HEALTHNEWSTrending

കി‌ടപ്പറയിൽ ഈ കളികൾ പരീക്ഷിക്കു; ലൈം​ഗിക ജീവിതത്തിൽ നിങ്ങൾ പുലികളാകും

ലൈം​ഗിക ബന്ധം കുടുംബ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ, പല ദാമ്പത്യങ്ങളിലും ബെഡ്റൂമിലെ വിരസതയും നിഷ്ക്രിയത്വവും വില്ലനാകാറുണ്ട്. വ്യത്യസ്‌തമായ പൊസിഷനുകൾ കൂടാതെ നിങ്ങളുടെ ലൈംഗിക ജീവിതത്തെ കൂടുതൽ ആവേശഭരിതമാക്കാൻ ഉപകരിക്കുന്ന മറ്റു പല കാര്യങ്ങളും ഉണ്ട്. ലൈം​ഗിക ബന്ധത്തെ കൂടുതൽ സ്പൈസിയാക്കാൻ ബെഡ്റൂമിൽ ചില കളികൾ പരീക്ഷിക്കാവുന്നതാണ്. നിങ്ങൾക്ക് ശ്രമിക്കാവുന്ന ചില ഗെയിമുകളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു..

സെക്സ് കാർഡ് ​ഗെയിംസ്

വളരെ ലളിതമായ ഒരു കളിയാണിത്. ഇത്തരം കളികൾ ഇപ്പോൾ ഓൺലൈനിലും ലഭ്യമാണ്. സെക്സ് കാർഡുകൾ വിപണിയിൽ നിന്നും വാങ്ങുകയോ സ്വയം നിർമ്മിക്കുകയോ ചെയ്യാം. നിങ്ങളുടെ ആ​ഗ്രഹം, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്ഥലം, പൊസിഷൻ തുടങ്ങി എന്തും കാർഡ് കളിയിൽ മാനദണ്ഡമാക്കാം.

ഡാർട്ട് ​ഗെയിം

നിങ്ങൾക്ക് ശാന്തമായ ഒരു ഡാർട്ട് ഗെയിമിനെ എളുപ്പത്തിൽ സെക്സി ആക്കി മാറ്റാം. മാറിമാറി, ലക്ഷ്യത്തിൽ എത്തിയാൽ ആരൊക്കെ എന്തുചെയ്യണമെന്ന് തീരുമാനിക്കുക. നിങ്ങൾക്ക് രണ്ടുപേരുടെയും ഒരു ചിത്രം പൊട്ടിച്ച് അത് ഡാർട്ട് ബോർഡായി ഇടാം. ഡാർട്ട് എവിടെ എത്തിയാലും, മറ്റേയാൾക്ക് നിങ്ങളുടെ ഭാവന നിങ്ങളെ കൊണ്ടുപോകുന്നതെന്തും സ്പർശിക്കുകയോ ചെയ്യുകയോ ചെയ്യും.

ഏണിയും പാമ്പും

ഈ ബോർഡ് ഗെയിം എളുപ്പത്തിൽ ഒരു സെക്‌സ് ഗെയിമാക്കി മാറ്റാം. നിങ്ങളുടേതായ നിയമങ്ങൾ ഉണ്ടാക്കുക. പാമ്പ് നിങ്ങളെ കൊണ്ടുപോകുന്ന ലക്ഷ്യസ്ഥാനങ്ങളെ നിങ്ങളുടെ ശരീരഭാഗങ്ങൾ പോലെ ആവേശകരമായ ഒന്നാക്കി മാറ്റുകയും ഡൈസ് ഉരുട്ടുകയും ചെയ്യുക.

പ്രണയസല്ലാപം

ഇണകൾ ഇരുവർക്കും താത്പര്യമുള്ള, സന്തോഷമുളവാക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. ദേഷ്യം പിടിപ്പിക്കുന്ന ഒന്നും പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇരുവരും തമ്മിലുള്ള പ്രണയാനുഭവങ്ങളോ, ഓർമകളോ, മറ്റ് ഇഷ്ടമുള്ള കാര്യങ്ങളോ, സ്വപ്‌നങ്ങളോ അങ്ങനെ എന്തുമാകാം. അല്ലെങ്കിൽ ഇണയെ അഭിനന്ദിക്കാം, അവളുടെ ഗുണഗണങ്ങൾ വർണിക്കാം, തന്നിൽ ആവേശമുണർത്തിയ മുഹൂർത്തങ്ങൾ പറയാം. പറഞ്ഞ് ബോറടിപ്പിക്കരുതെന്ന് മാത്രം. പങ്കാളിയുടെ ഓരോ വാക്കും മന്ത്രിക്കലും ഇണയിൽ ആവേശമുണർത്തുന്നതായിരിക്കണം. ഓമനപ്പേരുകൾ വിളിക്കൽ, നീ എത്ര സുന്ദരൻ/സുന്ദരി എന്ന മട്ടിലുള്ള അഭിനന്ദനങ്ങൾ തുടങ്ങിയവയൊക്കെ ഇണയുടെ മനസ്സിൽ പ്രണയ മഴ പെയ്യിക്കുക തന്നെ ചെയ്യും.

സ്പർശനം

ശരീരത്തിലെ ഏറ്റവും വലിയ അവയവമെന്ന പോലെ ഏറ്റവും വലിയ ലൈംഗികാവയവവും ചർമമാണ്. കാരണം രതിയുടെ തുടക്കവും ഒടുക്കവും ചർമത്തിൽ നിന്നാണ്. ശരീരത്തിലെ ഓരോ ഇഞ്ചും അപാരമായ സ്പർശനക്ഷമതയുള്ളതാണ്. പ്രേമം പ്രകടിപ്പിക്കാൻ മാത്രമല്ല ഇണയുടെ ഉത്കണ്ഠ അകറ്റാനും സുരക്ഷിതത്വ ബോധം നൽകാനും മൃദുവായ സ്പർശനം പോലെ സഹായകരമായ മറ്റൊന്നില്ല. അതുകൊണ്ട് തന്നെ സ്പർശനം ലൈംഗികതയുടെ ആമുഖമായി മാറണം.

അത് ഇണയെ ലൈംഗികതയിലേക്ക് സ്വാഗതം ചെയ്യലാണ്. സ്പർശനത്തിന്റെ രോമാഞ്ചസുഖം ഇണകളിൽ വികാരത്തിന്റെ തിരയിളക്കം തന്നെ സൃഷ്ടിക്കും. പ്രണയ സല്ലാപത്തിനിടയിൽ തന്നെ ഇണയെ മൃദുവായി സ്പർശിക്കാം. അത് വാക്കുകളേക്കാൾ വാചാലമായി സംസാരിക്കും. അങ്ങനെ ചർമം ചർമത്തോട് വികാരങ്ങൾ കൈമാറുമ്പോൾ ഇണയടുപ്പം വർധിക്കും. കൈകളിൽ തുടങ്ങുന്ന സ്പർശനം മുഖം, തല, കഴുത്ത്, പുറം, മാറിടങ്ങൾ എന്നിങ്ങനെ പുരോഗമിച്ച് മേനിയിൽ നിറയുന്ന മൃദുവായി തഴുകലായി മാറണം.

ആലിംഗനം

ആലിംഗനം പങ്കാളിയെ ശാരീരികമായി അംഗീകരിക്കലാണ്. ഒരേസമയം അതിലൂടെ നിങ്ങൾക്ക് പ്രണയവും കരുതലും ഇണയെ അറിയിക്കാനാവും. ആലിംഗനം പലവിധമുണ്ട്. അഭിവാദ്യം ചെയ്യാനും ഗുഡ്‌ബൈ പറയാനും, പ്രണയം പ്രഖ്യാപിക്കാനും, നീ എന്റ സ്വന്തം എന്നറിയിക്കാനും ഒക്കെ പലവിധം ആലിംഗനങ്ങൾ. കണ്ണുകളിൽ നോക്കി, അരക്കെട്ടിൽ കൈ ചുറ്റി, ഹൃദയം ഹൃദയത്തോട് ചേർത്ത്, ഇണയെ മൃദുവായി ചേർത്ത് നിർത്തി ആലിംഗനം ചെയ്യുക. ആലിംഗനം ചെയ്ത ഉടൻ അത് അവസാനിപ്പിക്കാനും ശ്രമിക്കരുത്.

അങ്ങനെ അൽപനേരം നിൽക്കുക. അപ്പോൾ ഒന്നും സംസാരിക്കണമെന്നില്ല. പിന്നിൽ നിന്നുള്ള ആലിംഗനവും തീവ്രമായ പ്രണയ സന്ദേശം നൽകും. പ്രണയാതുരമായ ആലിംഗനത്തിൽ ഇണകളുടെ ശരീരങ്ങൾ മുഴുവൻ പരസ്പരം സ്പർശിക്കണം. ആലിംഗനം തലച്ചോറിലെ ഓക്‌സിറ്റോസിൻ വർധിപ്പിക്കുന്നതായും ഭയം ഉത്പാദിപ്പിക്കുന്ന മസ്തിഷ്‌ക കേന്ദ്രമായ അമിഗ്ഡലയുടെ പ്രവർത്തനം കുറച്ച് പങ്കാളിയിൽ വിശ്വാസം ജനിപ്പിക്കുന്നതായും പഠനങ്ങൾ പറയുന്നുണ്ട്. അങ്ങനെ ആലിംഗനം സൃഷ്ടിക്കുന്ന വികാരോത്തേജനം പതിയെ ചുംബനത്തിലേക്ക് നയിക്കുന്നത് നിങ്ങൾ അറിയും.

ചുംബനം

ശരീരത്തിലെ വികാരോദ്ദീപക മേഖലകളിലെ ചുംബനം പങ്കാളിയെ പൊടുന്നനെ ഉത്തേജിതയാക്കും. ചുണ്ട്, വായ, കവിൾ, കഴുത്ത്, കഴുത്തിന്റെ പിൻഭാഗം, പുറം,സ്തനം, സ്തനാഗ്രങ്ങൾ, അടിവയർ, തുടകൾ, ജനനേന്ദ്രിയങ്ങൾ, നിതംബം, കാലുകൾ തുടങ്ങിയവയൊക്കെ ചുംബനം കൊതിക്കുന്ന സ്ത്രീശരീരത്തിലെ ഹോട്ട്‌സ്‌പോട്ടുകളാണ്. ചുംബനത്തിന്റെ തുടക്കം ചുണ്ടുകളിൽ നിന്നാവാം. തുടക്കത്തിലെ മൃദുവായ ചുംബന മുദ്രകളിൽ നിന്ന് തീവ്രമായ ചുംബനങ്ങളിലേക്ക് അത് പുരോഗമിക്കണം. ചുംബിക്കുമ്പോൾ ചുണ്ടുകളുടെ സ്പർശനം മാത്രമല്ല, ഇണയുമായുള്ള വൈകാരിക ബന്ധമാണ് പങ്കാളി അറിയുന്നത്. ആലിംഗനമില്ലാത്ത ചുംബനം സുഗന്ധമില്ലാത്ത പുഷ്പം പോലെയാണെന്നും ഓർക്കുക.

പശ്ചാത്തലം നേരത്തേ ഒരുക്കുക

ലൈംഗികബന്ധത്തിനുള്ള താത്പര്യം ഇണയെ നേരത്തേ അറിയിക്കുക. ബെഡ്‌റൂമിൽ മിതമായ കാലാവസ്ഥയായിരിക്കണം. ബെഡ്‌റൂമിൽ മൃദുവായ പ്രണയ സംഗീതം ഒരുക്കാം. അമിതമായ ഇരുട്ടും വെളിച്ചവും സെക്‌സിന് നല്ലതല്ല, സുഗന്ധം പ്രസരിപ്പിക്കുന്ന വിളക്കുകൾ സെക്‌സിന് നല്ല മൂഡ് നൽകും.

ഇണകൾ കുളിച്ച് വൃത്തിയാവുക, താത്പര്യമുള്ളവർക്ക് ഒരുമിച്ചാകാം കുളി. മുടി ചീകുക. മൃദുവും സെക്‌സിയുമായ വസ്ത്രങ്ങൾ ധരിക്കുക. വൈകാരികത ഉണർത്തുന്ന വാക്കുകളിൽ പ്രേമസല്ലാപം നടത്തുക. ഒരുമിച്ച് ഇഷ്ടഭക്ഷണം കഴിക്കുക. ഇണയുടെ പ്രത്യേകതകളിൽ അഭിനന്ദിക്കുക. കണ്ണുകൾ തമ്മിലുള്ള സമ്പർക്കം നിലനിർത്തുക. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി പെരുമാറുക. താത്പര്യമുണ്ടെങ്കിൽ പരസ്പരം മസാജ് ചെയ്യുക.

അന്തരീക്ഷമൊരുങ്ങിക്കഴിഞ്ഞാൽ പൊടുന്നനെ വികാരോത്തജനം ഉണ്ടാക്കാൻ കഴിയുന്ന പ്രവൃത്തികളിൽ ഇണകൾ ഏർപ്പെടണം. പ്രണയസല്ലാപവും സ്പർശനവും ആലിംഗനവും ചുംബനവുമാണ് അവയിൽ പ്രധാനം. അവയിലൂടെയല്ലാതെ സംഭോഗത്തിലേക്ക് കുറുക്കുവഴിക്ക് ശ്രമിക്കാതിരിക്കുക.

ഫോർ പ്ലേ

ഫോർപ്ലേ ലൈംഗികസുഖം വർധിപ്പിക്കുമെന്നത് ഒരു പുതിയ അറിവല്ല. സസ്തനികളടക്കമുള്ള ഒട്ടുമിക്ക ജീവികളും ലൈംഗികബന്ധത്തിന് മുന്നോടിയായി പലതരത്തിൽ ഫോർപ്ലേയിലേർപ്പെടാറുണ്ട്. മനുഷ്യരുടെ കാര്യത്തിൽ ലൈംഗിക സ്വഭാവത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം കുറച്ച് കൊണ്ടുവരാൻ ഫോർപ്ലേയിലൂടെയേ കഴിയൂ. ലൈംഗിക പ്രതികരണത്തിന്റെ കാര്യത്തിൽ പുരുഷൻ ബൾബ് പോലെയാണ്. സ്വിച്ചിടേണ്ട താമസം പുരുഷൻ ബൾബ് പോലെ പ്രകാശിക്കും, ചൂട് പിടിക്കും. സ്വിച്ചോഫാക്കിയാൽ പെ‌ട്ടെന്ന് പ്രകാശം കെടും. തണുക്കും. എന്നാൽ സ്ത്രീകളുടെ ലൈംഗിക സ്വഭാവം വ്യത്യസ്തമാണ്. അവർ ഇരുമ്പ് പോലെയാണ്. ചൂടാക്കിയാലും വളരെ പതുക്കെയേ ചൂടാവൂ. ചുട്ടുപഴുക്കാൻ ഏറെ സമയമെടുക്കുകയും ചെയ്യും. ചൂടായ ശേഷം തണുപ്പിക്കാൻ ശ്രമിച്ചാലോ, പതുക്കെയേ തണുക്കുകയും ചെയ്യൂ. ലൈംഗിക പ്രതികരണ വേഗതയിലെ ഈ വ്യത്യാസം കുറച്ച് കൊണ്ടുവന്നാലേ ലൈംഗികത ഹൃദ്യവും സംതൃപ്തവുമാവൂ. ഫോർപ്‌ളേ പുരുഷന്റെ വേഗത അൽ പം കുറയ്ക്കാനും സ്ത്രീയുടെ വേഗത കൂട്ടാനും സഹായിക്കും. അങ്ങനെ സ്ത്രീപുരുഷ ലൈംഗിക പ്രതികരണങ്ങളിലെ വേഗത വ്യത്യാസങ്ങൾ നിയന്ത്രിച്ച് ഇരുവർക്കും ഹൃദ്യമായ ഒരു പോയന്റി വെച്ച് ഒരേസമയം രതിമൂർച്ഛ ലഭിക്കാൻ ഫോർപ്ലേ സഹായിക്കുന്നു.

സ്ത്രീകളുടെ രതിമൂർച്ഛ തടയുന്ന ഘടകങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ ഫോർപ്ലേയ്ക്ക് പുരുഷന്മാർ വേണ്ടത്ര സമയം ചെലവഴിക്കാത്തതാണ് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളതെന്നും അറിയുക. പുരുഷന്മാർ പലപ്പോഴും സംഭോഗം മാത്രം ലക്ഷ്യംവെക്കുന്നതുകൊണ്ട് ഫോർപ്ലേയിലൂടെ വളരെ വേഗത്തിൽ കടന്നുപോകയാണെന്നാണ് ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെട്ടത്.

പുരുഷനെക്കാൾ സ്ത്രീകൾക്കാണ് ലൈംഗിക ഉണർവിന് ഫോർപ്ലേയുടെ ആവശ്യമെങ്കിലും പ്രായമേറുംതോറും പുരുഷനും ഫോർപ്ലേ അത്യാവശ്യമായി വരും. പ്രായം കൂടുമ്പോൾ പുരുഷന്റെ ലൈംഗിക പ്രതികരണത്തിന്റെ വേഗത കുറയുന്നത് കൊണ്ടാണിത്. കൗമാരത്തിലും യുവത്വത്തിലും ലഭിച്ചിരുന്ന ഇൻസ്റ്റന്റ് ഉദ്ധാരണം മധ്യവയസ്സിൽ ലഭിച്ചെന്നുവരില്ല. മാത്രമല്ല അതിന് സമയമെടുക്കുകയും ചെയ്യും. അപ്പോൾ പൂർണമായ ഉദ്ധാരണത്തിന് ഇണയുടെ സഹായം വേണ്ടിവരും. ചുരുക്കത്തിൽ പ്രായമേറുന്തോറും പുരുഷന് ഫോർപ്ലേയുടെ ആവശ്യം കൂടുമെന്ന് സാരം. മാത്രമല്ല സ്പർശനം കൊണ്ട് മാത്രം പുരുഷന് ഉത്തേജനം ലഭിച്ചെന്നും വരില്ല. ഫോർപ്ലേയുടെ ഭാഗമായി ദൃശ്യപരമായ ഉത്തേജനവും വേണ്ടി വരും.

ആര് തുടങ്ങണം?

ഫോർപ്‌ളേ ആര് തുടങ്ങണം എന്നതിൽ തർക്കം വേണ്ട. സെക്‌സിന് മുൻകൈ എടുക്കേണ്ടത് പുരുഷനാണ് എന്ന ധാരണ ഇന്ന് മാറിക്കഴിഞ്ഞു. ആരെങ്കിലും ഒരാൾ തുടക്കമിടുക. ലൈംഗികവികാരം പുരുഷനിൽ പെട്ടെന്ന് ഉണരുന്നത് കൊണ്ട് പുരുഷൻ അതിന് മുൻകൈ എടുക്കുന്നതാണ് നല്ലത്. ആണിലും പെണ്ണിലും അത് വികാരത്തിന്റെ വേലിയേറ്റമുണർത്തുമെങ്കിലും ഫോർപ്ലേയുടെ ആവശ്യം കൂടുതലുള്ളത് സ്ത്രീകൾക്കാണ്. പക്ഷേ, അതിന്റെ ഗുണം രണ്ടുപേർക്കും ലഭിക്കുകയും ചെയ്യും.

എത്രസമയം?

ലൈംഗിക ബന്ധത്തിന് മുന്നോടിയായി മിനുട്ടുകൾ മുതൽ ദിവസങ്ങളോളം ഫോർപ്ലേയിൽ ഏർപ്പെടുന്ന ജീവികളുണ്ട്. എങ്കിലും ഫോർപ്ലേയ്ക്ക് എത്ര സമയം ചെലവഴിക്കണം എന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകാൻ കഴിയില്ല. കാരണം ഇണകളുടെ താത്പര്യമാണ് അതിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത്. ശരാശരി 17 മിനുട്ടെങ്കിലും ഫോർപ്ലേയ്ക്ക് ചെലവഴിക്കുന്നത് കൂടുതൽ ലൈംഗിക സംതൃപ്തി നൽകുന്നതായാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. ചിലർക്ക് ഇത്രയും സമയം വളരെ ദൈർഘ്യമേറിയതായി തോന്നാം. എന്നാൽ ക്ഷമയുടെ പ്രതിഫലം വളരെ വലുതായിരിക്കുമെന്ന് ഓർക്കുക. ഫോർപ്ലേകൾക്ക് എത്ര സമയം ചെലവഴിക്കുന്നു എന്നതിനേക്കാളുപരി സംയോഗത്തിന് മുൻപ് സ്ത്രീയുടെ വികാരത്തെ പൂർണമായും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്‌തോ എന്നതാണ് കാര്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close