KERALANEWSTop News

കണ്ണൂരിൽ പോക്‌സോ കേസിലെ ഇരയായ 19കാരി ജീവനൊടുക്കി; കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷം ആത്മഹത്യ; പെൺകുട്ടിയെ പീഡിപ്പിച്ചത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പോക്‌സോ കേസ് ഇരയുടെ ആത്മഹത്യ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ 19കാരിയാണ് ജീവനൊടുക്കിയത്. പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ വീടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കുറ്റേരി വില്ലേജിലെ പെൺകുട്ടിയാണ് മരിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് ആത്മഹത്യ. കുട്ടിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു പീഡനം.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ രാഹുല്‍കൃഷ്ണ എന്ന യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപെടുകയായിരുന്നു. പിന്നീട് ചാറ്റിങ്ങ് അടക്കം സൗഹൃദം മാറി. ഇതിനിടെ പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചു. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. കേസില്‍ രാഹുല്‍ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close