MoviesNEWS

പുതിയ അതിഥിയെ വരവേറ്റ് താരദമ്പതികൾ; ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ്; സന്തോഷ വാർത്ത ആരാധകരെ അറിയിച്ച് വിശാൽ

പുതിയ അതിഥിയെ വരവേറ്റ് നടൻ ആര്യയും സയേഷയും. താരദമ്പതികൾക്ക് കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞ് പിറന്നത്. ആര്യയുടെ സുഹൃത്തും നടനുമായ വിശാലാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ സന്തോഷവാർത്ത പുറംലോകത്തെയറിയിച്ചിരിക്കുന്നത്. താൻ ഒരു അമ്മാവനായതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വിശാൽ വ്യക്തമാക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. വാർത്ത ഇരുവരും ഔദ്യോഗികമായി തന്നെ ആരാധകരെ അറിയിക്കുമെന്നാണ് സൂചന.

2019ലാണ് ആര്യയും സയേഷയും വിവാഹിതരായത്. ഗജിനികാന്ത് എന്ന ചിത്രത്തിന്റെ നിർമാണവേളയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.തെലുങ്ക് ചിത്രം ‘അഖിൽ’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. 2017 ൽ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.

മുൻപ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ഒരു അഭിമുഖത്തിൽ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സൂര്യ നായകനായ ‘കാപ്പാൻ’ ആയിരുന്നു. ആര്യ നായകനായ പുതിയ ചിത്രം ‘സർപാട്ട പരമ്പരൈ’ രണ്ടു ദിവസം മുൻപാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close