Breaking NewsINDIANEWS
ബാംഗ്ലൂരിൽ ബസ് അപകടത്തിൽ 29 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

ബംഗ്ലൂർ: മൈസൂർ റോഡിൽ കെങ്ങേരിയിൽ കർണാടക ട്രാൻസ്പോർട് ബസ് അപകടത്തിൽപ്പെട്ട് 29 യാത്രക്കാർക്ക് പരിക്ക്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം. മടിഗേരിയിൽ നിന്നും 45 യാത്രക്കാരുമായി ബാംഗ്ലൂരിലേക്ക് വരികയായിരുന്നു ബസ്. റോഡിന് നടുവിലെ ഡിെെവഡറിലും മേൽപ്പാലത്തിൻറെ തൂണിലും ഇടിച്ചു നിൽക്കുന്ന ബസിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും അപകടത്തിൻറെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 25 പേർക്ക് നിസാര പരിക്കും നാലുപേർക്ക് സാരമായ പരിക്കുമുണ്ടെന്ന് വെസ്റ്റ് ബാംഗ്ലൂർ ഡെപ്യൂട്ടി കമ്മീഷ്ണർ സഞ്ജീവ് പട്ടീൽ അറിയിച്ചു.