INDIANEWS

ഡല്‍ഹിയില്‍ 10 പുതിയ ഒമിക്രോണ്‍ രോഗികൾ; രാജ്യത്ത് 97 കേസുകൾ

ന്യൂഡൽഹി: ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 97ആയി. ആരോഗ്യ മന്ത്രി സത്യേന്ദർ ജയിനാണ് ഒമിക്രോണ്‍ രോഗികളുടെ കണക്ക് വ്യക്തമാക്കിയത്.നിലവിൽ ഡൽഹിയിൽ മാത്രം 20 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പത്തുപേർ ആശുപത്രി വിട്ടു.

വ്യാഴാഴ്ച 14 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കര്‍ണാടകയിൽ 5 പുതിയ കേസുകളും ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ നാലുവീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കേരളത്തിൽ 5 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നാലുപേർക്ക് വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ ഒമിക്രോൺ കണ്ടെത്തിയ വ്യക്തിയുടെ സ‍മ്പർക്ക പട്ടികയിലുള്ള രണ്ടുപേർക്കും കോംഗോയിൽ നിന്ന് വന്ന 35കാരനായ എറണാകുളം സ്വദേശിക്കും യുകെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിനിയായ 22കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close