NEWSTravelTrendingWORLD

നവദമ്പതികൾക്ക് രാപ്പാർക്കാൻ പറ്റിയ ഇടം; വെളുത്ത ചായം പൂശിയ ഭവനങ്ങളും നിറയെ മുന്തിരിത്തോപ്പുകളും; വിനോദ സഞ്ചാരികളെ മാടിവിളിക്കുന്ന സാന്തോറിനി…!

ഗ്രീസ് എക്കാലത്തും അറിയപ്പെടുന്നത് അതിന്റെ പൗരാണികമായ സവിശേഷതകൾകൊണ്ടാണ്. പൗരാണിക നഗരത്തിലുപരി ഗ്രീസ് ലോകത്തെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ദിവസേന നിരവധി പേരാണ് ഇവിടെ സന്ദശനത്തിനായി എത്തുന്നത്. മനുഷ്യ​ന്റെ ഒരായുസിൽ തീർച്ചയീയും കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ സ്ഥലം കൂടിയാണ് ഗ്രീസ്. സാന്റോറിനി ദ്വീപ് ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്.

ലോകത്തിൽ മറ്റൊരിടത്തും കാണുവാൻ സാധ്യതയില്ലാത്ത തരത്തിലുള്ള നയനമനോഹരമായ സൂര്യാസ്തമയം. വെളുത്ത ചായം പൂശി അസ്തമയത്തിന്റെയും കടലിന്റയും നിറം വാരിനിൽക്കുന്ന കെട്ടിടങ്ങൾ… ഇത്രയും മാത്രം മതി സാൻറോറിനി എന്ന ഗ്രീസിലെ സ്വർഗ തുല്യമായ ദ്വീപിനെ വിശേഷിപ്പിക്കുവാൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായി സാൻറോറിനി വളർന്നിരിക്കുകയാണ്. ധാരാളം ആളുകൾ, സാന്റോറിനിയെ അവരുടെ വിവാഹത്തിനുള്ള വേദിയായും ഹണിമൂൺ ഡെസ്റ്റിനേഷനായും തെരഞ്ഞെടുക്കുന്നു.

സാന്റോറിനിയെക്കുറിച്ചുള്ള ചില വിചിത്രവും രസകരവുമായ വസ്തുതകൾ അറിയാം….

വളരെയധികം മാറ്റങ്ങളിലൂടെ കടന്നുപോയതാണ് സാന്റോറിനി എന്ന പേര്. ആദ്യ കാലത്ത് അതായത്, നിയോലിത്തിക്ക് കാലഘട്ടത്തിൽ, വൃത്താകൃതിയിലുള്ളത്’ എന്നർത്ഥം വരുന്ന സ്‌ട്രോംഗോലി എന്ന പേരിലായിരുന്നു ദ്വീപ് അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്ക് ശേഷം, ദ്വീപിന്റെ പേര് ഏറ്റവും മനോഹരം എന്നർത്ഥം വരുന്ന കല്ലിസ്റ്റേ എന്നാക്കി മാറ്റി, തുടർന്ന്, ഗ്രീക്ക് സ്വാതന്ത്ര്യത്തിന് ശേഷം, തലസ്ഥാന നഗരത്തിന്റെ പേരിൽ തെര എന്ന് വിളിക്കപ്പെട്ടു.

പെരിസ്സ ഗ്രാമത്തിലെ പഴയ കത്തീഡ്രലിന്റെ പേരിൽ നിന്ന് ‘സാന്താ’, ‘ഐറിൻ’ എന്നീ പദങ്ങളുടെ സങ്കോചമാണ് ‘സാന്തോറിനി’ എന്ന പേര്. എങ്കിലും, ‘തെര’ ദ്വീപിന്റെ ഔദ്യോഗിക നാമമായി തുടരുന്നു. ദ്വീപിലെ സ്ഥിരതാമസക്കാരേക്കാളും അധികം ഓരോ വർഷവും ഇവിടെ സന്ദർശകർ എത്തിച്ചേരാറുണ്ട്. 2011 ലെ സെൻസസ് പ്രകാരം ദ്വീപിലെ ജനസംഖ്യ 15,550 ആണ്. എന്നാൽ ഇത്ര കുറച്ച് താമസക്കാർ ഉണ്ടായിരുന്നിട്ടും, ഓരോ വർഷവും 2 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ സാന്റോറിനി സന്ദർശിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വെളുത്ത ചായം പൂശി നിൽക്കുന്ന അതിമനോഹരമായ വീടുകളാണ് സാന്റോറിനിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. എന്തുകൊണ്ടാണ് ഇവിടുത്തെ വീടുകളെല്ലാം വെളുത്ത നിറത്തിൽ കാണപ്പെടുന്നത് എന്നതിനുത്തരം ഇതുവരെയും കൃത്യമായി ആർക്കും അറിയില്ല. പല കാരണങ്ങളിലൊന്നാി പറയുന്നത് വെളുത്ത നിറം വീടകങ്ങളെ തണുപ്പിക്കും എന്നാണ്. വെളുത്ത പെയിന്റ് ഇരുണ്ട നിറങ്ങളേക്കാൾ കുറഞ്ഞ ചൂട് ആഗിരണം ചെയ്യുന്നു, ഇത് ചൂടുള്ള ഗ്രീക്ക് വേനൽക്കാലത്തെ കൂടുതൽ സഹനീയമാക്കുന്നു.

മറ്റൊന്ന്, 1938-ൽ ഇയോനിസ് മെറ്റാക്‌സസിന്റെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ സംഭവിച്ച കോളറ പൊട്ടിപ്പുറപ്പെട്ടതാണ്! വെളുത്ത പെയിന്റിൽ ചുണ്ണാമ്പുകല്ല് അടങ്ങിയിരുന്നു, ഇത് അണുനാശിനിയായി , അണുബാധയുടെ വ്യാപനം തടയാൻ സഹായിക്കുന്നു.വെറും സൗന്ദര്യത്തിന് വേണ്ടിയല്ല സാന്റോറിനിക്കാർ വീടുകൾക്ക് വെളുത്ത ചായം പൂശുന്നതെന്ന് സാരം.

സാന്റോറിനിയിലെ കെട്ടിടങ്ങൾ വെളുത്തതാണെങ്കിലും ഇവിടെ ഏറ്റവും സുലഭമായ പാനീയത്തിന്റെ നിറം ചുവപ്പാണ്.കാരണമെന്തെന്നോ വെള്ളത്തേക്കാളും സമൃദ്ധമാണ് ഇവിടെ ലഭ്യമാകുന്ന വൈനിന്റെ അളവ്.വൈനിന്റെയും മുന്തിരിയുടെയും കാര്യത്തിൽ ഇത്രത്തോളം വ്യത്യസ്തത പുലർത്തുന്ന മറ്റൊരിടവും ലോകത്തിലില്ല. 100ൽ അധികം വ്യത്യസ്ത തരത്തിലുള്ള മുന്തിരികളാണ് ദ്വീപിൽ വളരുന്നത്. മഴ വളരെ കുറവായ ഇവിടെ വെള്ളത്തേക്കാൾ വൈൻ സമൃദ്ധമാണ് എന്നാണ് പറയപ്പെടുന്നത്.

സാന്റോറിനി, അതിന്റെ അതുല്യമായ കാലാവസ്ഥയും അഗ്‌നിപർവ്വത മണ്ണിലെ ധാതുക്കളുടെ ഉള്ളടക്കവും കാരണം ഗ്രീസിൽ ഏറ്റവും മികച്ച വീഞ്ഞ് ഇവിടെയാണുള്ളത്. Assyrtiko ഏറ്റവും പ്രശസ്തമായ ഇനം ആണ്, ധാതുക്കളാൽ സമ്പുഷ്ടവും വളരെ രുചികരവും ആണിത്. ഇവിടെ പ്രസിദ്ധമായ ഒരു വൈൻ മ്യൂസിയവുമുണ്ട്. സാന്റോറിനിയെക്കുറിച്ചുള്ള മറ്റൊരു രസകരമായ വസ്തുത, ലോകമെമ്പാടുമുള്ള ഒരേയൊരു കാൽഡെറയാണ് സാന്റോറിനിയിലെ കാൽഡെറ.

അഗ്‌നിപർവ്വത മണ്ണിൽ ഗുഹാഭവനങ്ങളും വാസ്തുവിദ്യകളും സംരക്ഷിക്കപ്പെടുന്ന ഭൂമിയിലെ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണിത്.വിനാശകരമായ പൊട്ടിത്തെറി ദ്വീപിന്റെ മധ്യഭാഗം മുങ്ങാൻ കാരണമായി, അതിന്റെ ഫലമായി ‘കാൽഡെറ’ എന്നറിയപ്പെടുന്ന വളരെ ആഴത്തിലുള്ള ഗർത്തം ഉണ്ടായി. 1,310 അടി ആഴത്തിലാണ് ഈ ഗർത്തം. ഏകദേശം 3,000 വർഷങ്ങൾക്ക് മുമ്പ് കാൽഡെറയ്‌ക്ക് കാരണമായ അഗ്‌നിപർവ്വതം ഇപ്പോഴും വളരെ സജീവമാണ്. 1956-ലാണ് ഏറ്റവും പുതിയ പൊട്ടിത്തെറി ഉണ്ടായത്. അതിന്റെ ഫലമായി ഉണ്ടായ ഭൂകമ്പം മൂലം റോക്ക എന്ന ഒരു ചെറിയ ഗ്രാമം കടലിൽ മുങ്ങിപോയി. ഇത്രയൊക്കെ കേട്ടിട്ട് വെള്ള നഗരത്തിലേക്ക് ഒരു യാത്ര പോയാൽ കൊള്ളാമെന്നുണ്ടോ? എങ്കിൽ തയ്യാറായികോളൂ സാന്റോറിനി സഞ്ചാരികളേയും കാത്തിരിപ്പാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close