HEALTHNEWS

ഹേമന്ത ശിശിരങ്ങളിൽ കാമമുള്ളിടത്തോളം കേളികളിൽ ഏർപ്പെടാം; സെക്സിൽ ഏർപ്പെടാനുള്ള ആയുർവേദ വിധികളിങ്ങനെ

മാറുന്ന കാലത്ത് ഏവരും അനുവഭവിക്കുന്നത് വലിയ മാനസിക സംഘർഷങ്ങളാണ്. ജോലിയുടെ സമ്മർദ്ദം താങ്ങാനാകാതെ കുടുംബ ജീവിതം പോലും താളം തെറ്റുന്നവരുണ്ട്. അത്തരം ആളുകളോട് ലൈം​ഗിക ബന്ധം മനോഹരമാക്കാനാണ് വിദ​ഗ്ധർ ഉപദേശിക്കുന്നത്. ലൈം​ഗിക ബന്ധത്തെ മനോഹരവും മികവുറ്റതുമാക്കാൻ ചില മാർ​ഗങ്ങളും അവർ നിർദ്ദേശിക്കുന്നു. ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുന്ന ദമ്പതികൾ കൂടുതൽ സംതൃപ്തരാണെന്ന് ധാരാളം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കിടപ്പുമുറിയുടെ അകത്തും പുറത്തും അത്തരം സംഭാഷണങ്ങളാകാം. നിങ്ങളുടെ ലൈംഗിക ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വെറുതെ ചിരിക്കരുതെന്നും ആരോ​ഗ്യ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ ലൈംഗികതയോ, മികച്ച ലൈംഗികതയോ, തീവ്ര ലൈംഗികതയോ ആവശ്യമെങ്കിൽ അത്തരം കാര്യങ്ങൾ പങ്കാളിയുമായി സംസാരിക്കണം എന്നാണ് വിദ​ഗ്ധർ പറയുന്നത്. ലൈം​ഗിക ബന്ധം സംബന്ധിച്ച് ആയുർവേദത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

സെക്സിൽ ഏർപ്പെടാൻ സമയമുണ്ടോ? എപ്പോഴാണ് ലൈം​ഗിക ബന്ധത്തിന് നല്ല സമയം തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തുന്നവർ നിരവധിയാണ്. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യന്റെ ശരീരത്തിലും മനസ്സിലും വ‍ൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നുണ്ട്. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ശിശിരം, ഹേമന്തം എന്നീ ആറ് ഋതുക്കളിൽ ഗ്രീഷ്മവും വർഷവും രതിക്ക് കടുത്ത നിയന്ത്രണങ്ങളാണ് ആയുര്‍‌വേദം കൽപിക്കുന്നത്.

അമിത താപം ഉണ്ടാക്കുന്ന നിർജലീകരണം മൂലം ലവണ നഷ്ടമുണ്ടാക്കുന്നത് ക്ഷീണവും തളർച്ചയും കൂട്ടും. സൂര്യതാപം ഏറ്റവും ഉയർന്നു നിൽക്കും ഗ്രീഷ്മ കാലത്ത് ചൂടുള്ള കാലാവസ്ഥ ശരീരത്തെ ക്ഷീണിപ്പിക്കുകയും ലൈംഗിക താൽപര്യങ്ങൾ കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വേനൽക്കാലത്ത് ലൈംഗികത അധികം വേണ്ടെന്ന് ആയുർവേദം പറയുന്നു.

മിതമായ കാലാവസ്ഥയാണ് ലൈംഗികതയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടു തന്നെ വസന്തവും ഹേമന്തവും ശിശിരവുമൊക്കെയാണ് ലൈംഗികതയ്ക്ക് അനുയോജ്യമായ ഋതുക്കൾ. ഈ സമയത്ത് ലൈംഗികമായ ഉത്തജനവും താൽപര്യവും കൂടും.

അഷ്ടാംഗഹൃദയത്തിൽ പറയുന്നത്, വാജീകരണ ഔഷധങ്ങൾ വിധിപ്രകാരം സേവിച്ചു തൃപ്തിപ്പെട്ടിരിക്കുന്നവൻ ഹേമന്ത ശിശിരങ്ങളിൽ കാമമുള്ളിടത്തോളം കേളികളിൽ ഏർപ്പെടാമെന്നാണ്. അതുപോലെ വസന്തം, ശരത് ഈ ഋതുക്കളിൽ മൂന്നു ദിനത്തിലൊരിക്കലും വർഷം, ഗ്രീഷ്മം ഈ ഋതുക്കളിൽ പതിനഞ്ചു ദിവസത്തിലൊരിക്കലും കേളികളിലേർപ്പെടാമത്രെ.

Tags
Show More

Related Articles

Back to top button
Close