HEALTHNEWS

സെക്സ് പാപമെന്ന് കരുതുന്നതാണ് പാപം; ലൈംഗികതയെ കുറിച്ച് അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ലൈം​ഗികത സംബന്ധിച്ച് പല തെറ്റിദ്ധാരണകളും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ലൈം​ഗികത പാപമാണോ എന്ന ചിന്ത ആദ്യം കടന്നു കൂടുന്നത് കൗമാരക്കാരിലാണ്. അത് പിന്നീട് ജീവിതകാലം മുഴുവൻ കൊണ്ടു നടക്കുന്നവരും കുറവല്ല. ലൈംഗികത നിഷേധിക്കപ്പെടേണ്ടതല്ലെന്നും അതിലൂടെയാണ് മോക്ഷമെന്നും വാത്സ്യായനൻ പറയുന്നു. അത്രയും സന്തോഷപ്രദമാണ് ലൈംഗികത. ആനന്ദത്തിന്റെ പാരമ്യം എന്നും ഭാരതീയ ദർശനങ്ങളിൽ പറയുന്നു.

ലൈംഗികതയോടുള്ള ഭയം ഇല്ലാതാക്കാൻ എങ്ങനെ കഴിയും എന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ ഉയരുന്നത്. ലൈംഗികതയെ കുറിച്ച് അറിയുക മാത്രമാണ് അതിനുള്ള മാർഗം. അതു ഭയപ്പെടേണ്ടതല്ല, ആസ്വദിക്കേണ്ട ഒന്നാണെന്ന് തിരിച്ചറിയുക. മനുഷ്യന്റെ കാമനകളെ സംതൃപ്തിപ്പെടുത്തുക തന്നെ വേണം. ശരിയാംവണ്ണം രോഗമില്ലാതെ, സന്തോഷത്തോടെ ഇതെങ്ങനെ ചെയ്യാം എന്നതു മാത്രമേ ചി ന്തിക്കേണ്ടതുള്ളൂ.

ഇതൊക്കെ ആചരിക്കുന്നതും അനുസരിക്കുന്നതും കാലത്തിന് അനുസരിച്ച് വ്യത്യസ്തപ്പെടുത്തണം എന്നാണ് ആയുർവേദ ആചാര്യനായ ചരകൻ പറഞ്ഞിട്ടുള്ളത്. സമൂഹം ഇന്നെങ്ങനെയാണോ അതിനനുസരിച്ച് ചിട്ടകളിൽ വ്യത്യാസം വരുത്തണം. പണ്ടുള്ള രീതിയിൽ ലൈംഗികതയെ കണ്ടതു പോലെയല്ലാതെ കാലത്തിനു അനുസൃതമായ മാറ്റങ്ങൾ അതിലും കൊണ്ടുവരാം. എന്നാൽ വ്യവസ്ഥിതിക്കും സംസ്കാരത്തിനും തകരാറുണ്ടാക്കുന്ന രീതിയിലാകരുതെന്നെ ഉള്ളൂ.

ശരീരത്തിൽ ഏഴു ധാതുക്കളാണുള്ളത്– രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം. രസത്തിൽനിന്നു രക്തവും അതിൽ നിന്നു മാംസവും മാംസത്തിൽ നിന്ന് മേദസ്സും മേദസ്സിൽ നിന്ന് അസ്ഥിയും അതിൽ നിന്ന് മജ്ജയും മജ്ജയിൽ നിന്ന് ശുക്ലവും ഉണ്ടാകുന്നു. അതായത്, ശരീരത്തിന്റെ മൊത്തം സാരമാണത്. അതുകൊണ്ടാണ് മറ്റൊരു പ്രജയെ സൃഷ്ടി‌ക്കുമ്പോൾ എല്ലാ ധാതുക്കളുടെ ഗുണവും അതിലേ ക്കു വരുന്നത്. അതുകൊണ്ടു തന്നെ ശുക്ളധാതുവിനെ വർധിപ്പിക്കാൻ മറ്റെല്ലാ ധാതുക്കളുടെയും പുഷ്ടിയിലൂടെയേ സാധിക്കുകയുള്ളൂ.

ഈ ധാതുക്കളെല്ലാം ആഹാരത്തിൽ നിന്നാണ് ഉണ്ടാകുന്നത്. വാജീകരണ സ്വഭാവമുള്ള ആഹാരങ്ങൾ ഇതിനു വ ണ്ട പോഷണം നൽകും. ആയുർവേദം ശീത, സ്നിഗ്ധമായ ഭക്ഷണമാണ് ശുക്ലധാതുപുഷ്ടിക്ക് കൽപിച്ചിരിക്കുന്നത്.

നേന്ത്രപ്പഴം, മുന്തിരി, മുരിങ്ങ, വഴുതനങ്ങ, വെണ്ടയ്ക്ക, ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട് ഇവ ധാതുപുഷ്ടിക്ക് സഹായിക്കുന്നു. ശരീരഭാഗങ്ങളോട് രൂപസാമ്യമുള്ള (സിഗ്‌നേച്ചർ) ചെടികളും ഫലങ്ങളും അതാതു ഭാഗത്തിന്റെ ഉണർവിനും ചികിത്സയ്ക്കും അനുയോജ്യമാണെന്ന് ആയുർവേദത്തിൽ പ റയുന്നുണ്ട്. ഉദാഹരണത്തിന് ബ്രഹ്മിയുടെ ഇല ബ്രെയിനിന്റെ രൂപത്തിലാണുള്ളത്. ബുദ്ധിശക്തിക്കും ഓർമശക്തിക്കുമെല്ലാം അതു സഹായിക്കുന്നു. ലൈംഗികായവത്തിന്റെ രൂപ സാമ്യമുള്ള ഫലങ്ങളും കിഴങ്ങുകളും വാജീകരണ സ്വഭാവമുള്ളവയാണ്. പാൽമുതുക്കും കിഴങ്ങ്, ശതാവരിക്കിഴങ്ങ്, കപ്പ, ഉരുളക്കിഴങ്ങ് ഇതെല്ലാം ഉദാഹരണങ്ങൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close