KERALANEWS

ടിപിആർ നിരക്ക് കുത്തനെ കൂടുന്നു; തിരുവനന്തപുരത്ത് പൊതുയോഗങ്ങൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊതുപരിപാടികള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് ടിപിആര്‍ നിരക്ക് 32.76 ആയി ഉയർന്നതിനെ തുടർന്നാണ് ജില്ലയില്‍ പൊതുയോഗങ്ങൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്. കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രമെ പങ്കെടുക്കാവു. ഇക്കാര്യം പോലീസ് ഉറപ്പ് വരുത്തണം. മാളുകളില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രം പ്രവേശനം അനുവദിക്കാവൂ.

കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം. എല്ലാ സര്‍ക്കാര്‍തല പരിപാടികളും യോഗങ്ങളും ഓണ്‍ലൈനാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടങ്കില്‍ സംഘാടകര്‍ അത് മാറ്റിവയ്ക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കലക്ടര്‍ അറിയിച്ചു. ടിപിആര്‍ 30 ന് മുകളിലുള്ള ജില്ലകളില്‍ പൊതു പരിപാടികള്‍ നിരോധിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകനയോഗം നിര്‍ദ്ദേശിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close