LIME LIGHTNEWSWORLD

മൂന്നു ദിവസം പൂട്ടിയിട്ട് ബലാത്സം​ഗം ചെയ്തു; തന്റെ അനുഭവങ്ങൾ സിനിമയിൽ പകർത്തി ബ്രിട്ടീഷ് താരം

തന്നെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി മൂന്നു ദിവസം ബലാത്സം​ഗം ചെയ്തെന്ന് നടി. ബ്രിട്ടീഷ് താരമായ ഫ്രിഡ ഫാരൽ ആണ് ഇപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ചത് സിനിമയിൽ പുനരാവിഷ്കരിക്കാൻ പോകുന്നത്. ബ്രിട്ടീഷ് പത്രമായ ദി സണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പീറ്റർ‌ എന്നയാളാണ് താരത്തിനെ കടത്തിക്കൊണ്ടു പോയത്. മറ്റ് ആറുപേർക്കു കൂടി അയാൾ യുവതിയെ കാഴ്ച്ചവെച്ചു.

ഒരു ഫോട്ടോഷൂട്ടിന് എന്ന് പറഞ്ഞാണ് ഒരു സംഘം ആളുകൾ താരത്തിനെ സമീപിച്ചത്. എന്നാൽ, പിന്നീട് മയക്കുമരുന്ന് നൽകിയ ശേഷം അവരുടെ സങ്കേതത്തിൽ മൂന്നു ദിവസം തടവിലിട്ട് ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. “ഞാൻ ഈ സിനിമ ചെയ്തത് മറ്റ് സ്ത്രീകളെ സഹായിക്കാനാണ് – ഞാൻ ഒരു അപകടത്തെ അതിജീവിച്ചവളാണെന്നും ഇരയല്ലെന്നും ലോകത്തെ കാണിക്കാനാണ്.- താരം അഭിമുഖത്തിൽ വ്യക്തമാക്കി.“രണ്ട് ശതമാനത്തിൽ താഴെ സ്ത്രീകൾക്ക് മാത്രമാണ് അക്രമികളുടെ കൈകളിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നത്. ഞാൻ ശരിക്കും ഭാഗ്യവതിയാണ് – എനിക്ക് ഇവിടെ ഇരുന്നു സംസാരിക്കാം. കഴിയാത്ത ഒരുപാട് സ്ത്രീകളുണ്ട്. ” 23 -ാം വയസിൽ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിൽ പഠിക്കാനെത്തിയപ്പോഴായിരുന്നു താരം അതിക്രമത്തിന് ഇരയായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close