LIME LIGHTNEWSSocial MediaTrending

സെക്സ് ഡോളിന് തന്റെ മുഖച്ഛായ നൽകിയത് അനുവാദമില്ലാതെയെന്ന് യുവതി; ചുണ്ടിന് താഴത്തെ മറുക് പോലും അതുപോലെ പകർത്തി; ലൈം​ഗിക കളിപ്പാട്ടത്തിന് തന്റെ പേരിട്ടെന്നും 25കാരി

കോവിഡ് മഹാമാരിയെ തുടർന്ന് ലോകത്ത് വിവിധ രാജ്യങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെ ലൈം​ഗിക കളിപ്പാട്ടങ്ങളുടെ വിപണിയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇപ്പോഴിതാ, തന്റെ അനുവാദമില്ലാതെ സെക്സ് ടോയ്ക്ക് തന്റെ മുഖച്ഛായ നൽകി എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഇസ്രയേലി യുവതി. ഒരു സെക്‌സ് ഡോൾ കമ്പനി തന്റെ അനുവാദമില്ലാതെ തങ്ങളുടെ പാവകളിലൊന്നിൽ തന്റെ മുഖം ഉപയോഗിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

ഇസ്രായേൽ പ്രതിരോധ സേനയിലെ മുൻ സൈനികനായ യേൽ കോഹെൻ അരിസ് (25) ദശലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, “എന്റെ അനുവാദമില്ലാതെയോ ഞാൻ അറിയാതെയോ ഒരു വലിയ കമ്പനി എന്റെ മുഖച്ഛായയുള്ള സെക്‌സ് ഡോൾ നിർമ്മിച്ചതായി ഞാൻ കണ്ടെത്തി. ഇല്ല, ഇതൊരു തമാശയല്ല, യഥാർത്ഥമാണ്. അവർ പാവയ്ക്ക് “യേൽ” എന്ന് പേരിട്ടു. “ഞാൻ ഇപ്പോഴും ഞെട്ടലിലാണ്, എന്തുചെയ്യണമെന്ന് ശരിക്കും അറിയില്ല… “രാജ്യത്തെ ടിവി ഷോകളിൽ ഇത് വന്നതായി നിങ്ങൾ കണ്ടിരിക്കാം, നിങ്ങളോടും അത് പങ്കിടാനുള്ള സമയമാണിത്,” യുവതി പറഞ്ഞു.

ഡോൾ സ്റ്റുഡിയോ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം യുവതിയുടെ സമ്മതമില്ലാതെയാണ് അവളുടെ മുഖം പാവക്ക് നൽകിയത്. ഇതോടൊപ്പം യുവതിയുടെ ചുണ്ടിന് താഴെയുള്ള ഒരു മറുകും പകർത്തി. താൻ കമ്പനിയുമായി ബന്ധപ്പെടുകയും പാവകളെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തെന്നും താരം പറയുന്നു. നിയമനടപടികൾ സ്വീകരിക്കുന്ന കാര്യവും യുവതിയുടെ പരി​ഗണനയിലാണ്.

വാർത്തകൾ വേ​ഗത്തിലറിയാൻ ടെല​ഗ്രാമിൽ ജോയിൻ ചെയ്യുക..

https://t.me/+zrOXue-xUu4yZTNl

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close