KERALANEWS

കഞ്ചാവ് വേട്ട; 11.5 കിലോ കഞ്ചാവും ആയുധങ്ങളുമായി മ​ല​പ്പു​റത്ത് രണ്ടുപേർ അറസ്​റ്റിൽ

മ​ല​പ്പു​റം: മേ​ലാ​റ്റൂ​ർ ചെ​മ്മാ​ണി​യോ​ട്ട് നിന്ന് 11.5 കി​ലോ ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി. വി​ൽ​പ​ന​ക്കാ​യു​ള്ള ക​ഞ്ചാ​വു​മാ​യി പോകുന്ന വഴിക്ക് ര​ണ്ടു​പേ​രെ​യാ​ണ്​ എ​ക്സൈ​സ് സം​ഘം ഇന്നലെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ വ​ലി​യ​ങ്ങാ​ടി സ്വ​ദേ​ശി നൗ​ഫ​ൽ (34), വെ​ട്ട​ത്തൂ​ർ കാ​പ്പ് മേ​ൽ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ന​ജീ​ബ് റ​ഹ്മാ​ൻ (29) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​ല​ക്ട്രോ​ണി​ക് തു​ലാ​സും ചെ​റു പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളും 26,820 രൂ​പ​യും ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഒ​രു പാ​ക്ക​റ്റി​ന് 1500 രൂ​പ നി​ര​ക്കി​ലാ​ണ് പ്ര​ഫ​ഷ​ന​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ സം​ഘം ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മഞ്ചേരി ന​റു​ക​ര പു​ല്ലൂ​രി​ൽ​നി​ന്ന് ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 2.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രും അ​റ​സ്​​റ്റി​ലാ​യി. കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി പ്ര​ദീ​പ് എ​ന്ന കു​ട്ട​ൻ, മേ​ലാ​റ്റൂ​ർ ചോ​ല​ക്കു​ളം സ്വ​ദേ​ശി കൃ​ഷ്ണ​ൻ കു​ട്ടി എ​ന്ന ബാ​ബു​ട്ട​ൻ എ​ന്നി​വ​രെ​യും എ​ക്സൈ​സ് പി​ടി​കൂ​ടി.

പ്ര​തി​ക​ളി​ൽ നി​ന്ന്​ ര​ണ്ട്​ മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ഞ്ചാ​വ് തൂ​ക്കം നോ​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് തു​ലാ​സും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി ല​ഭി​ച്ച 38,200 രൂ​പ​യും ക​ണ്ടെ​ടു​ത്തു. മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​റ്സ്, ജി​ല്ല എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ്, എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല സ്ക്വാ​ഡ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ശ​നി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

മ​ല​പ്പു​റം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ജി​ജി പോ​ൾ, പ്രി​വ​ൻ​റി​വ് ഒാ​ഫി​സ​ർ​മാ​രാ​യ എം. ​വി​ജ​യ​ൻ, പി. ​പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഒാ​ഫി​സ​ർ​മാ​രാ​യ പ്ര​ഭാ​ക​ര​ൻ പ​ള്ള​ത്ത്, സ​ഫീ​റ​ലി, റാ​ഷി​ദ്, സ​ജി പോ​ൾ, എ​ക്സൈ​സ് ഡ്രൈ​വ​ർ, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close