INDIANEWS

അച്ഛൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പതിനാറുകാരൻ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചു; സഹോദരന്റെ മരണവാർത്തയറിഞ്ഞ് അതേ സഥലത്ത് ആത്മഹത്യ ചെയ്ത് സഹോദരിയും; മണിക്കൂറുകൾക്കുള്ളിൽ രണ്ട് മക്കളെയും നഷ്ടപ്പെട്ട് ഒരു കുടുംബം..

പഠിക്കാത്തതിനും സ്ഥിരമായി സ്കൂളിൽ പോകാത്തതിനും അച്ഛൻ വഴക്ക് പറഞ്ഞതിനെ തുടർന്ന് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. സഹോദരന്റെ മരണവാർത്തയറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അതേ സ്ഥലത്ത് സഹോദരിയും ആത്മഹത്യ ചെയ്തു. കർണാടക സ്വദേശി ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ് മരിച്ചത്.

കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിലാണ് ദാരുണസംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ നാഗരാജിനെ കഴിഞ്ഞദിവസം അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനുമാണ് വഴക്കുപറഞ്ഞത്. ഇതിന്റെ മനോവിഷമത്തിൽ വെള്ളിയാഴ്ച രാവിലെ നാഗരാജ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തി കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സഹോദരന്‍ മരിച്ചവിവരമറിഞ്ഞാണ് പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ഭാഗ്യലക്ഷ്മി താലൂക്ക് ആശുപത്രിയിലെത്തിയത്. സഹോദരന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി ഉടന്‍ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് നാഗരാജ് ജീവനൊടുക്കിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവസമയം വീട്ടുകാരെല്ലാം ആശുപത്രിയിലായതിനാല്‍ ആരും വിവരമറിഞ്ഞില്ല. പിന്നീട് നാഗരാജിന്റെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

മകന്‍ ഒരിക്കലും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു അച്ഛനായ ചന്ദ്രു പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്. ‘ഒരു പിതാവ് സാധാരണ ഉപദേശിക്കുന്നത് പോലെ മാത്രമാണ് അവനോട് കാര്യങ്ങള്‍ പറഞ്ഞത്. ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ല. മകള്‍ക്ക് അവനെ വളരെ ഇഷ്ടമായിരുന്നു. അവനില്ലാതെ ജീവിക്കുന്നത് അവള്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അവളും അവനെ പിന്തുടരുകയായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുമക്കളെയും നഷ്ടപ്പെട്ടു’- ചന്ദ്രു പറഞ്ഞു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി ബേഡഗി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാസവരാജ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close