KERALANEWSTop News

പാമ്പു കടിയേറ്റ നാലര വയസ്സുകാരി മരിച്ചു; പരിശോധനയില്‍ കോവിഡും

തിരുവനന്തപുരം: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. കാട്ടാക്കടയിൽ നെല്ലിക്കാട്ട് അന്നയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചോണ്ടിരിക്കുന്നതിനിടയിലാണ് പാമ്പു കടിയേറ്റത്.

വീട്ടുമുറ്റത്ത് ബോധമില്ലാതെ കിടക്കുകയായിരുന്ന കുട്ടിയെ ഉടൻ തന്നെ എസ്എഎടി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ച് പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് പാമ്പു കടിയേറ്റതായി സ്ഥിരീകരിച്ചത്.

തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് വൈകീട്ടോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു. പരിശോധനയിൽ കുട്ടി കോവിഡ് പോസിറ്റീവുമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close