ഫോഴ്‌സ് മോട്ടോര്‍സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഓഫ് റോഡ് എസ്.യു.വി. മോഡലായ ഗുര്‍ഖയുടെ പുതിയ പതിപ്പ് ഇന്ന് അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഗുര്‍ഖയുടെ പുതിയ മോഡൽ പ്രദര്‍ശനത്തിനെത്തിയത്. എന്നാൽ കോവിഡ് പശ്ചാത്തലത്തെ തുടർന്ന് അവതരണം നീളുകയായിരുന്നു.
ഇന്ന് ഇന്ത്യന്‍ നിരത്തുകളിലെ രാജാവായ മഹീന്ദ്രയുടെ ഥാര്‍ ആയിരിക്കും ഗുര്‍ഖയുടെ പ്രധാന എതിരാളി. ഇന്ത്യയില്‍ ഒരുപതിറ്റാണ്ടില്‍ അധികം പാരമ്പര്യമുള്ള വാഹനമാണ് ഗുര്‍ഖ. 2008- മുതല്‍ തന്നെ ഫോഴ്‌സ് ഗുര്‍ഖ എന്ന മോഡല്‍ വിപണിയില്‍ വന്നിട്ടുണ്ട്. എന്നാൽ കൂടുതൽ ശ്രദ്ധനേടിത്തുടങ്ങയത് 2017-ൽ ഗുര്‍ഖ പുത്തൻ ലുക്ക് കൈവരിച്ചതോടെയാണ്. 2019-ൽ പുതിയ മോഡലിനായി വഴിമാറി നിന്നും. ശേഷം ഇപ്പോളാണ് ഗുര്‍ഖയുടെ പുതിയ പതിപ്പ് വരുന്നത്. നിരവധി തവണ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിലൂടെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്‌സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, പുതുക്കി പണിത ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബമ്പര്‍ എന്നിവയാണ് ലുക്കിലെ പുതുമ. ഗുര്‍ഖ കാണാൻ ഇത്തിരി പരുക്കനാണ്. എന്നാൽ വണ്ടിയുംടെ ഉൾവശം ആകർഷകമാണ്. സ്റ്റൈലിഷായി ഒരുങ്ങിയ ഡാഷ്‌ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്‍കിയ റൗണ്ട് എ.സി. വെന്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്.മെഴ്സിഡസില്‍നിന്ന് കടമെടുത്ത 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നിരത്തുകളിലുള്ള ഗുര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എന്‍ജിന്‍ ബി.എസ്.6 വകഭേദമായിരിക്കും പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. 90 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളുമായാണ് ഗുര്‍ഖ എത്തുന്നത്.