LIME LIGHTNEWSTrending

ലൈം​ഗിക ബന്ധത്തിന് ക്ഷണിക്കുന്നത് ആയിരക്കണക്കിന് രൂപ ഓഫർ ചെയ്ത്; 20കാരിയായ മോഡലിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

സമ്പന്നരായ പുരുഷന്മാരോടൊപ്പം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ തനിക്ക് ആയിരക്കണക്കിന് പൗണ്ട് വാഗ്ദാനം ചെയ്തതാിരുന്നതായി വെളിപ്പെടുത്തി മോഡൽ. തനിക്കൊപ്പം മോഡലിം​ഗ് രം​ഗത്ത് നിൽക്കുന്ന യുവതികൾക്ക് ഇത്തരം ഓഫറുകൾ അസാധാരണമല്ലെന്നും ലണ്ടൻ സ്വദേശിയായ ജാസ് എഗ്ഗർ അവകാശപ്പെടുന്നു. 20കാരിയായ മോഡലിന്റെ വെളിപ്പെടുത്തൽ വ്യാപകമായ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

35,000 ത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള ഓസ്ട്രിയൻ വംശജയായ താരം കഴിഞ്ഞ വർഷമാണ് മോഡലിംഗിൽ ശ്രദ്ധ പതിപ്പിക്കുന്നത്.
ലണ്ടനിലെ പ്രശസ്തമായ ഒരു ക്ലബിൽ വച്ചാണ് തനിക്ക് ആദ്യമായി അത്തരത്തിൽ ഒരു ഓഫർ വന്നത് എന്നും അത് വിഷമമുണ്ടാക്കിയെന്നും താരം പറയുന്നു. തൊട്ട് അടുത്ത ആഴ്ച ഒരു പ്രമുഖ നടൻ തന്നെ ഒരു റെസ്റ്റോറന്റിൽ വച്ചു തന്നെ ഒരു രാത്രി ഭക്ഷണത്തിനായി ക്ഷണിച്ചു എന്നും അവർ അവകാശപ്പെടുന്നു.

താരം സമൂഹമാധ്യമത്തിൽ പങ്കു വച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടിലാണ്‌ ഇത്തരം വിവരങ്ങൾ ഉള്ളത്. ഒരു ഇറാനിയൻ വംശജനുമായി രണ്ടു മണിക്കൂർ നേരത്തെ ഒരു സ്വകാര്യ സന്ദർശനത്തിന് അവർക്ക് 2000 പൗണ്ട് വരെ ഒരു ഏജൻറ് ഓഫർ ചെയ്തിരുന്നു. എന്നാൽ തന്റെ ജോലി മോഡലിംഗ് ആണെന്നും അല്ലാതെ വേശ്യാവൃത്തി അല്ലെന്നും താരം പ്രതികരിച്ചു.

എല്ലാവരും ലൈംഗികത ആസ്വദിക്കുന്നുവെന്നും അതിൽ ഇത്ര നാണിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഇതൊക്കെ മോഡലിംഗിൽ സർവ സാധാരണമാണെന്നുമൊക്കെ ആയിരുന്നു ഏജന്റിന്റെ പ്രതികരണം എന്ന് താരം ആരോപിക്കുന്നു. ഇത്തരം നിരവധിയായ ഓഫറുകൾ വരുന്നുവെന്നും അത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു.

വേശ്യാവൃത്തി ചെയ്ത് മോഡലിംഗിൽ ഉയർച്ചയുടെ പടവുകൾ താണ്ടിയ ചിലരെ തനിക്ക് അറിയാമെന്ന് ജാസ് പറയുന്നു. തന്റെ സഹപ്രവർത്തകരായ ചിലർ അവരെ ദുരുപയോഗം ചെയ്യുന്നത് സംബദ്ധിച്ചു തന്നോട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയതായും അവർ ഡെയിലി മെയിലിനോട് പറഞ്ഞു. മോഡലിങ് വ്യവസായത്തിൽ വളരെയധികം തെറ്റായ പ്രവണതകൾ ഉണ്ട്, അത് മാറ്റാൻ ഞാൻ എന്നാൽ കഴിയുന്നത് ചെയ്യാൻ ആഗ്രഹിക്കുന്നു. അതിന് ചിലപ്പോൾ നൂറ്റാണ്ടുകൾ എടുത്തേക്കാം, പക്ഷേ നമ്മൾ എവിടെനിന്നെനികിലും തുടങ്ങേണ്ടിയിരിക്കുന്നു.”
13 വയസ്സിൽ തന്റെ മോഡലിംഗ് കരിയർ തുടങ്ങിയ ജാസിന്റെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close