തിരുവനന്തപുരം : വന്യമൃഗ ശല്യം തടയാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യമൃഗ ശല്യം തടയുക എന്ന ഉദ്ദേശത്തിലാണ് ഈ ആപ്ലിക്കേഷൻ കൂടുതൽ സജീവമാക്കുന്നത്. വന്യമൃഗ ശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾ ഇതിനോടകം രൂപികരിച്ചു. വന്യമൃഗ ശല്യം തടയുവാനായി സൗരോർജ കമ്പിവേലികളും കിടങ്ങുകളും ഒരുക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. വന്യജീവി സംരക്ഷണത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ കൂടിയ പ്രവർത്തനം ആവശ്യം. അതേസമയം കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും തോക്ക് കൈകാര്യം ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്ഥർക്കും തോക്ക് ലൈസൻസുള്ള നാട്ടുക്കാർക്കും അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ തന്നെ പാമ്പുകളുടെ സംരക്ഷണത്തിന് വേണ്ടി കേരള വന്യജീവി വകുപ്പ് നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷൻ ആണ് സർപ്പ(സ്നേക്ക് അവയർനെസ്സ്, റെസ്ക്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്). സർപ്പ ആപ്ലിക്കേഷൻ ഗൂഗിൾ പ്ളേസ്റ്റോറിൽ ലഭ്യമാകും. സർപ്പ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഇനി മുതൽ ആരെയും ഫോൺ വിളിച്ചു പരാതിപ്പെടേണ്ടതില്ല. പാമ്പിനെ കണ്ടെത്തിയാൽ വിവരം വനം വകുപ്പിന്റെ ഈ ആപ്പിൽ നൽകിയാൽ മാത്രം മതി. ആപ്പിൽ വിവരം ലഭിച്ചാലുടൻ വനം വകുപ്പിന്റെ റെസ്‌ക്യൂവർ സ്ഥലത്തെത്തി പാമ്പിനെ പിടിച്ചുകൊണ്ടുപോയി വനത്തിൽ വിട്ടുകൊള്ളും. പാമ്പുകളെ പിടിക്കാൻ പ്രത്യേക പരിശീലനം കിട്ടിയവരാണ് ഈ റെസ്‌ക്യൂവർമാർ. പാമ്പിനെ കണ്ടാൽ അവയുടെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്ലിക്കേഷനിൽ ചേർക്കാൻ സാധിക്കും. സന്ദേശം വരുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റെസ്‌ക്യൂവർ സ്ഥലത്തെത്തുക. പാമ്പിനെ പിടിക്കുന്നതിന് പൊതുജനങ്ങൾ പണമൊന്നും നൽകേണ്ടതില്ല.