KERALANEWS

കറങ്ങുന്ന കസേരയിലിരുന്ന അഞ്ചാം ക്ലാസ്സുകാരൻ കഴുത്തിൽ ചരട് കുരുങ്ങി മരിച്ചു

പൂക്കോട്ടുംപാടം : കസേരയിലിരുന്ന് കറങ്ങുന്നതിനിടെ ചരട് കഴുത്തിൽ കുരുങ്ങി അഞ്ചാം ക്ലാസ്സുകാരൻ മരിച്ചു. മലപ്പുറത്ത് പാട്ടക്കരിമ്പ് മച്ചിങ്ങൽ ഫൈസൽ നാസറിന്റെയും ഒ.പി. മുനീറയുടെയും മകൻ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്. പറമ്പ യു. പി സ്കൂളിലെ വിദ്യാർത്ഥിയാണ്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ മറ്റു കുട്ടികളുമായി പിണങ്ങിയ റാഫിഹ് മുറിയിൽ കയറി കതക് അടക്കുകയായിരുന്നു. മുറിയിൽ കിടന്ന കറങ്ങുന്ന കസേരയിലിരുന്ന് കറങ്ങുന്നതിനിടെ കഴുത്തിൽ കിടന്ന ചരട് കുരുങ്ങിയെന്നാണ് കരുതുന്നത്. മാതാപിതാക്കൾ ചേർന്ന് കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയ ഫാത്തിമ, റെന ഫാത്തിമ, മുഹമ്മദ് റസ്സൽ എന്നിവർ സഹോദരങ്ങളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close