HEALTHNEWS

വജൈനയോട് ചെയ്തുകൂടാത്ത ഏഴ് കാര്യങ്ങൾ

സ്ത്രീകൾ മുഖ സൗന്ദര്യത്തിനും ചർമ്മ സൗന്ദര്യത്തിനും പ്രാധാന്യം നൽകുമ്പോൾ ഏറ്റവുമധികം മനോവിഷമം അനുഭവിക്കുന്നത് യോനിയുടെ വൃത്തിയും സംരക്ഷണവും സംബന്ധിച്ചാണ്. യോനിയുടെ സംരക്ഷണത്തിനായി എന്ന നിലയിൽ ചെയ്യുന്ന ഏഴ് കാര്യങ്ങൾ യഥാർത്ഥത്തിൽ വിപരീത ഫലമാണ് ചെയ്യുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

യോനിക്ക് ദോഷം ചെയ്യുന്ന 7 കാര്യങ്ങൾ ആളുകൾ ചെയ്യുന്നുവെന്നാണ് ബ്രിട്ടനിലെ കാൾട്ടൺ യാർഡ് ക്ലിനിക്കിലെ ഡോക്ടറായ റോബി വ്യക്തമാക്കുന്നത്. യോനിയുടെ സംരക്ഷണം ലളിതമായിരിക്കണമെന്നും അവർ ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കുന്നു. ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് സ്ത്രീകൾക്കിടയിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ടെന്നാണ് ഡോക്ടർ പറയുന്നത്.

ചൂടൻ ചിത്രങ്ങളുമായി സോഫിയ അൻസാരി

“ജീവശാസ്ത്രത്തിലോ സെക്സ് ക്ലാസുകളിലോ യോനി എങ്ങനെ പരിപാലിക്കാമെന്ന് നമ്മളിൽ പലരും പഠിച്ചിട്ടില്ലെന്നും അവർ പറയുന്നു. “നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അവയവത്തിന്റെ ആരോഗ്യത്തെ എങ്ങനെ നന്നായി പരിപാലിക്കാമെന്നതിനെക്കുറിച്ച് വ്യക്തത ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്, അതിനർത്ഥം യോനികളെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കരുത് എന്നാണ്.”- ഡോക്ടർ പറയുന്നു.

  1. ലൈം​ഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കാതിരിക്കുക

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കാതിരിക്കുന്നതിലൂടെ സ്ത്രീകൾക്ക് സിസ്റ്റിറ്റിസ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകമെന്ന് ഡോക്ടർ പറയുന്നു. ശരീരഘടന കാരണം സ്ത്രീകളിൽ സാധാരണയായി സിസ്റ്റിറ്റിസ് കൂടുതലായി കാണപ്പെടുന്നു. “നമ്മുടെ മൂത്രനാളി (മൂത്രസഞ്ചിയിൽ നിന്ന് ശരീരത്തിന് പുറത്തേക്ക് മൂത്രം കൊണ്ടുപോകുന്ന ട്യൂബ്) പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണ്, അതിനാൽ ബാക്ടീരിയകൾ പുറത്തുനിന്ന് ശരീരത്തിലേക്ക് കടന്ന് അസ്വസ്ഥതയും അണുബാധയും ഉണ്ടാക്കുന്നു. ലൈംഗികതയ്ക്ക് ശേഷമുള്ള സിസ്റ്റിറ്റിസ് ഉണ്ടാകുന്നത് സ്ത്രീകൾക്ക് വളരെ സാധാരണമാണെന്നും ഡോക്ടർ പറയുന്നു.

യുവതി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിരവധി പുരുഷന്മാരുമായി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, ശരീരത്തിന് പുറത്തുള്ള ബാക്ടീരിയകൾ, പലപ്പോഴും മലദ്വാരത്തിന് സമീപം സാധാരണയായി കാണപ്പെടുന്ന ഇകോളി ബാക്ടിരിയകൾ മൂത്രനാളിയിലേക്ക് പ്രവേശിക്കാമെന്ന് ഡോക്ടർ സാറ പറഞ്ഞു. ശരീരത്തിന്റെ ഈ ഭാഗങ്ങൾ വളരെ അടുത്താണ്. ഇത് യൂറിനറി ഇൻഫെക്ക്ഷന് ഇടയാക്കാമെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു.

  1. വജൈനല്‍ ഭാഗം വൃത്തിയാക്കുന്ന ഡൗച്ചിംഗ്

വജൈനല്‍ ഭാഗം വൃത്തിയാക്കുന്ന ഡൗച്ചിംഗ് ഉറപ്പായും വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. വെള്ളവും ആപ്പിള്‍ സിഡെര്‍ വിനെഗറും കലര്‍ത്തിയാണ് ഡൗച്ചിം​ഗ് ചെയ്യുന്നത്. ഡൗച്ച് എന്നത് ഫ്രഞ്ച് വാക്കാണ്. കഴുകുക, വെള്ളത്തില്‍ മുക്കുക എന്നതാണ് അര്‍ത്ഥം. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മരുന്നു കടകളിലുമെല്ലാം ഡൗച്ചുകള്‍ ലഭിയ്ക്കുകയും ചെയ്യും ഇതില്‍ മിക്കവാറും സുഗന്ധവും ആന്റി സെപറ്റിക്കുകളും അടങ്ങിരിയിക്കും. ഇതു ലഭിയ്ക്കുന്ന ബോട്ടിലില്‍ ട്യൂബ് ഘടിപ്പിച്ചിരിയ്ക്കും. ഇതു കൊണ്ട് വജൈനയുടെ ഉള്‍ഭാഗത്തേയ്ക്കു വരെ സ്പ്രേ ചെയ്തു കഴുകുന്ന രീതിയാണിത്.

രതിമൂർച്ഛ അനുഭവിക്കുന്നത് 18 ശതമാനം സ്ത്രീകൾ മാത്രം

വൃത്തിയാണ് ഇതിന്റെ ആത്യന്തികമായ ഫലമായി പറയുന്നത്. നല്ല വൃത്തി, ദുര്‍ഗന്ധം മാറുക, അണുബാധകള്‍ അകലുക തുടങ്ങിയ പല ലക്ഷ്യങ്ങളും ഇതിന്റേതായി പറയുന്നുണ്ട്. വൃത്തിയെന്നത് ശരിയാണ്, എന്നാല്‍ ഈ രീതിയിലെ വജൈനല്‍ വാഷ്, അതായത് ഡൗച്ചിംഗ് രീതി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. അണുബാധകള്‍ക്ക് ഡൗച്ചിംഗ് എന്ന രീതി വഴിയൊരുക്കുന്നുവെന്നതാണ് വാസ്തവം. പ്രത്യേകിച്ചും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ക്ക്. ഇത് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. ഇതിനാല്‍ ഈ ഭാഗത്തെ പിഎച്ച് വ്യത്യാസപ്പെടുന്നു. ഇതു കൊണ്ടു തന്നെ അണുബാധാ സാധ്യതകള്‍ ഏറെയാണ്. ബാക്ടീരിയല്‍ വജൈനോസിസ് എങ്കില്‍ മാസം തികയാതെയുള്ള പ്രസവം, ലൈംഗികജന്യ രോഗങ്ങള്‍ എന്നിവയ്ക്കു സാധ്യത കൂടുതലാണ്.

ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളുടെ സ്തന വലുപ്പം കൂടുമോ?

ഡൗച്ചിംഗ് പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി രോഗങ്ങള്‍ക്കും സാധ്യത നല്‍കുന്നു. യൂട്രസ്, ഫെല്ലോപിയന്‍ ട്യൂബ്, ഓവറി എന്നിവയെ ബാധിയ്ക്കുന്ന ഒന്നാണിത്. ഇതെല്ലാം സ്ത്രീയുടെ പ്രത്യുല്‍പാദനപരമായ അവയവങ്ങളാണ്. ഇതിനാല്‍ തന്നെ വന്ധ്യത അടക്കമുള്ള പ്രശ്‌നങ്ങളിലേയ്ക്കും നയിക്കാം. ഡൗച്ചിംഗ് ചെയ്യുന്ന സ്ത്രീകളില്‍ ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ 73 ശതമാനം സാധ്യത ഏറെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

  1. സുഗന്ധലേപനങ്ങളുടെ ഉപയോ​ഗം

സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ പുറമേ പുരട്ടുന്നത് വജൈനയിലെ പിഎച്ചിനെ ബാധിക്കും, ഇത് ത്രഷ്, ബാക്ടീരിയ വാഗിനോസിസ് തുടങ്ങിയ യോനി അണുബാധയ്ക്ക് വിധേയമാക്കുമെന്ന് ഡോ. സാറ പറയുന്നു.യോനി പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിന് മൃദുവായ സോപ്പും വെള്ളവും ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. നിങ്ങൾ യോനി ആരോഗ്യത്തെക്കുറിച്ചോ ദുർഗന്ധത്തെക്കുറിച്ചോ ആശങ്കപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണുന്നതാകും നല്ലതെന്നും അവർ പറയുന്നു.

എന്ത് ധരിക്കുന്നുവെന്ന് ഓര്‍ത്ത് ആരും ഉറക്കം കളയേണ്ടെന്ന് ബിഗ് ബോസ് താരം

  1. സ്പ്രേകളുടെ ഉപയോ​ഗം

യോനിയിലെ സ്വാഭാവിക സന്തുലിതാവസ്ഥയെ സിന്തറ്റിക് സ്പ്രേകൾ ബാധിച്ചേക്കാമെന്ന് ഡോക്ടർ പറയുന്നു. ഇത് അതിലോലമായ ചർമ്മത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറയുന്നു. സ്ത്രീകൾക്ക് അവരുടെ യോനിയിൽ ഉണ്ടാകുന്ന ദുർഗന്ധ പ്രശ്നങ്ങളുടെ താൽക്കാലിക പരിഹാരമാണിതെന്നും അവർ പറയുന്നു. ഡിയോഡറന്റ് പോലെ, ഇത് ദുർഗന്ധം നീക്കം ചെയ്യുകയോ അല്ലെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്യില്ല, ഇത് കുറച്ച് മണിക്കൂറുകൾ മാത്രം ഫലപ്രദമാണ്. സ്പ്രേ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ ഉൽപ്പന്നങ്ങളിൽ പലതും പൊതുവെ നമ്മുടെ ശരീരത്തിന് നല്ലതല്ല – ഏറ്റവും സെൻസിറ്റീവ് ഭാഗങ്ങളിലൊന്നിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞു.

ലൈം​ഗിക ബന്ധത്തിന് ക്ഷണിക്കുന്നത് ആയിരക്കണക്കിന് രൂപ ഓഫർ ചെയ്ത്

  1. സോപ്പ് ഉപയോ​ഗിക്കുന്നത്

യോനിയിൽ ഉള്ള സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ അതിലോലമായ സന്തുലിതാവസ്ഥയെ തകർക്കുമെന്ന് ഡോക്ടർ സാറ പറഞ്ഞു. നിങ്ങൾ വളരെയധികം സുഗന്ധമുള്ള ബാത്ത് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഇത് ബാലൻസിനെ ബാധിക്കും, ഇത് നിങ്ങളെ അണുബാധയ്ക്കും മറ്റ് അസ്വസ്ഥതകൾക്കും വിധേയമാക്കുന്നു.

ബർത്ത് സ്യൂട്ടിലൊരു ബർത്ത് ഡേ ആഘോഷം

  1. ബേബി വൈപ്പുകളും സു​ഗന്ധമുള്ള ലൂ റോളും ഉപയോഗിച്ച് തുടയ്ക്കുന്നത്

ബേബി വൈപ്പുകളോ സുഗന്ധമുള്ള ഉൽപ്പന്നങ്ങളോ ഉപയോ​ഗിച്ച് യോനീ ഭാ​ഗം തുടയ്ക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ പറയുന്നു. കാരണം ഇവ നിങ്ങളുടെ യോനിയിലെ അതിലോലമായ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തും, ഡോ. സാറ പറഞ്ഞു.

  1. ഒരു ഡോക്ടറെ കാണാതിരിക്കുന്നത്

യോനിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ആരംഭിക്കുമ്പോൾ തന്നെ ഡോക്ടറെ കാണാതിരിക്കുന്നത് വലിയ തെറ്റാണെന്ന് ഡോക്ടർ സാറ പറയുന്നു. ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ തന്നെ ഡോക്ടറെ കണ്ട് പരിഹാര മാർ​ഗം ആരായുന്നതിലൂടെ ശാരീരിക സുഖം മാത്രമല്ല, മാനസിക നില മെച്ചപ്പെടുത്താനും കഴിയുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

Show More

Related Articles

9 Comments

Leave a Reply

Your email address will not be published.

Back to top button
Close