KERALANEWSTrending

നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ച കേസിൽ പുതിയ വഴിത്തിരിവ്; ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യങ്ങൾ പുറത്തു പറയുന്നത് ദൈവനിന്ദയാണെന്ന് ഭർത്താവ് തന്നെ വിശ്വസിപ്പിച്ചിരുന്നു; അസീബിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യുവതി; തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പരാതി

മലപ്പുറം: കോട്ടക്കലിൽ നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ച കേസിൽ പുതിയ വഴിത്തിരിവ്. മർദ്ദിച്ചില്ല, തന്റെ വീട്ടുകാരുമായി ഉന്തും തല്ലും ഉണ്ടായപ്പോഴാണ് അപകടം പറ്റിയതെന്നും പരാതിക്കാരനായ അസീബിന്റെ ഭാര്യ.

അസീബിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിച്ചെന്നും രണ്ട് തവണ ശാരീരികബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിൽ പോകേണ്ടി വന്നിട്ടുണ്ടെന്നും യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. ഒരു കാര്യവും പുറത്ത് പറയാൻ പാടില്ലെന്ന് അസീബ് നിർബന്ധപൂർവം ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യങ്ങൾ പുറത്തു പറയുന്നത് ദൈവനിന്ദയാണെന്ന് ഭർത്താവ് തന്നെ വിശ്വസിപ്പിച്ചിരുന്നുവെന്ന് യുവതി പറയുന്നു.

‘ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗികതക്ക് ഇരയാക്കി. ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങൾ ആണ് ഭർത്താവിന്റെ ഭാഗത്ത് നിന്നും അനുഭവിക്കേണ്ടി വന്നത്. സ്വന്തം വീട്ടിലെ ചടങ്ങുകൾക്ക് പോലും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല. എന്നെ പുറത്ത് എവിടെയും എൻറെ വീട്ടിലേക്ക് പോലും പോകാൻ അനുവദിച്ചിരുന്നില്ല. ആരെങ്കിലും ചോദിച്ചാൽ എൻറെ ഇഷ്ടപ്രകാരമാണ് പോകാതിരിക്കുന്നത് എന്ന് പറയാൻ അയാൾ നിർബന്ധിച്ചിരുന്നു. രണ്ടു തവണയാണ് ശാരീരികബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ വീട്ടുകാരോട് പോലും ഒന്നും പറഞ്ഞിരുന്നില്ല’, യുവതി പറഞ്ഞു.

‘റൂമിന് ഉള്ളിൽ നടക്കുന്ന ഒരു കാര്യവും പുറത്ത് പറയരുത് എന്ന് അയാൾ മകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അങ്ങനെ പറയുന്നത് ദൈവനിന്ദയാണ് എന്നും അത് ദോഷമാകും എന്നും അയാൾ പറഞ്ഞിരുന്നു. അക്കാരണം കൊണ്ടാണ് ഇവൾ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മധ്യസ്ഥം പറഞ്ഞ് തീർക്കാൻ ഉള്ള ശ്രമത്തിലായിരുന്നു. അതിനുവേണ്ടിയാണ് എന്ന് അസീബിനെ ജോലിസ്ഥലത്തും വിളിച്ചു കൊണ്ടു പോയത്. ചെറിയ ഉന്തുംതള്ളും ബഹളവും എല്ലാം ഉണ്ടായി. പക്ഷേ പരാതിയിൽ പറഞ്ഞതുപോലെയുള്ള ഉള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല’, യുവതിയുടെ പിതാവ് ഷംസുദ്ദീൻ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close