Top NewsWORLD

‘ഒമിക്രോണ്‍’ അപകടകാരി; വ്യാപനശേഷി കൂടുതൽ; വാക്‌സിനുകൾക്ക് തടയാനാകുമോയെന്ന് ആശങ്ക; 7 രാജ്യങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി

ലണ്ടൻ: ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു. സാഹചര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു. ദക്ഷിണാഫ്രിക്കയിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ലെസോതോ, ബോട്‌സ്വാന, സിംബാബ്‍വെ, മൊസാംബിക്, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് യുകെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ ഇറ്റലിയും ഇവിടങ്ങളിലുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനും യാത്രാവിലക്ക് പരിഗണിക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറേക്ക് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഫ്രാൻസ് വിലക്കേർപ്പടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങളിലേക്ക് ഇംഗ്ലണ്ടും സിംഗപ്പൂരും ഇസ്രയേലും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളും യാത്രാവിലക്ക് പരിഗണിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലായി 60 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത്. ഇസ്രയേലിലും ഹോങ്കോങ്ങിലും ബോട്സ്വാനയിലും ദക്ഷിണാഫ്രിക്കയില്‍നിന്നു വന്നവര്‍ക്കാണ് വൈറസ് ബാധ.

ഒട്ടേറെത്തവണ മ്യൂട്ടേഷന്‍ സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമിേക്രാണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ഈ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നു. അതുകൊണ്ടാണ് ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയായ വൈറസ് എന്നാണ് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്.

നിലവില്‍ ലഭ്യമായ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇതേകുറിച്ച് വ്യക്തത വരുത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും അതിന് ആഴ്ചകള്‍ എടുക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വ്യാപിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

അതേസമയം ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, എസ്വാറ്റിനി, സിംബാവെ, ബോട്‌സ്വാന, മൊസംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, സൗദി അറേപ്യ, ഇസ്രയേല്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസും നിര്‍ത്തലാക്കി. യൂറോപ്യന്‍ യൂണിയനും യാത്രാവിലക്ക് പ്രഖ്യാപിച്ചു. പുതിയ വകഭേദം കണ്ടെത്തിയെന്ന വാര്‍ത്ത ആഗോള സമ്പ‍ദ്‍വ്യവസ്ഥയിലും ആശങ്ക പരത്തി. ഇന്ത്യന്‍ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. ഏഷ്യന്‍ വിപണികളിലും കനത്ത നഷ്ടം നേരിട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close