INDIANEWS

അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണത്തിൽ ദൂരുഹത സിബിഐ അന്വേഷണം ; അനുയായിക്കെതിരെ കേസ്

ഡൽഹി: അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. കഴിഞ്ഞ തിങ്കളാഴ്ചയാണ് തൂങ്ങിമരിച്ച നിലയിൽ നരേന്ദ്ര ഗിരിയുടെ മൃതദേഹം ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലെ മഠത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് പരിശോധിക്കുകയാണ്.

നരേന്ദ്ര ഗിരിയുടെ മരണത്തിൽ അനുയായി ആനന്ദ് ഗിരിക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റൊരു അനുയായി നൽകിയ പരാതിയുടെ അടിസ്ഥാനത്താണ് ആനന്ദ് ഗിരിക്കെതിരെ കേസെടുത്തത്. ആനന്ദ് ഗിരിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close