Breaking NewsNEWSWORLD

യുവതി മദ്യപിക്കാൻ പോയത് പ്രായപൂർത്തിയാകാത്ത കുട്ടികളെ വീട്ടിൽ തനിച്ചാക്കി; അടിച്ചുപൂസായി തിരിച്ചെത്തിയതോടെ 27കാരിയെ അറസ്റ്റ് ചെയ്ത് പൊലീസും

പ്രായപൂർത്തിയാകാത്ത കുട്ടികളെ വീട്ടിൽ തനിച്ചാക്കി ബാറിൽ പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. 27കാരിയായ പെറിയ ആണ് അറസ്റ്റിലായത്. തന്റെ മൂന്ന് കുട്ടികളെയും വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് ഇവർ മദ്യപിക്കാനായി പുറത്തുപോയത്. കുട്ടികളുടെ ക്ഷേമാന്വേഷണം ഉറപ്പുവരുത്തുന്നതിനുള്ള സംഘം അപ്രതീക്ഷിതമായി യുവതിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

എട്ടു വയസും അഞ്ചു വയസും ഒൻപത് മാസവും പ്രായമുള്ള മൂന്ന് കുട്ടികളുടെ അമ്മയാണ് പെറിയ. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനേയും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനേയും എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ ഏല്‍പ്പിച്ചാണ് ഇവര്‍ ബാറില്‍ മദ്യപിക്കാനായി പോയത്. ഇത് ഇവരുടെ സ്ഥിരം പരിപാടിയായിരുന്നു.

സൌത്ത് വെസ്റ്റിലും ബ്ലാക്ക് വെല്‍ഡറിലും നടന്ന പരിശോധനയുടെ ഭാഗമായാണ് സംഘം ഇവരുടെ വീട്ടിലുമെത്തിയത്. ഇളയ സഹോദരങ്ങള്‍ക്ക് ഭക്ഷണമായി പിസ നല്‍കുകയായിരുന്നു സംഘം വീട്ടിലെത്തുമ്പോള്‍ മൂത്ത കുഞ്ഞ്. കുഞ്ഞുങ്ങള്‍ക്ക് എന്തുകൊണ്ടാണ് പിസ നല്‍കുന്നതെന്ന ചോദ്യത്തിന് അവര്‍ക്ക് എന്താണ് നല്‍കേണ്ടതെന്ന് അറിയില്ലെന്നായിരുന്നു എട്ട് വയസുള്ള കുഞ്ഞിന്‍റെ മറുപടി. ഇതേ സമയത്താണ് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വാഹനം ഓടിച്ച് പെറിയ അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തുന്നതും.

വീടിന്റെ പരിസരത്തുള്ള ബാറില്‍ പുതിയതായി പ്രഖ്യാപിച്ച ഓഫര്‍ നോക്കാന്‍ പോയതായിരുന്നുവെന്നാണ് പെറിയ അന്വേഷണ സംഘത്തിന് നല്‍കിയ മറുപടി. കുട്ടികളോടുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ പെറിയ ഇത് സ്ഥിരം ചെയ്യാറുള്ള കാര്യമാണ്. തണുപ്പുകാലമായിട്ടു വീട്ടില്‍ ഹീറ്റര്‍ ഇല്ലായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് ഇരുപത്തിയേഴുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജയില്‍ താമസം പൂര്‍ത്തിയാവുന്നത് വരെ യുവതിയുടെ ബന്ധുവിന്‍റെ സംരക്ഷണത്തിലാണ് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close