Media MangalamMedia Mangalam
  • HOME
  • KERALA
  • INDIA
  • WORLD
  • NEWS
  • TECH
  • BIZ
  • MOVIE
  • ONAM 2022
  • ENGLISH EDITION
  • More
    • SARANAVAZHIYIL
    • HEALTH
    • MMN TV
    • WOMEN
    • INSIGHT
    • MUKHAMUKHAM
    • SPORTS
    • CULTURAL
    • LIMELIGHT
    • JOBS
    • EDUCATION
    • AGRICULTURE
    • TRAVEL
    • YOGA
    • RAMAPAADAM
    • Father’s Day
    • Join on Campaign-Stray dogs
Reading: പെൺ ലൈം​ഗികതയെ കുറിച്ച് എന്തറിയാം; സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നത് ഇങ്ങനെ
Share
Notification Show More
Latest News
കോടതിക്കുള്ളിൽ കയറി പുലിയുടെ ആക്രമണം; കോടതി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
INDIA NEWS
തുർക്കി ഭൂകമ്പത്തിൽ ഇന്ത്യക്കാരനെ കാണാതായി; പത്ത് ഇന്ത്യക്കാർ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം
NEWS Top News WORLD
മലയാളി ദമ്പതികൾ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
death KERALA NEWS Top News
വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ലാപ്ടോപ് ബാറ്ററി പൊട്ടിത്തെറിച്ചു; നാല് യാത്രക്കാർക്ക് പരിക്ക്
NEWS WORLD
‘എന്നെ അപമാനിക്കാൻ മാത്രമാണ് കോൺഗ്രസ് സമയം കണ്ടെത്തുന്നത്; രാജ്യത്തിന്റെ പുരോഗതിയിൽ ചിലയാളുകൾക്ക് അതൃപ്തി’; ഇഡി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ചെന്നും മോ​ദി; രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി
KERALA NEWS Top News
Aa
Media MangalamMedia Mangalam
Aa
Search
  • HOME
  • KERALA
  • INDIA
  • WORLD
  • NEWS
  • TECH
  • BIZ
  • MOVIE
  • ONAM 2022
  • ENGLISH EDITION
  • More
    • SARANAVAZHIYIL
    • HEALTH
    • MMN TV
    • WOMEN
    • INSIGHT
    • MUKHAMUKHAM
    • SPORTS
    • CULTURAL
    • LIMELIGHT
    • JOBS
    • EDUCATION
    • AGRICULTURE
    • TRAVEL
    • YOGA
    • RAMAPAADAM
    • Father’s Day
    • Join on Campaign-Stray dogs
Follow US
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Home » പെൺ ലൈം​ഗികതയെ കുറിച്ച് എന്തറിയാം; സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നത് ഇങ്ങനെ
HEALTHNEWS

പെൺ ലൈം​ഗികതയെ കുറിച്ച് എന്തറിയാം; സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നത് ഇങ്ങനെ

MMNetwork
Last updated: 17/12/2021
MMNetwork
Share
12 Min Read
SHARE

സെക്‌സ് ശാരീരികവും മാനസികവുമാ ഉല്ലാസത്തിനൊപ്പം കുടുംബ ജീവിതത്തെ ഊഷ്മളമായി നിലനിർത്താനും സഹായിക്കുന്നു. മികച്ച സാമൂഹിക ജീവിയാകാൻ മെച്ചപ്പെട്ട ലൈം​ഗിക ജീവിതം നയിക്കുന്ന വ്യക്തികൾക്ക് സാധിക്കും എന്നാണ് വിദ​ഗ്ധർ പറയുന്നത്. ലൈം​ഗിക ബന്ധത്തിനിടെ സ്ത്രീ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ അത്ഭുതകരമാണ്. സെക്സിനിടെ സ്ത്രീയുടെ വജൈനൽ ഭാ​ഗത്തും സ്തനങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കുന്നത് പുരുഷന് തന്റെ പങ്കാളിയെ സന്തോഷിപ്പിക്കാൻ സഹായകരമാകും.

സെക്‌സ് സമയത്ത് സ്ത്രീയുടെ വജൈനല്‍ ഭാഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാകുന്നു. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും ഹോര്‍മോണ്‍ വ്യത്യാസങ്ങളുമാണ് ഇതിന് കാരണമാകുന്നത്. വജൈനല്‍ വലിപ്പം സെക്‌സ് സമയത്ത് വര്‍ദ്ധിയ്ക്കുന്നു. ശേഷം ഇത് പൂര്‍വസ്ഥിതി പ്രാപിയ്ക്കുകയും ചെയ്യും.രക്തപ്രവാഹമാണ് ഇതിന് കാരണം. വജൈന ഇലാസ്റ്റിസിറ്റിയുള്ളതാണ്. .സെക്‌സ് സമയത്ത് ഇലാസ്റ്റിക് പോലെ വലിയുന്ന യോനീഭാഗം ഇതിനു ശേഷം പഴയ മുറക്കത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും.

വജൈനല്‍ നിറവും സെക്‌സ് സമയത്ത് വ്യത്യാസപ്പെടുന്നു. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ സെക്‌സ് സമയത്ത് വജൈന കൂടുതല്‍ ഇരുണ്ട നിറമാകും. പ്രത്യേകിച്ചും വജൈനല്‍ ഭാഗത്തും സ്തനത്തിലും. ചില സ്ത്രീകള്‍ക്ക് സെക്‌സിനു ശേഷം ഓര്‍ഗാസം സംഭവിച്ചില്ലെങ്കില്‍ പെല്‍വിക് ഭാഗത്ത് കനവും ചൊറിച്ചിലുമെല്ലാംഅനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. സെക്‌സ് സമയത്ത് വജൈനല്‍ വലുപ്പും കൂടും. ലിംഗവലിപ്പമനുസരിച്ച് വലിപ്പം വ്യത്യാസപ്പെടും. സെക്‌സ് ശേഷം സാധാരണ വലിപ്പത്തിലേയ്‌ക്കെത്തുകയും ചെയ്യും.

ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്തനവലിപ്പത്തിന് പ്രധാനമാണ്. ഈ സമയത്ത് നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗം കൂടുതല്‍ വലുതാകും. സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതിനു സമാനമായി നടക്കുന്ന പ്രവര്‍ത്തനം തന്നെയാണിത്. മുലഞെട്ടുകള്‍ക്ക് പിങ്ക് നിറം വരും. ഈസ്ട്രജന്‍ ഹോര്‍മോണും രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുമാണ് ഇതിനുള്ള കാരണം. സ്ത്രീ ശരീരം സെക്‌സിനായി ഉത്തേജിതമായതിന്റെ സൂചന കൂടിയാണിത്. ഈ സമയത്ത് സ്ത്രീകളുടെ ചര്‍മത്തിലും രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതിനാല്‍ മാറ്റങ്ങളുണ്ടാകുന്നു. ഇതു പോലെ ഈ സമയത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ വര്‍ദ്ധനവും വ്യത്യാസമുണ്ടാക്കുന്നു. ഇതെല്ലാം സെക്‌സ് സമയത്ത് പ്രത്യക്ഷപ്പെടുന്നത്. ശേഷം ഇതെല്ലാം തന്നെ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യുന്നു.

സ്ത്രീയുടെ മാറിടത്തിലും കാര്യമായ മാറ്റങ്ങള്‍ സെക്‌സുണ്ടാക്കുന്നു. ഇതും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, രക്തപ്രവാഹം എന്നിവ കാരണമാണ് ഉണ്ടാകുന്നത്. സെക്‌സ് സമയത്ത് സ്തനങ്ങള്‍ക്കു ചുറ്റുമുള്ള ചെറിയ ഞരമ്പുകള്‍ കൂടുതല്‍ വ്യക്തമായി പുറത്തു കാണാനാകും. സ്തനങ്ങള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുന്നതു കാരണം ഈ സമയത്ത്മൃദുവാകുകയും ചെയ്യും. സ്തനവലിപ്പംസെക്‌സ് സമയത്ത് വര്‍ദ്ധിയ്ക്കും. 20-25 ശതമാനം വരെ വലിപ്പം വര്‍ദ്ധിയ്ക്കാന്‍ സാധ്യതയുണ്ട്.ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും മാറിട വ്യത്യാസമുണ്ടാക്കുന്നു. ഇവ സെക്‌സ് ശേഷം പൂര്‍വസ്ഥിതിയിലാകും.

സ്ത്രീകളിലെ രതിമൂർച്ഛ

ലൈംഗിക ബന്ധത്തിൽ മിക്ക ദമ്പതികളും അനുഭവിക്കുന്ന പ്രശ്നമാണ് ക്ലൈമാക്‌സിലെ പൊരുത്തമില്ലായ്മ. സ്ത്രീകളെ സംബന്ധിച്ച് രതിമൂർച്ഛക്ക് വളരെ സമയമെടുക്കുമ്പോൾ പുരുഷൻ സ്ഖലനത്തോടെ ലൈം​ഗിക ബന്ധം അവസാനിച്ചതായി കരുതുന്നു. പല ബന്ധങ്ങളിലും വിള്ളൽ വീഴാൻ പുരുഷനും സ്ത്രീക്കും തമ്മിലുള്ള രതിമൂർച്ഛയിലെ ഈ അന്തരവും ഒരു കാരണമാകുന്നു.

സ്ത്രീകൾക്ക് പതുവേ രതിമൂർച്ഛയിലെത്താൻ സമയം എടുക്കും. പഠനങ്ങൾ തെളിയിക്കുന്നതും സ്ത്രീകളിലെ രതിമൂർച്ഛ എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല എന്നാണ്. എന്നാൽ സ്ത്രീകളിൽ എങ്ങനെ രതിമൂർച്ഛ ഉണ്ടാക്കാം എന്ന പഠനം നടത്തിയത് കോൺകോർഡിയ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്.

പുരുഷന്മാർക്കെന്താണ് നേരത്തെ രതിമൂർച്ഛ എത്തുന്നതെന്നും സ്ത്രീകളിലെന്താണ് ഇതു പതുക്കേ സംഭവിക്കുന്നു എന്നതും പലരുടേയും ആശങ്കയാണ്. എന്നാൽ ഇതിന്റെ പകുതി പ്രശ്‌നവും നിങ്ങളുടെ ബെഡ് റൂമിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ ഒന്ന് ശ്രദ്ധിച്ചാൽ മാറ്റാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

എല്ലാവർക്കും ബെഡിൽ ഓരോരോ ഇഷ്ടങ്ങളാണ്. എന്നാൽ നമുക്ക് എല്ലാവർക്കും പൊതുവായി അറിയാവുന്ന ഒരേ ഒരു കാര്യം എപ്പോൾ നമുക്ക് രമിതൂർച്ച ഉണ്ടാകും അല്ലെങ്കിൽ ഉണ്ടാകില്ല എന്നത് മാത്രമാണ്. പുരുഷന്മാർക്ക് മൂന്ന് പ്രാവശ്യം രതിമൂർച്ഛ ഉണ്ടാവുമ്പോൾ സ്ത്രീകൾക്ക് അത് ഒന്ന് മാത്രമായിരിക്കു.

എന്നാൽ സ്ത്രീകളെ എങ്ങിനെ രതിമൂർച്ഛയിലേക്ക് എത്തിക്കാനാകുമെന്ന് പുരുഷന്മാർ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ മതി. കൂടുതൽ കുസൃതികൾ കാണിച്ചും തമാശകൾ പറഞ്ഞും ആ സെഷൻ രസകരമാക്കി മാറ്റാൻ അവരെ സഹായിക്കാം. പങ്കാളിയെ കിടക്കയിൽ കൂടുതൽ ഊർജ്ജസ്വലയാക്കാൻ പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും അവർ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടത്തി കൊടുത്ത് അവരെ ക്ലൈമാക്‌സിലേക്ക് എത്തിക്കുകയും ചെയ്യാം.

ആദ്യം അറിയേണ്ടത് നിങ്ങളുടെ പങ്കാളി എന്തൊക്കെയാണ് ആഗ്രഹിക്കുന്നത്, എങ്ങനെയൊക്കെയാണ്, എപ്പോഴൊക്കെയണ്, എവിടെവെച്ചൊക്കെ, എത്ര നേരം അത് നീണ്ട് നിൽക്കാൻ അവർ ആഗ്രഹിക്കുന്നു എന്നതൊക്കെ പുരുഷന്മാർ മനസ്സിലാക്കണം. തുറന്നുള്ള സംസാരത്തിലൂടെയും വിശ്വാസം നേടി എടുത്തും പ്രധാനമായി നല്ല ആശയ വിനിമയത്തിലൂടെയും അവരെ രതിമൂർച്ഛയിലേക്ക് വളരെ സിമ്പിളായി എത്തിക്കാം.

കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ. കോയമ്പത്തൂർ ശരവണംപട്ടിക്കു സമീപമാണ് സ്കൂൾ വിദ്യാർത്ഥിനിയുടെ അഴുകിയ മൃതശരീരം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്. ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു.

കഴിഞ്ഞ 12നാണ് പെൺകുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ ശരവണംപട്ടി പൊലീസിൽ പരാതി നൽകി.

അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തി. മൃതദേഹം കാണാതായ തങ്ങളുടെ മകളുടേതാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ജോബിൻ സെബാസ്റ്റ്യൻ മലിനീകരണ നിയന്ത്രണ ബോർഡിലെ മാലിന്യങ്ങളെ നിയന്ത്രിക്കാൻ ഇറങ്ങിയതിന് പിന്നിലെ കഥ

കൈക്കൂലി വീരനായ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ. എം. ഹാരിസിനെ കുടുക്കിയത് ഒരു ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭം തുടങ്ങാനെത്തിയ യുവാവിനോട് കൈക്കൂലി ആവശ്യപ്പെട്ടതോടെ. പാലാ പ്രവിത്താനം സ്വദേശി ജോബിൻ സെബാസ്റ്റ്യൻ ഐടി കമ്പനിയിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് പാലാ -മൂവാറ്റുപുഴ റോഡ് അരികിൽ ടയർ റീട്രെഡിങ് വ്യവസായം ആരംഭിച്ചത്. എന്നാൽ, അയൽവാസിയുടെ പരാതിയും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോ​ഗസ്ഥരുടെ ആർത്തിയും ചേർന്ന് തന്റെ സ്വപ്ന പ​ദ്ധതി പൂട്ടുമെന്നായതോടെയാണ് യുവാവ് വിജിലൻസിനെ സമീപിച്ചത്. ലൈസൻസ് പുതുക്കുന്നതിന് 25,000 രൂപ ജില്ലാ ഓഫിസർ ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യം ഉൾപ്പെടെ ജോബിൻ വിജിലൻസിന് നൽകിയിരുന്നു.

ജോബിൻ സെബാസ്റ്റ്യൻ 2016 ജൂൺ മാസത്തിലാണ് ഒരു കോടി രൂപ ചെലവിൽ ആധുനിക യന്ത്രസംവിധാനങ്ങളിൽ ടയർ റീട്രെഡിങ് സ്ഥാപനം തുടങ്ങിയത്. ഐ.ടി. മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോബിൻ അതിൽനിന്ന് സമ്പാദിച്ചതിനൊപ്പം 25 ലക്ഷം രൂപ വായ്പയുമെടുത്താണ് സ്ഥാപനം തുടങ്ങിയത്. അയൽക്കാരൻ നിരന്തരം പരാതികൾ അയച്ചതോടെ പരിശോധനകളും സ്ഥാപനനടത്തിപ്പിന് തടസ്സവും വന്നു. ഈ സ്ഥാപനത്തിൽ നിന്നുള്ള ശബ്ദ മലിനീകരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കാണിച്ച് അയൽവാസി ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകി. ഈ പരാതിയിൽ അന്നത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി ശബ്ദ മലിനീകരണമില്ലെന്ന് റിപ്പോർട്ട് നൽകി.

എന്നാൽ അയൽവാസി കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി നിർദ്ദേശപ്രകാരം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തുടർച്ചയായി മൂന്നു ദിവസം യന്ത്രസഹായത്താൽ ശബ്ദതീവ്രത പരിശോധിച്ചു. എന്നാൽ ഇവിടെനിന്നുള്ള ശബ്ദ തീവ്രത ശബ്ദ മലിനീകരണത്തിനു താഴെയാണെന്നു കണ്ടെത്തിയതായി ജോബിൻ പറയുന്നു. എന്നാൽ ജില്ലാ എൻജിനീയർ ഈ റിപ്പോർട്ട് കോടതിയിൽ നൽകിയില്ല. ഇതുകൂടാതെ 24 മണിക്കൂറും പ്രവർത്തിക്കേണ്ട പ്ലാന്റിന്റെ സമയം പകൽ മാത്രമാക്കി മലിനീകരണ നിയന്ത്രണ ബോർഡ് വെട്ടിച്ചുരുക്കി.

റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന ജില്ലാ എൻജിനീയർ ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാത്തതിനാൽ കോടതിയിൽ റിപ്പോർട്ട് നൽകിയില്ല. 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി റിപ്പോർട്ട് ആറ് മാസം പിന്നിട്ടിട്ടും ഹാജരാക്കാതെ വന്നതോടെ ജോബിൻ മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ കോടതി അലക്ഷ്യ കേസ് ഫയൽ ചെയ്തു. ഈ കേസിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചു.

തുടർന്ന് ലൈസൻസ് പുതുക്കേണ്ട സമയം ആയി. ഈ സമയം അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭരണങ്ങാനം പഞ്ചായത്ത് സ്റ്റോപ്പ് മെമോയും നൽകി. ലൈസൻസ് പുതുക്കുന്നതിനായി സർട്ടിഫിക്കറ്റ് നൽകുന്നതിനു വീണ്ടും ജില്ലാ മലിനീകരണം നിയന്ത്രണ ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും ഫീസ് ഈടാക്കാൻ ആദ്യം വിസമ്മതിച്ചു. എന്നാൽ വ്യവസായ മന്ത്രിയുടെ അദാലത്തിൽ അടക്കം പരാതി നൽകിയതോടെ ഫീസ് വാങ്ങാൻ തയാറായി. എന്നാൽ ലൈസൻസ് നൽകാതെ ഉദ്യോഗസ്ഥർ വീണ്ടും കാലതാമസം വരുത്തി. പിന്നീട് കൈക്കൂലി ആവശ്യവും.

മൂന്നു ദിവസം നീണ്ട പരിശോധനയിലും ശബ്ദ മലിനീകരണം കണ്ടെത്താനായില്ലെന്ന് ജോബിൻ പറയുന്നു. എന്നിട്ടും ലൈസൻസ് പുതുക്കുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാ ഉദ്യോഗസ്ഥർ തയാറായില്ല. കഴിഞ്ഞ 13ന് ദിവസം മുൻപ് ജില്ലാ ഓഫിസിൽ എത്തി ലൈസൻസ് പുതുക്കുന്നതിനു ഹാജരാക്കാൻ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഹാരിസും അസിസ്റ്റന്റ് ഓഫിസറും ചേർന്ന് ആത്മഹത്യ ചെയ്യാൻ പറഞ്ഞു പരിഹസിച്ചുവെന്നും ജോബിൻ പറയുന്നു.”ഒരു നല്ല തുകയുടെ പോളിസി ചേർന്ന ശേഷം പരാതി നൽകിയ അയൽവാസിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യ്, അപ്പോൾ ബാങ്ക് വായ്പ എഴുതി തള്ളും കുടുംബത്തിന് പണം ലഭിക്കുകയും പരാതി നൽകിയ അയൽവാസി അകത്താകുകയും ചെയ്യും.” ഹാരിസിന്റെ ഈ വാക്കുകളാണ് പരാതിക്കാരനെ വിജിലൻസിന് മുമ്പിൽ എത്തിച്ചത്.

‘കോടതിവഴിയല്ലേ നീക്കം, ഇനി കോടതിയുത്തരവുവഴി മുന്നോട്ടുപോകുന്നത് ഒന്നു കാണട്ടെ’ എന്നായിരുന്നു ഹാരീസിന്റെ ഭീഷണിയെന്ന് ജോബിൻ പറഞ്ഞു. സർക്കാരുദ്യോഗസ്ഥൻ കോടതിയുത്തരവ് പാലിക്കാതെ കളിക്കുന്നത് കണ്ടതോടെയാണ് മറ്റുനടപടികളിലേക്ക് പോയത്. മുഴുവൻ സമയം പ്രവർത്തിക്കാൻ അനുമതി ലഭിച്ചാൽ സർക്കാരിന് ലഭിക്കുന്ന നികുതിയുടെകാര്യം പറഞ്ഞപ്പോൾ, നികുതി നൽകുന്നതൊന്നും തങ്ങളുടെ വിഷയമല്ലെന്ന നിലപാട് സ്വീകരിച്ചു. നികുതിപ്പണംകൊണ്ടാണ് സർക്കാർ ശമ്പളം തരുന്നതെന്ന് പറഞ്ഞപ്പോൾ കളിയാക്കി. ഇതോടെയാണ് പോരാട്ടം കടുപ്പിക്കാൻ ജോബിൻ തീരുമാനിച്ചത്.

വിജിലൻസ് എസ്‌പി വി.ജി. വിനോദ് കുമാർ ഡിവൈഎസ്‌പി കെ.എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഹാരിസിന് കെണി ഒരുക്കിയത്. ജോബിൻ കൈക്കൂലിയായി നൽകിയ നോട്ടുകളുടെ നമ്പർ വിജിലൻസ് രേഖപ്പെടുത്തി. കൈമാറിയ നോട്ടുകളിൽ ഫിനോഫ്തലിൻ പൊടി പുരട്ടി കൈക്കൂലിയായി നൽകുകയായിരുന്നു. ജില്ലാ ഓഫിസർ ഈ പണം വാങ്ങി മേശയ്ക്കു ഉള്ളിലേക്ക് ഇട്ടതിനു പിന്നാലെ പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഹാരിസിനെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ ഹാരീസിന്റെ ആലുവയിലെ ഫ്‌ളാറ്റിൽ പണം അടുക്കിവെച്ചിരിക്കുന്നത് അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചു. അടുക്കളയിലും അതിലെ അലമാരയിലുമൊക്കെയായിരുന്നു ഇയാൾ പണം ശേഖരിച്ചുവെച്ചിരുന്നത്. 17 ലക്ഷം രൂപ വരുമിത്. ബുധനാഴ്ച വിജിലൻസ് അറസ്റ്റുചെയ്ത ഹാരീസിനെ വ്യാഴാഴ്ച കോടതി റിമാൻഡുചെയ്തു. ആലുവയിലെ ഫ്‌ളാറ്റിൽ പരിശോധന വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടു. സ്വത്തുവിവരങ്ങളുടെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. സർക്കാർവാഹനം ദുരുപയോഗംചെയ്തതിനും ഹാരീസിനെതിരേ മുമ്പ് പരാതിയുയർന്നിരുന്നു.

സിനിമാ കഥകള വെല്ലുന്ന ജീവതമായിരുന്നു ഹാരീസിന്റേത് എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. യാതൊരു നാണവുമില്ലാതെ ചോദിച്ചു വാങ്ങുന്ന കൈക്കൂലി പണം കൊണ്ട് ഹാരീസ് നയിച്ചിരുന്നതും ആരെയും നാണിപ്പിക്കുന്ന ജീവിതമായിരുന്നു. വിദേശ രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ നിത്യസന്ദർശകനായിരുന്ന ഈ അവിവാഹിതനായ 51കാരൻ, വിദേശ സുന്ദരികളുമൊത്തുള്ള ലൈം​ഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ സ്വന്തം ഫോണിൽ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു.

പാലാ പ്രവിത്താനത്ത് പിജെ റീട്രേഡിങ് എന്ന സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് പുതുക്കി നൽകാൻ വേണ്ടി ഉടമ ജോബിൻ സെബാസ്റ്റ്യനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് കോട്ടയം യൂണിറ്റ് ഹാരിസിനെ കൈയോടെ പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അവിവാഹിതനായ ഈ ഉദ്യോഗസ്ഥൻ വിജിലൻസിനെ ഞെട്ടിച്ചത്. ഹാരിസിന്റെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ അശ്ലീല ദൃശ്യങ്ങൾ. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന പിമ്പുമാരുമായുള്ള വില പേശലുകൾ, വിദേശ സുന്ദരിമാരുമായുള്ള രതി ക്രീഡയുടെ വീഡിയോ ദൃശ്യങ്ങൾ എന്നിവയൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്.

പന്തളമാണ് ഹാരിസീന്റെ സ്വന്തം സ്ഥലം. എന്നാൽ,അവിടെയുള്ളവരുമായി വലിയ അടുപ്പമില്ല. ആലുവ, എറണാകും, പെരുമ്പാവൂർ മേഖലകളിലായിരുന്നു നേരത്തേ ഇയാൾ ജോലി ചെയ്തിരുന്നത്. ഹാരിസിനെ കുറിച്ച് ഇതുവരെ ജോലി ചെയ്ത ഓഫീസുകളിൽ നിന്നെല്ലാം നല്ല അഭിപ്രായമാണ് വന്നിട്ടുള്ളത് എന്നതാണ് ഏറെ രസകരം. ഇയാളുടെ വ്യക്തി ജീവിതം പരമരഹസ്യമായിരുന്നു. ഓഫീസിൽ പേരുദോഷം കേൾപ്പിച്ചിട്ടുമില്ല. കോട്ടയത്ത് കൈക്കൂലിക്കേസിൽ പിടിയിലാകാൻ കാരണമായത് പരാതിക്കാരനായ ജോബിൻ സെബാസ്റ്റ്യന്റെ ബുദ്ധിപൂർവമായ ഇടപെടൽ ആയിരുന്നു. പ്രവിത്താനത്തുള്ള പിജെ റിട്രേഡേഴ്സ് എന്ന ജോബിന്റെ സ്ഥാപനത്തിനെതിരേ അയൽവാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി ഉന്നയിച്ചിരുന്നു. റീട്രേഡിങിനുള്ള മെഷിനറികൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി.

പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. 60 ഡെസിബെല്ലിൽ താഴെയായിരുന്നു സ്ഥാപനത്തിലെ യന്ത്രങ്ങളുടെ ശബ്ദം. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല. സ്വാഭാവികമായി സ്ഥാപനത്തിന് ലൈസൻസ് പുതുക്കി കൊടുക്കാമായിരുന്നു. നേരത്തേയുള്ള ഉദ്യോഗസ്ഥർ ലൈസൻസ് പുതുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. അവർക്ക് ശേഷം വന്ന ഹാരീസ് 25,000 രൂപ തന്നാൽ ലൈസൻസ് നൽകാമെന്ന് അറിയിച്ചു. ഹാരിസ് കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി അതുമായിട്ടാണ് ജോബിൻ വിജിലൻസിനെ സമീപിച്ചത്.

കോട്ടയം യൂണിറ്റ് എസ്‌പി വി.ജി. വിനോദ്കുമാറിന്റെ നിർദേശ പ്രകാരം ഡിഎൈസ്പിമാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ റെജി എംകുന്നിപ്പറമ്പിൽ, നിസാം, രതീന്ദ്രകുമാർ എന്നിവരും ചേർന്നാണ് കെണിയൊരുക്കിയത്. ഉദ്യോഗസ്ഥർ നൽകിയ മാർക്ക് ചെയ്ത പണം ഇന്നലെ രാവിലെ ഓഫീസിൽ വച്ച് പണം കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈക്കൂലി വാങ്ങിയ പണമൊക്കെ എവിടെ എന്നു ചോദിച്ചപ്പോൾ തന്റെ കൈയിൽ വെറും 60,000 രൂപയാണുള്ളതെന്നായിരുന്നു മറുപടി. അക്കൗണ്ടും വീടും ഇപ്പോൾ താമസിക്കുന്ന ഫ്ളാറ്റുമെല്ലാം പരിശോധിക്കുമെന്ന വിജിലൻസ് സംഘത്തിന്റെ വിരട്ടൽ ഏറ്റു. ആലുവ ആലങ്ങാട്ടുള്ള ഒബ്റോൺ ഫ്ളാറ്റിലായിരുന്നു ഹാരിസിന്റെ താമസം.

ആ ബന്ധം വച്ചാണ് ആലങ്ങാട് കോൺഫിഡന്റ് ഗ്രൂപ്പ് പുതുതായി നിർമ്മിച്ച ഓബ്റോൺ ഫ്ളാറ്റ് സമുച്ചയത്തിലൊന്ന് ഇയാൾ സ്വന്തമാക്കിയത്. ഹാരിസുമായി എത്തിയ വിജിലൻസ് സംഘം ഇയാളുടെ ഫ്ളാറ്റിൽ ഒരു മേശയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന പണം കണ്ടെത്തി. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. കൃത്യമായ കണക്കും ഇയാൾക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എണ്ണി നോക്കിയപ്പോൾ കിറുകൃത്യം.

ഈ രീതിയിൽ കിട്ടിയ പണം കൊണ്ട് ജീവിതം അടിച്ചു പൊളിക്കുകയായിരുന്നു ഹാരിസ് ഇതുവരെ. 51 വയസായെങ്കിലും വിവാഹം കഴിച്ചില്ല. ജർമനി, വിയറ്റ്നാം, യുക്രയിൻ, മലേഷ്യയിലെ പട്ടായ തുടങ്ങിയ രാജ്യങ്ങളും സ്ഥലങ്ങളും സന്ദർശിച്ചതായി ഹാരിസിന്റെ പാസ്പോർട്ടിൽ നിന്ന് വ്യക്തമായി. പത്തോളം രാജ്യങ്ങളിലാണ് ഇതുവരെ പോയിട്ടുള്ളത്. ഈ രാജ്യങ്ങളിലെ വ്യഭിചാരശാലകളിലും നിശാശാലകളിലുമാണ് ഇയാൾ ജീവിതം അടിച്ചു പൊളിച്ചത്.

വിദേശ സുന്ദരിമാരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ സ്റ്റിൽ ഫോട്ടോയായും വീഡിയോ ആയും ഫോണിൽ സൂക്ഷിച്ചിരുന്നു. നിരവധി ദൃശ്യങ്ങൾ വിജിലൻസ് സംഘം കണ്ടെടുത്തു. ആലുവയിലെ ഫ്ളാറ്റിലും ഇതു തന്നെയായിരുന്നു പരിപാടി. ആകെ 25 പേർ മാത്രമാണ് ഓബ്റോൺ സമുച്ചയത്തിൽ ഫ്ളാറ്റ് വാങ്ങിയിട്ടുള്ളത്. അർധരാത്രിയോടെയാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. ഇതിനായി പിമ്പുകളുമായും സ്ത്രീകളുമായി നേരിട്ടും വില പേശുന്നതിന്റെ വാട്സാപ്പ് ചാറ്റുകളും ഇയാളുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

ഇതേ തുടർന്ന് ബോർഡിന്റെ കോട്ടയം മുൻ ജില്ലാ ഓഫിസറും സീനിയർ എൻവയോൺമെന്റൽ എഞ്ചിനീയറുമായ ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് രണ്ടുകോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളാണ്. സിയാൽ വിമാനത്താവളത്തിൽ ഉൾപ്പെടെ നിരവധി നിക്ഷേപങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്. ഇപ്പോൾ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥനായ ജോസ് മോന്റെ കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലാണ് സംഘൺ റെയ്‍ഡ് നടത്തിയത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും വിജിലൻസ് കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. ഏഴുകോണിൽ ഷോപ്പിങ് കോപ്ലക്‌സ്, വാടക കെട്ടിടം. ആഡംബര വീട്, രണ്ടു കാറുകൾ, അറുപത് പവനോളം സ്വർണം, മുത്തൂറ്റ് ബാങ്കിൽ 70 പവൻ സ്വർണം, കണക്കിൽ പെടാത്ത 1.56 ലക്ഷം ഇന്ത്യൻ രൂപയ്‌ക്കൊപ്പം 4296 യുഎഇ ദിർഹം, അമേരിക്കൻ ഡോളർ, കനേഡിയൻ ഡോളർ, ഖത്തർ റിയാൽ എന്നിവയും കണ്ടെത്തി. സ്വർണ്ണ നാണയങ്ങളാണ് വീട്ടിൽ നിന്ന് കിട്ടിയത്.

77 ലക്ഷം രൂപം എസ് ബി അക്കൗണ്ടും രണ്ടു കോടിയുടെ ഇൻഷുറൻസിനും രേഖകൾ കിട്ടി. ലേക് ഷോർ ആശുപത്രിയിൽ വലിയ തോതിൽ ഷെയർ എടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ സിയാൽ വിമാനത്താവളത്തിലും ആറായിരം ഷെയർ ഈ ഉദ്യോഗസ്ഥനുണ്ട്. കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലായിരുന്നു റെയ്ഡ്.

AD FT

You Might Also Like

കോടതിക്കുള്ളിൽ കയറി പുലിയുടെ ആക്രമണം; കോടതി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

തുർക്കി ഭൂകമ്പത്തിൽ ഇന്ത്യക്കാരനെ കാണാതായി; പത്ത് ഇന്ത്യക്കാർ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

മലയാളി ദമ്പതികൾ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ലാപ്ടോപ് ബാറ്ററി പൊട്ടിത്തെറിച്ചു; നാല് യാത്രക്കാർക്ക് പരിക്ക്

TAGGED: പെൺ ലൈം​ഗികത

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

    By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
    MMNetwork December 17, 2021
    Share this Article
    Facebook Twitter Copy Link Print
    Previous Article ‘ഹാപ്പി ബർത്ത് ഡേ ചേട്ടാ’; ഇന്ദ്രജിത്തിന് ആശംസയുമായി പൃഥ്വിരാജ്
    Next Article മാട്രിമോണിയല്‍ സൈറ്റുകള്‍ കേന്ദ്രമാക്കി, ലൈംഗിക ചൂഷണം, കോടികളുടെ തട്ടിപ്പ്; മലയാളി യുവാവ് മുംബൈയില്‍ അറസ്റ്റില്‍
    Leave a comment Leave a comment

    Leave a Reply Cancel reply

    Your email address will not be published. Required fields are marked *

    Latest News

    പെട്രോളിനും ഡീസലിനും 2 രൂപ സെസ് ചുമത്തി ഇരുട്ടടി; കേരളം മാറാൻ പോകുന്നത് ഇന്ധനവില ഏറ്റവും ഉയർന്ന സംസ്ഥാനമായി; മദ്യത്തെയും വെറുതെ വിടാതെ ‘ഇടത്’ ബജറ്റ്; പൊതുജനങ്ങളുടെ കീശകാലിയാക്കുന്ന ബജറ്റിൽ വില ഉയരുന്നത് ഈ മേഖലകളിലൊക്കെ
    പെട്രോളിനും ഡീസലിനും വില കൂടും; പാവങ്ങളുടെ നടുവൊടിച്ച് സംസ്ഥാന ബജറ്റ്
    മങ്ങിയ കാഴ്ച ഇനിയില്ല; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട, ‘നേർക്കാഴ്ച’ പദ്ധതിയുമായി സർക്കാർ
    പ്രഖ്യാപനങ്ങളുടെ പെരുമഴയുമായി സംസ്ഥാന ബജറ്റ്; ആരോഗ്യ മേഖലയ്ക്ക് മുൻ‌തൂക്കം, കർഷകർക്ക് കൈത്താങ്ങ്; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം
    പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍; ലക്ഷ്യം യാത്രക്കൂലി കുറയ്ക്കൽ
    റബ്ബർ കർഷകർക്ക് താങ്ങ്; 600 കോടി ബജറ്റ് സബ്സിഡി

    You Might also Like

    INDIANEWS

    കോടതിക്കുള്ളിൽ കയറി പുലിയുടെ ആക്രമണം; കോടതി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

    February 8, 2023
    NEWSTop NewsWORLD

    തുർക്കി ഭൂകമ്പത്തിൽ ഇന്ത്യക്കാരനെ കാണാതായി; പത്ത് ഇന്ത്യക്കാർ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

    February 8, 2023
    deathKERALANEWSTop News

    മലയാളി ദമ്പതികൾ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

    February 8, 2023
    NEWSWORLD

    വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ലാപ്ടോപ് ബാറ്ററി പൊട്ടിത്തെറിച്ചു; നാല് യാത്രക്കാർക്ക് പരിക്ക്

    February 8, 2023
    Media MangalamMedia Mangalam
    Follow US

    © 2022 MediaMangala.com. All Rights Reserved

    • Privacy Policy
    • About Us
    • Contact Us

    Removed from reading list

    Undo
    Welcome Back!

    Sign in to your account

    Lost your password?