികാരികൾ വൻ കോവിഡ് പരിശോധന നടത്തിയത്.

മറ്റ് രാജ്യങ്ങൾ താൽക്കാലികമായി നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുമ്പോൾ കർശനമായ അതിർത്തി അടയ്ക്കലുകളും ലോക്കഡൗണുകളുമായി ചൈന കോവിഡ് കേസുകൾ പൂജ്യത്തിലാക്കിയിരുന്നു. ആഭ്യന്തര പൊട്ടിത്തെറികൾ വലിയ തോതിൽ ഇല്ലാതാക്കി. എന്നാൽ തുടർച്ചയായ അഞ്ചാം ദിവസവും പുതിയ കേസുകൾ ചൈനയിൽ രേഖപ്പെടുത്തി. തുടർന്ന് ചൈനയിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ അധികൃതർ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ശക്തമാക്കി.

വിനോദസഞ്ചാരികളുടെ കൂട്ടത്തിലെ ഒരു വൃദ്ധ ദമ്പതികളിലാണ് പുതിയ കോവിഡ് കേസുകളുടെ തുടക്കം. ഷിയാൻ, ഗാൻസു പ്രവിശ്യ, ഇന്നർ മംഗോളിയ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നതിനു മുമ്പ് അവർ ഷാങ്ഹായിലായിരുന്നു. തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പ്രവിശ്യകളിലും പ്രദേശങ്ങളിലും യാത്രയുടെ ഭാഗമായി ഇവർ നിരവധിപേരുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളും സ്കൂളുകളും മറ്റ് ചില പ്രദേശങ്ങളും അടയ്ക്കുകയും ലോക്ക്ഡൗണുകൾ ഏർപ്പെടുത്തുകയും ചെയ്തു.

വടക്കുപടിഞ്ഞാറൻ ചൈനയിലെ നാല് ദശലക്ഷം ജനങ്ങളുള്ള ഒരു നഗരമായ ലാൻഷോ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഉള്ള ജനങ്ങൾ മറ്റൊരിടത്തേക്കും പോകരുതെന്നും, അഥവാ അത്യാവശ്യമെങ്കിൽ നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് ഹാജരാക്കണമെന്നുമാണ് നിർദ്ദേശം. വൈറസ് ബാധിത പ്രദേശങ്ങളിലെ വിമാന സർവ്വീസുകൾ റദ്ദാക്കി. സിയാനിലെയും ലാൻഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച 13 പുതിയ ആഭ്യന്തര കേസുകൾ റിപ്പോർട്ട് ചെയ്തതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close