INDIANEWSTop NewsUncategorized

കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിൽ നിന്ന് വീടിന് തീപിടിച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ഡൽഹി: മൊസ്‌കിറ്റോ കോയിലിൽ നിന്ന് തീപിടിച്ച് കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഓൾഡ് സീമാപുരിയിൽ ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടുത്തമുണ്ടായ ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാനായില്ല.

മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ ഫ്ലോറിൽ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഹരിലാൽ(58), ഭാര്യ റീന(55), മകൻ ആശു(24), മകൾ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകൻ അക്ഷയ് രക്ഷപ്പെട്ടു. ഇയാൾ രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്. മറ്റുള്ളവരെല്ലാം തീപിടുത്തമുണ്ടായ മൂന്നാം നിലയിലായിരുന്നു.

സർക്കാർ ജീവനക്കാരനായ ഹരിലാൽ അടുത്ത വർഷം മാർച്ചിൽ വിരമിക്കാനിരിക്കെയാണ് അപകടം. ആശു ജോലിക്കായി ശ്രമിക്കുന്നു. മകൾ 12ാം ക്ലാസ് വിദ്യാർത്ഥിയുമാണ്. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close