INDIANEWSTop News

ക്രൈസ്തവ വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾ പ്രകാരമുള്ള ആരാധന ക്രമങ്ങൾ പോലും ചെയ്യാൻ ഭയപ്പെടുന്നു; രാജ്യത്ത് ക്രൈസ്‌തവർക്ക് നേരെ 273 ദിവസത്തിനിടെ ഉണ്ടായത് 305 അ​ക്ര​മ സംഭവങ്ങൾ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈ​സ്ത​വ​ർ​ക്ക് നേരെ വ്യാ​പ​ക ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നതായി വ​സ്തു​താപ​ഠ​ന റി​പ്പോ​ർ​ട്ട്. എന്നാൽ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തെ അവഗണിക്കുകയാണെ​ന്നും വ​സ്​​തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടിൽ പറയുന്നു. 273 ദി​വ​സ​ത്തി​നി​ടെ 305 അക്ര​മ സം​ഭ​വ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു ന​ട​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ​വി​ൽ ഉ​ർ​സു​ലി​ൻ ഫ്രാ​ൻ​സി​സ്ക​ൻ സന്യാ​സ​സഭാംഗങ്ങളായ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നേരേയുണ്ടായ ആ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇതിന്‍റെ തു​ട​ർ​ച്ച​യാ​ണ്.

വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസ പ്രകാരമുള്ള ആരാധനകൾ പോലും ചെയ്യാൻ ഭയപ്പെടുന്നതായാണ് പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടിൽ കാണാൻ സാധിക്കുന്നത്. യുനൈറ്റ​ഡ് ക്രി​സ്ത്യ​ന്‍ ഫോ​റം, യു​നൈ​റ്റ​ഡ് എ​ഗെ​യ്​​ന്‍സ്​​റ്റ്​ ഹേ​റ്റ്, അ​സോ​സി​യേ​ഷ​ൻ ഫോ​ർ പ്രൊട്ടക്ഷന്‍ ഓ​ഫ്​ സി​വി​ല്‍ റൈ​റ്റ്‌​സ് സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ്​ രാ​ജ്യ​ത്ത്​ ക്രൈ​സ്​​ത​വ​ർ​ക്കു​ നേ​രെ നടക്കു​ന്ന ആക്രമണങ്ങളുടെ വ​സ്​​തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചു പോ​ലീ​സി​നുമേ​ൽ സ​മ്മ​ർ​ദം ചെലുത്തി അ​റ​സ്റ്റ് ചെ​യ്യി​ക്കു​ന്ന സാഹചര്യമാണുള്ളത്. ക​ഴി​ഞ്ഞ 273 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക്രൈസ്തവ​ക​ർ​ക്കെ​തി​രേ​യു​ള്ള 305 അ​ക്ര​മസം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടാ​യി. ഒ​രു ദി​വ​സം ഒ​ന്നി​ലേ​റെ ആക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്നാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് വ​സ്തു​താ പ​ഠ​ന സം​ഘം പ്ര​സ് ക്ലബ് ഓ​ഫ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ദേ​ശീ​യ കോ​-ഓഡി​നേ​റ്റ​ർ എ.​സി. മൈ​ക്കി​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ര​യാ​യ​വ​ർ​ക്കു​ വേ​ണ്ടി ആ​രം​ഭി​ച്ച ഹെ​ൽ​പ്​ ലൈ​നി​ലേ​ക്ക്​ ഈ ​വ​ർ​ഷം ആയിരത്തില​ധി​കം ഫോ​ൺ​കോ​ളു​ക​ളാ​ണ് വ​ന്ന​തെ​ന്ന്​ എ.സി മൈ​ക്കി​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സെപ്റ്റംബറി​ലാ​ണ് രാ​ജ്യ​ത്ത് വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ൽ അക്രമങ്ങ​ൾ നടന്നത്. 69 സം​ഭ​വ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഓഗസ്റ്റിൽ 50, ജൂ​ലൈയിൽ 33, ജൂണിൽ 20, ഏ​പ്രി​ലിൽ 27, മാർച്ചിൽ 27, ഫെബ്രു​വ​രിയിൽ 20, ജനുവരിയിൽ 37 എ​ന്നി​ങ്ങ​നെ​യാ​ണ് അ​ക്ര​മസം​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ ഒ​ൻ​പ​തു മാ​സ​ത്തി​നു​ള്ളി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, ജാ​ർ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സംസ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്രം ക്രൈസ്തവർക്കെതിരേ 169 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. ഇ​ക്കാ​ല​യ​ള​വി​ൽ കർണാട​ക​യി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ 32 അ​ക്ര​മസം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇതിൽ 1331 വ​നി​ത​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തി​നു​ള്ളി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 300ല​ധി​കം ആ​ൾ​ക്കൂ​ട്ട ആക്രമണങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 28 സ്ഥ​ല​ങ്ങ​ളി​ൽ ക്രൈസ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ടു.

588 പേ​ര്‍ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലും 513 പേ​ര്‍ ദ​ലി​ത് വി​ഭാ​ഗ​ത്തി​ലും പെ​ട്ട​വ​രു​മാ​ണ്. ഒ​ക്​​ടോ​ബ​ർ മൂന്നി​ന്​ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റൂ​ർ​ഖി​യി​ൽ ഞായറാഴ്ച പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന​തി​നി​ടെ ച​ർ​ച്ചി​ന്​ നേ​രെ 200 ഓ​ളം പേ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ന​ട​പ​ടി​യും പൊ​ലീ​സിന്റെ ഭാ​ഗ​ത്തു​ നിന്നും ഉണ്ടായിട്ടില്ലെന്ന്​ വ​സ്​​തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റൂ​ർ​ഖി​യി​ൽ ആക്രമണത്തിനിരയായ ഇ​വ ലാ​ൻ​സ​യും സ​ഹോ​ദ​രി​യും വാ​ർ​ത്ത​സമ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത്​ സംഭവം വി​ശ​ദീ​ക​രി​ച്ചിരുന്നു.

12 പേ​രാ​യി​രു​ന്നു പ്രാ​ർ​ഥ​ന​ക്കാ​യി ച​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന​ത്. സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും സ്ത്രീ​ക​ളെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മണിക്കൂറിനു​​​ ശേഷം ആ​ക്ര​മി​ക​ളെ​ല്ലാം പോ​യ​തി​നു​ പി​റ​കെ​യാ​ണ് അ​വ​ർ​​ എ​ത്തി​യ​ത്.

ച​ർ​ച്ചി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ പോലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കു​ള്ള ദൂ​രം. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ പ്ര​ശാ​ന്ത് ഠ​ണ്ട​ന്‍, യൂ​നി​റ്റി ഇ​ൻ കംപാ​ഷ​ൻ പ്രസിഡന്റ്​ മീ​നാ​ക്ഷി സി​ങ്, ന​ദീം ഖാ​ൻ, ഡോ. ​ബ​നോ ജ്യോ​ത്സ​ന ലാ​ഹി​രി തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close