KERALANEWSTop News

തിരുപ്പതി തുണിയുടെ മറവിൽ കണ്ടെയ്‌നർ ലോറിയിൽ കടത്തിയത് 700 കോടി; പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി എത്തിച്ചതെന്ന് സൂചന; കേരളത്തിലെ പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണം ശക്തിപ്പെടുത്തി ഡിആർഐ

കൊച്ചി : തിരുപ്പതി തുണിയുടെ മറവിൽ കണ്ടെയ്‌നർ ലോറിയിൽ കടത്തിയത് 700 കോടി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ഡിആർഐ. ഈ പണം ഉപയോ​ഗിച്ചിരിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് എന്നുള്ളതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് കോഴിക്കോട് ഡിആർഐ സംഘമാണ് അന്വേഷിക്കുന്നത്. 400 കോടി കടത്തിയ മറ്റൊരു കേസും സംഘം അന്വേഷിക്കുന്നുണ്ട്. ഈ രണ്ട് കേസുകൾ തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നുള്ളതും കണ്ടെത്തേണ്ട വിഷയമാണ്.

തിരുപ്പതി തുണി വാങ്ങി കൊണ്ടുപോകുന്നതിന്റെ മറവിലാണ് പണം കടത്തുന്നത്. ഇത്രയും തുക സംസ്ഥാനത്ത് എത്തുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്ന സംശയം നിലനിൽക്കുന്നതിനാൽ അന്വേഷണത്തിൽ ഡി ആർ ഐയ്‌ക്കൊപ്പം എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുമുണ്ടെന്നാണ് സൂചന. ഈ പണക്കടത്തും മറയില്ലാതെ വിരൽ ചൂണ്ടുന്നത് കേരളത്തിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള സംഘടനകളിലേക്കാണ്. ഇത് ശരി വെക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും തുടർച്ചയായ പരിശോധനകൾ നടത്തുന്നത്. ഡൽഹിയിൽ നിന്നുള്ള മുതിർന്ന ഇ ഡി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു . കഴിഞ്ഞ വർഷം കേരളത്തിൽ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്ടോപ്പുകളും പിടികൂടി. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂറാണ് നീണ്ടത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം അന്ന് പരിശോധന നടത്തി. ഈ അന്വേഷണത്തിന്റെ തുടർച്ചയായാണ് കേരളത്തിൽ ഇ ഡിയുടെ നേതൃത്വത്തിൽ ഇപ്പോഴും നടക്കുന്ന റെയ്ഡുകൾ. കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതിന്റെ തെളിവുകൾ അടക്കം പരിശോധനയിൽ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close