INDIANEWS

നവദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പതിനാറു പേര്‍ പിടിയില്‍


അമൃത്സര്‍: നവദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തില്‍ പതിനാറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബിലെ ഫസില്‍ക ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

വരന്റെ അളിയനാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനും അവരുടെ മക്കളും അടക്കമുള്ളവര്‍ ആണ് പ്രതികള്‍ എന്നാണ് ഇയാള്‍ പരാതിയില്‍ ആരോപിച്ചിരുന്നത്.

റോഹ്താഷ് സിങ്(25), സുമന്‍(23), എന്നിവര്‍ ഈ മാസം ഒന്നാംതീയതിയാണ് വിവാഹിതരായത്. പിന്നീടിവര്‍ റോഹ്താഷ് സിങിന്റെ സഹോദരി മമതയുടെ വീട്ടിലായിരുന്നു താമസം. അവിടെ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close