INDIANEWS

ദിവസങ്ങൾക്ക് മുൻപ് മകനെ കാണാൻ ചെന്നപ്പോഴാണ് മകൻ ഇല്ലന്ന സത്യം അച്ഛൻ അറിയുന്നത്; തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്ക്

ചെന്നൈ: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. അച്ഛന്റെ പരാതിയെ തുടർന്ന് അമ്മയുൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. തന്റെ മകനെ വിറ്റു എന്ന് മണികണ്ഠനാണ് പരാതി നൽകിയത്. ഭാര്യ ജപമലർ അടക്കമുള്ളവർക്കെതിരെയാണ് യുവാവ് പരാതി നൽകിയത്.

ദിവസങ്ങൾക്ക് മുൻപ് മകനെ കാണാൻ ചെന്നപ്പോഴാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് വീട്ടിൽ ഇല്ല എന്ന് മണികണ്ഠൻ അറിഞ്ഞത്. രണ്ടുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. എട്ടുമാസം മുൻപാണ് ആൺകുട്ടി ജനിച്ചത്. അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഭാര്യ വേർപിരിഞ്ഞു കഴിയുകയായിരുന്നു. കുട്ടിക്കൊപ്പം തൂത്തുക്കുടിയിലേക്കാണ് ജപമലർ പോയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബ്രോക്കർ വഴി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു എന്ന് അറിഞ്ഞത് എന്ന് പരാതിയിൽ പറയുന്നു. മറ്റു ചിലരുടെ സഹായത്തോടുകൂടിയാണ് ഭാര്യ കുട്ടിയെ വിറ്റതെന്നും പരാതിയിൽ പറയുന്നു. കുട്ടിയെ വിട്ടുകിട്ടുന്നതിന് പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close