Breaking NewsNEWSTrendingWORLD

കൈകുത്തിക്കിടന്ന് വെയിലേറ്റ് ഓന്ത്; പൂന്തോട്ടത്തിലെ സുന്ദരൻ കാഴ്ച്ച ഏറ്റെടുത്ത് സൈബർ ലോകം

ഒരു കൈയിൽ തൻ്റെ തലയും ചാരി അലസനായി കിടന്നു വെയിൽ കായുന്ന ഓന്തിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫോട്ടോഗ്രാഫറായ യാൻ ഹിദായത്താണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇൻഡോനേഷ്യയുടെ പടിഞ്ഞാറൻ സുമാത്ര മേഖലയിലുള്ള പദാങ്ങിലെ തന്റെ ഉടമയുടെ പൂന്തോട്ടത്തിൽ വിശ്രമിക്കുന്ന ഓന്ത് ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്.

ഫോട്ടോഗ്രാഫറായ യാൻ ഹിദായത്തിന് രണ്ടു വർഷങ്ങൾക്കു മുൻപ് തൻറെ വീടിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നാണ് ഓന്തിനെ ലഭിച്ചത്. സ്ഥിരമായി വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കുന്ന ഓന്തിനെ വെയിൽ കായുന്നതിനുവേണ്ടി പുറത്തുകൊണ്ടു പോയപ്പോഴാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.

അവൻ സാധാരണയായി വീടിനകത്താണ് സമയം ചിലവഴിക്കുക. സൂര്യപ്രകാശം ആസ്വദിക്കാൻ ഞാൻ അവനെ പുറത്തേക്ക് കൊണ്ടുപോകുന്നു.
ഈ ദിവസം അവൻ രണ്ട് മണിക്കൂർ സൂര്യപ്രകാശത്തിൽ വിശ്രമിച്ചു. അവൻ ഈ പോസ് അടിച്ചതിൽ ഞാൻ അത്ഭുതപ്പെട്ടു, എനിക്ക് അത് പിടിച്ചെടുക്കാൻ കഴിഞ്ഞു, അത് എനിക്ക് വളരെ മനോഹരവും രസകരവുമായി തോന്നി. ഇപ്പോൾ അവൻ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, അവൻ ഒരിക്കലും ഓടിപ്പോയിട്ടില്ല, വിശക്കുമ്പോൾ ഭക്ഷണം തേടി എന്റെയടുത്തേക്ക് വരും.” – യാൻ ഹിദായത്ത് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close