NEWSWORLD

സൗദി അറേബ്യയിൽ വിമാനത്താവളത്തിൽ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമം; പത്ത് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമം. സൗദിയിലെ ജിസാൻ കിങ് അബ്ദുള്ള വിമാനത്താവളത്തിലായിരുന്നു ആക്രമം. ഹൂതികൾ അയച്ച ഡ്രോൺ ആക്രമണത്തിൽ യാത്രക്കാരും ജീവനക്കാരും അടക്കം പത്ത് പേർക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ആണ് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിന്റെ ചില്ലുകൾ തകർന്നു.

പരിക്കേറ്റവരിൽ ആറ് സൗദി പൗരന്മാർക്കും വിമാനത്താവള ജീവനക്കാരായ മൂന്ന് ബംഗ്ലാദേശികൾക്കും ഒരു സുഡാനി പൗരനുമാണുള്ളത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഹൂതികളാണെന്നാണ് സൗദി സഖ്യസേനയുടെ ആരോപണം. വിമാനസർവീസുകൾ സാധാരണ നിലയിലായിട്ടുണ്ട്.

ഇതിനു മുൻപും സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. യമൻ അതിർത്തിയോട് ചേർന്നുള്ള അബഹ, ജിസാൻ വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ച് ഹൂതികൾ ആക്രമണം നടത്തുന്നത് പതിവായിട്ടുണ്ട്. അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. ഓഗസ്‌റ്റിൽ ആയിരുന്നു സംഭവം. രണ്ടുതവണയാണ് വിമാനത്താവളത്തിൽ ആക്രമണം ഉണ്ടായത്. ഫെബ്രുവരിയിൽ, അബഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചിരുന്നു. യമനിലെ യുദ്ധം അവസാനിപ്പിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങളുമായി ഹൂതികൾ സഹകരിക്കാത്തതിനാൽ ഏറ്റുമുട്ടൽ നീളുകയാണ്. ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങളും സൗദിക്കൊപ്പം രംഗത്തുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close