NEWSTECH

ഇൻസ്റ്റ​ഗ്രാമിൽ പുതിയ ഫീച്ചറുകൾ വരുന്നു; ഇതൊരു വരുമാന മാർ​ഗം കൂടിയാക്കാം

പുത്തൻ ഫീച്ചർ അവതരിപ്പിക്കാനെരുങ്ങി ഇൻസ്റ്റ​ഗ്രാം. വാട്ട്‌സ്ആപ്പ് ഈയിടെ അതിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളിലേക്ക് പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും ഉൾപ്പെടുത്തിയിരുന്നു ഇതിനു പിന്നാലെ ആണ് ഇൻസ്റ്റ​ഗ്രാം കൂടി എത്തിയിരിക്കുന്നത്. എട്ട് പുത്തൻ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

ലോകത്തെ യൂത്തിന്റെ ഇടയിൽ വലിയ രീതിയിൽ പ്രചാരമുള്ള സമൂഹമാദ്ധ്യമമാണ് ഇന്‍സ്റ്റഗ്രാം. കമ്പനി പുറത്തിറക്കിയിരിക്കുന്ന ഫീച്ചറുകളും യൂതിതുനെ ലക്ഷ്യം വച്ചു തന്നെയാണ്. പുത്തൻ അപ്ഡേഷൻ വരുന്നതോടെ സ്‌റ്റോറികള്‍ ലൈക്ക് ചെയ്യാൻ കഴിയും. മുമ്പ് സ്‌റ്റോറികള്‍ക്ക് റിയാക്ഷനുകള്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നുല്ല.

ഫീഡ് പോസ്റ്റുകള്‍ക്കൊപ്പം സംഗീതം ചേർക്കാനുള്ള ഒപ്ഷനും പുത്തൻ അപ്ഡേഷന്ലുണ്ട്. നിലവിൽ സ്റ്റോറികൾക്ക് മാത്രമായിരുന്നു സം​ഗീതം നൽകാൻ കഴിഞ്ഞിരുന്നത്. പുത്തൻ ഫീച്ചർ വന്നതോടെ ഇനി പോസ്റ്റുകൾക്കും സം​ഗീതം നൽകാം. ഇത് കൂടുതൽ ആകർഷകമായ വീ‍ഡിയോസ് അപ്ലോഡ് ചെയ്യാൻ വഴിയൊരുക്കും.

ആകർഷകമായ മറ്റൊരു ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം ഫാന്‍ ക്ലബ്. ഇതൊരു വരുമാന മാർ​ഗം കൂടിയാണ്. ടിറ്റ്വറിലെ സൂപ്പര്‍ ഫോളോവേഴ്‌സിന് സമാനമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഫാന്‍ ക്ലബ് വരുന്നത് ഇതിലൂടെ കണ്ടന്റ് ക്രിയേറ്ററുമാര്‍ക്ക് അവരുടെ പേരില്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ഫാന്‍ ക്ലബുകള്‍ ഉണ്ടാക്കാം. ക്ലബ് സബസ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാം. ഇതിലൂടെ നിശ്ചിത വരുമാനം നേടാന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് കഴിയും. ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചതോടെ ഏറെ ആവേശത്തോടെയാണ് ഉപയോക്താക്കള്‍ ഇതിനെ നോക്കിക്കാണുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close