Breaking NewsNEWSTrendingWORLD

ലൈം​ഗിക അടിമകളായി വളർത്താൻ പെൺകുഞ്ഞുങ്ങളെ വിലകൊടുത്ത് വാങ്ങി താലിബാൻ; പണം വേണ്ടാത്ത മാതാപിതാക്കൾക്ക് തോക്കും വളർത്തുമൃ​ഗങ്ങളും കൃഷിയിടവും; ഒരു വയസുള്ള പെൺകുഞ്ഞുങ്ങളെ പോലും വാങ്ങുന്നത് ജിഹാദി വധുക്കളായി വളർത്താൻ

കാബൂൾ: താലിബാൻ പോരാളികൾ പെൺകുഞ്ഞുങ്ങളെ വിലകൊടുത്ത് വാങ്ങുന്നെന്ന് റിപ്പോർട്ടുകൾ. ലൈംഗിക അടിമകളാക്കി വളർത്താൻ 800 പൗണ്ട് നൽകിയാണ് പെൺകുഞ്ഞുങ്ങളെ താലിബാൻ വാങ്ങുന്നതെന്ന് ബ്രിട്ടീഷ് പത്രമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നു. പണത്തിനും കന്നുകാലികൾക്കും ആയുധങ്ങൾക്കും പകരമായി ഒരു വയസുവരെയുള്ള കുട്ടികളെ തീവ്രവാദികൾക്ക് വിൽക്കുന്നു എന്നാണ് റിപ്പോർട്ട്.

ജിഹാദികളായ തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ നിരാശരും ദാരിദ്ര്യം അനുഭവിക്കുന്നതുമായ ആളുകളെ ചൂഷണം ചെയ്യുന്നു‌. ​ഗ്രാമീണരെ ലക്ഷ്യമിട്ടാണ് താലിബാൻ പെൺകുഞ്ഞുങ്ങളെ വാങ്ങാനിറങ്ങുന്നത്. ജിഹാദി വധുക്കളായി വളർത്താനാണ് കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്നത് എന്നാണ് താലിബാന്റെ വിശദീകരണം. എന്നാൽ, കേവലം ലൈം​ഗിക ഉപകരണം എന്നതിനപ്പുറം ഒന്നും ഭാവിയിൽ ഈ കുഞ്ഞുങ്ങൾക്ക് ചെയ്യാനില്ല എന്നതാണ് വാസ്തവം.

അശ്ലീലതാരം മിയ ഖലീഫയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിനോട് ചേർന്നുള്ള ഘൂർ പ്രവിശ്യയിലെ ഗ്രാമങ്ങളാണ് താലിബാന്റെ പെൺകുഞ്ഞ് വ്യാപാരത്തിന് ഇരകളാകുന്നതെന്നാണ് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ 811പൗണ്ട് മുതൽ 2,027 പൗണ്ട് വരെ (10,0000 മുതൽ 25,0000 അഫ്ഗാൻ കറൻസി) വിലക്കാണ് മാതാപിതാക്കൾ വിൽക്കുന്നത്. പണം ആവശ്യമില്ലാത്തവർ കുഞ്ഞുങ്ങൾക്ക് പകരമായി തോക്കുകളോ വളർത്തു മൃ​ഗങ്ങളെയോ കൃഷിഭൂമിയോ കൈപ്പറ്റുന്നു.

“ഗൂർ പ്രവിശ്യയിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക പ്രശ്നങ്ങളും ശൈശവ വിവാഹങ്ങൾക്ക് കാരണമാകുന്നു. പണം, ആയുധങ്ങൾ അല്ലെങ്കിൽ കന്നുകാലികൾ എന്നിവയ്ക്ക് പകരമായി നിരവധി കുടുംബങ്ങൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പേലും മധ്യവയസ്കരായ പുരുഷന്മാർക്ക് വിവാഹം കഴിച്ച് നൽകുന്നു” ഒരു പ്രാദേശിക ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് യോനികളുള്ള യുവതി

സ്ത്രീകളുടെ പങ്കിനെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും ശരിയായ അവബോധമില്ലായ്മ” ആണ് ശൈശവ വിവാഹ പ്രശ്നത്തിന് പിന്നിലെ ഒരു കാരണമെന്ന് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്ത്രീകളുടെ അവകാശ പ്രവർത്തകയായ ഹബീബ ജംഷിദി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ ശൈശവ വിവാഹം വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട് – ഇസ്ലാമിന്റെ വളച്ചൊടിച്ച പതിപ്പുകൾ ഉപയോഗിച്ച് പലപ്പോഴും ന്യായീകരിക്കപ്പെടുന്നു.

അഫ്​ഗാൻ വീണ്ടും 20 വർഷം പിന്നോട്ട് പോകുമ്പോൾ അതിന്റെ ഏറ്റവും വലിയ ഇരകളായി മാറുക സ്ത്രീകളും പെൺകുട്ടികളുമാകുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 90 കളിൽ സംഘം നടപ്പാക്കിയ ക്രൂരമായ ലൈംഗിക നിയമങ്ങൾ വീണ്ടും പഴയപടിയാക്കുന്നു. വസ്ത്രത്താൽ മൂടിപ്പെട്ടില്ലെന്നും മനുഷ്യാവകാശത്തെ കുറിച്ച് സംസാരിച്ചെന്നും പ്രണയിച്ചെന്നുമുള്ള കാരണങ്ങൾ പറഞ്ഞാണ് താലിബാൻ സ്ത്രീകളെ ആക്രമിക്കുന്നത്.

ആമിയുടെ അടിവസ്ത്രം ഉൾപ്പെടെ ലേലത്തിന്

താലിബാൻ, അവരുടെ അഫ്ഗാൻ ഭരണകാലത്ത് സ്ത്രീവിരുദ്ധതയുടെയും അവരോടുള്ള അതിക്രമങ്ങളുടെയും പേരിൽ അന്താരാഷ്ട്രതലത്തിൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. സ്ത്രീകളുടെ വിശുദ്ധിയും അന്തസ്സും ഇനിയും പരമപവിത്രമായിരിക്കാൻ തക്ക ഒരു അന്തരീക്ഷം സൃഷ്ടിക്കൽ ആണ് അവരുടെ പ്രഖ്യാപിതലക്ഷ്യം. പർദ്ദയിൽ ജീവിക്കുന്നതെപ്പറ്റിയുള്ള പഷ്തൂൺവാലി വിശ്വാസപ്രകാരമായിരുന്നത്രേ ഇത്.

അഫ്ഘാനിസ്ഥാനിലെ സ്ത്രീകൾ എല്ലായ്‌പ്പോഴും പരസ്യമായി ബുർഖ ധരിക്കാൻ നിർബന്ധിതരായി, കാരണം ഒരു താലിബാൻ വക്താവ് പറയുന്നതനുസരിച്ച്, ഒരു സ്ത്രീയുടെ മുഖം അഴിമതിയുടെ ഉറവിടമാണ്. ലിംഗ വർണ്ണവിവേചനം എന്ന് വിളിക്കപ്പെടുന്ന വ്യവസ്ഥാപിത വേർതിരിവിൽ, സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിച്ചില്ല, എട്ടുവയസ്സിനുശേഷം അവരെ പഠിപ്പിക്കാൻ അനുവദിച്ചില്ല, അതുവരെ ഖുർആൻ പഠിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.

മുകേഷുമായുള്ള വിവാഹ വാർത്തകളോട് പ്രതികരിച്ച് ലക്ഷ്മി ​ഗോപാലസ്വാമി

വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സ്ത്രീകൾ രഹസ്യമായി സ്കൂളുകളിൽ ചേരാൻ നിർബന്ധിതരായി, അവിടെ പിടിക്കപ്പെട്ടാൽ അവരും അധ്യാപകരും വധശിക്ഷയ്ക്ക് വിധേയരാകും. ആണുങ്ങൾ ആരെങ്കിലും ഒപ്പമില്ലെങ്കിൽ പുരുഷ ഡോക്ടർമാർക്ക് സ്ത്രീരോഗികളെ പരിശോധിക്കാൻ അനുവദിച്ചിരുന്നില്ല, അങ്ങനെയുള്ളപക്ഷം രോഗം ചികിൽസിക്കാതിരിക്കുക മാത്രമേ സാധ്യമായിരുന്നുള്ളൂ. താലിബാൻ നിയമങ്ങൾ ലംഘിച്ചാൽ സ്ത്രീകളെ പരസ്യമായി അടിക്കുകയും വധിക്കുകയും ചെയ്തു. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം താലിബാൻ അനുവദിക്കുകയും ചില സാഹചര്യങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അഫ്ഗാൻ വിവാഹങ്ങളിൽ 80% നിർബന്ധിതമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു.

താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാനിലെ പല കുട്ടികളും സ്കൂൾ വിട്ട് ഭിക്ഷ യാചിക്കാൻ നിർബന്ധിതരായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.രാജ്യത്തെ 18 ദശലക്ഷം ആളുകളിൽ പകുതിയോളം വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. തുർക്കിയിലെ അധികാരികൾ അതിർത്തി സുരക്ഷ വർധിപ്പിച്ചതായും ഈ വർഷം ഇതുവരെ 90,000 അഫ്ഗാൻ പൗരന്മാരെ അതിന്റെ കിഴക്കൻ അതിർത്തികൾ വഴി രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലേക്കും രക്ഷപെടാൻ അഫ്​ഗാൻ പൗരന്മാർ പലപ്പോഴും ശ്രമിക്കുന്നു.

‘കളി’ നായികയുടെ തുണിയില്ലാത്ത ഫോട്ടോഷൂട്ട് വൈറൽ

പാക് – അഫ്​ഗാൻ അതിർത്തിയിലെ ആദിവാസി മേഖലകളിൽ അക്രമത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഐസിസ്-കെ മതമൗലികവാദികൾ ഈ പ്രദേശത്ത് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഖുറാനിലെ പോലെ ഇസ്ലാം നിയമങ്ങൾ നടപ്പാക്കാൻ താലിബാൻ തയ്യാറാകുന്നില്ലെന്നാണ് ഐസിസ് – കെ ആരോപിക്കുന്നത്. താലിബാൻ ഭരണകൂടം അധികാരമേറ്റതിനുശേഷം ഏകദേശം 30 ആക്രമണങ്ങൾ ഈ മേഖലയിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്.

ഹഖാനി നെറ്റ്‌വർക്ക് എന്നറിയപ്പെടുന്ന ഒരു താലിബാൻ വിഭാഗം രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ഒരു സംസ്ഥാനം രൂപപ്പെടുത്താൻ ശ്രമിക്കുന്നതായും അഭ്യൂഹമുണ്ട്. താലിബാന്റെ ഹോം ഓഫീസിനു തുല്യമായ കേന്ദ്രം ഇവിടെ ഈ ​ഗ്രൂപ്പ് തുറന്നിട്ടുണ്ട്. അടുത്തിടെയുള്ള ഒരു ഓഡിയോ പ്രസ്താവനയിൽ, താലിബാന്റെ പ്രതിരോധ സെക്രട്ടറിയും താലിബാൻ സ്ഥാപകനുമായ മുല്ല മുഹമ്മദ് ഒമറിന്റെ മകനായ മുഹമ്മദ് യാക്കൂബ് പ്രതികാര കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്ന് സമ്മതിച്ചിരുന്നു.

ഹേമന്ത ശിശിരങ്ങളിൽ കാമമുള്ളിടത്തോളം കേളികളിൽ ഏർപ്പെടാം

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് താലിിബാന്‍ പേര് മാറ്റിയിരുന്നു. പാഷ്തൂണ്‍ ഭാഷയില്‍ ”വിദ്യാര്‍ത്ഥികള്‍” എന്നര്‍ഥമുള്ള വാക്കാണ് ‘താലിബാന്‍’. 1994 ല്‍ തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിന് ചുറ്റുമുള്ള മേഖലകളില്‍ ‘താലിബാന്‍’ ഉയര്‍ന്നുവന്നു. സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങിയതോടെ രാജ്യത്തുണ്ടായ ഭരണകൂട തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യത്തിന്റെ നിയന്ത്രണത്തിനായി ആഭ്യന്തരയുദ്ധം നടത്തുന്ന വിഭാഗങ്ങളിലൊന്നായിരുന്നു അത്.

1994 ലാണ് താലിബാന്‍ രൂപീകൃതമായത്. 1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുജഹിദ്ദീന്‍ എന്നറിയപ്പെടുന്ന മുന്‍ അഫ്ഗാന്‍ പോരാളികളാണ് ഇതിന് രൂപം നല്‍കിയത്. ഇസ്ലാമിക് നിയമങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയും വിദേശ സ്വാദീനം ഇല്ലാതാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം.

സെക്സിനിടെ ലിം​ഗം ഒടിഞ്ഞു പോകുമോ?

രണ്ട് വര്‍ഷത്തിനുള്ളില്‍, താലിബാന്‍ രാജ്യത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കി, 1996 ല്‍ ഇസ്ലാമിക നിയമത്തിന്റെ കടുത്ത വ്യാഖ്യാനങ്ങള്‍ അധിഷ്ടിതമാക്കി അവര്‍ ഒരു ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചു. കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ കര്‍ശന സ്ത്രീ വിരുദ്ധ നിയമങ്ങള്‍ അവിടെ നടപ്പിലാക്കി. സ്തീകള്‍ ബുര്‍ക്ക മാത്രമേ ധരിക്കാവു, പഠിക്കാനോ, ജോലി ചെയ്യാനോ സാധ്യമല്ല, ഒററക്ക് യാത്ര ചെയ്യാന്‍ കഴിയില്ല, ടെലിവിഷന്‍, സംഗീതം, മറ്റു ആഘോഷ്ങ്ങള്‍ ചുടങ്ങിയവയ്‌ക്കെല്ലാം അവര്‍ നിരോധനം ഏര്‍പ്പെടുത്തി. അതേ സമയം മറ്റ് മുജാഹിദ്ദീന്‍ ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് പിന്‍വാങ്ങുകയും ചെയ്തു.

2001 സെപ്റ്റംബര്‍ 11ന് യുഎസില്‍ നടന്ന അല്‍ഖയ്ദ ആക്രമണത്തെ തുടര്‍ന്ന് അതേ വര്‍ഷം നവംബറില്‍ യുഎസ് പിന്തുണയുള്ള സൈന്യം അഫ്ഗാനിന്റെ വടക്കുഭാഗത്തു നിന്ന് കാബൂളിലേക്ക് നീങ്ങി. സേനയുടെ വ്യോമാക്രമണവും അന്ന് നടന്നു. 19 പേര്‍ ചേര്‍ന്ന് നാല് യു.എസ് വാണിജ്യ വിമാനങ്ങള്‍ തട്ടിയെടുത്തു. ഇതില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചു കയറ്റി. അക്രമണത്തില്‍ 2000ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

‘പഞ്ചാര തന്ത’മാരെ സുഖിപ്പിക്കാനെത്തുന്ന കന്യകമാരുടെ കഥ

പീന്നീട് താലിബാന്‍ വിദൂര പ്രദേശങ്ങളിലേക്ക് നിങ്ങി. അവിടെ അഫ്ഗാന്‍ സര്‍ക്കാരിനും പാശ്ചാത്യ സഖ്യകക്ഷികള്‍ക്കുമെതിരെ 20 വര്‍ഷം നീണ്ട കലാപം ആരംഭിച്ചു. മുല്ല മുഹമ്മദ് ഒമര്‍ ആയിരുന്നു താലിബാന്റെ സ്ഥാപകനും ആദ്യ നേതാവും. താലിബാനെ അട്ടിമറിച്ച ശേഷം മുല്ല മുഹമ്മദ് ഒമര്‍ ഒളിവില്‍ പോയിരുന്നു. 2013 ല്‍ മുല്ല മുഹമ്മദ് ഒമറിന്റെ മരണം സംഭവിച്ചെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം മാത്രമാണ് മകന്‍ അത് സ്ഥിരീകരിച്ചത്.

അഞ്ചുവര്‍ഷത്തെ ഭരണകാലത്ത്, താലിബാന്‍ ശരീഅത്ത് നിയമത്തിന്റെ കര്‍ശനമായ പതിപ്പാണ് നടപ്പിലാക്കിയത്. സ്ത്രീകള്‍ ജോലി ചെയ്യുന്നതും പഠിക്കുന്നതും വിലക്കിയി. ഒരു പുരുഷ രക്ഷകര്‍ത്താവിനൊപ്പം അല്ലെങ്കില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും താലിബാന്‍ ഭരണത്തില്‍ നിബന്ധനയുണ്ടായിരുന്നു.

ഒരു രാത്രി കിടക്ക പങ്കിടാൻ ലക്ഷങ്ങൾ

പരസ്യമായി വധശിക്ഷകളും ചാട്ടവാറടികളും സാധാരണമായിരുന്നു. പാശ്ചാത്യ സിനിമകളും പുസ്തകങ്ങളും നിരോധിച്ചു, ഇസ്ലാമിന് കീഴില്‍ ദൈവനിന്ദയായി കാണപ്പെടുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ നശിപ്പിക്കപ്പെട്ടു.താലിബാന്‍ ഇതിനകം നിയന്ത്രിക്കുന്ന മേഖലകളില്‍ ഈ ഭരണരീതി മടക്കിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്നാണ് അവരെ എതിര്‍ക്കുന്നവരും പാശ്ചാത്യ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ എതിരാളികളും പാശ്ചാത്യ രാജ്യങ്ങളും ഉന്നയിക്കുന്ന ആ വാദം താലിബാന്‍ നിഷേധിക്കുന്നു.

സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും മത നിയമങ്ങള്‍ക്കും അനുസൃതമായി സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് ഇടം നല്‍കിക്കൊണ്ട് അഫ്ഗാനിസ്ഥാനില്‍ ഒരു ”യഥാര്‍ത്ഥ ഇസ്ലാമിക സംവിധാനം” വേണമെന്ന് താലിബാന്‍ പറഞ്ഞിരുന്നു.

ബർത്ത് സ്യൂട്ടിലൊരു ബർത്ത് ഡേ ആഘോഷം

താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ മാത്രമാണ് അവരെ അംഗീകരിച്ചത്. ഐക്യരാഷ്ട്രസഭയ്ക്കൊപ്പം മറ്റ് ഭൂരിഭാഗം രാജ്യങ്ങളും കാബൂളിന്റെ വടക്കുഭാഗത്തുള്ള പ്രവിശ്യകള്‍ കൈവശമുള്ള സര്‍ക്കാരിനെ ശരിയായ ഭരണകൂടമായി അംഗീകരിച്ചു.

അമേരിക്കയും ഐക്യരാഷ്ട്രസഭയും താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മിക്ക രാജ്യങ്ങളും ഈ സംഘത്തെ നയതന്ത്രപരമായി അംഗീകരിക്കുമെന്നതിന് സൂചനകള്‍ നല്‍കിയിട്ടുമില്ല. ചൈന പോലുള്ള മറ്റ് രാജ്യങ്ങള്‍ താലിബാനെ നിയമാനുസൃതമായ ഭരണമായി അംഗീകരിക്കുമെന്ന് സൂചന നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

കന്യാസ്ത്രീകളുടെ ലൈം​ഗികാഭിനിവേശം ശമിപ്പിക്കാൻ കണ്ടെത്തിയതും പെൺകുട്ടികളെ

രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് താലിബാന്‍ അധികാരം കൈക്കലാക്കുമ്പോള്‍ അഫഗാനിലെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഉണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കര്‍ശന നി.ന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മനുഷ്യാവകാശ ലംഘനങ്ങളെ ഭയന്ന് ജനങ്ങള്‍ പല സ്ഥലങ്ങളിലേക്കും പാലായനം ചെയ്യുകയാണെന്നും യു.എന്‍ സെക്രട്ടറി ആന്റണിയോ ഗുട്ടറസ് പറഞ്ഞു. എന്നാല്‍ സരിക്ഷിതമായ അന്തരീക്ഷം ഒരുക്കുക തങ്ങളുടെ പ്രതിബദ്ധതയാണെന്നാണ് തലിബാന്‍ പറയുന്നത്.

Tags
Show More

Related Articles

Back to top button
Close