KERALANEWS

മധ്യവയസ്‌കൻ വാട്ടർ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും മക്കളും വീട് വിട്ട് പോയി ദിവസങ്ങൾക്ക് ശേഷം

തൊടുപുഴ: മധ്യവയസ്കനെ വാട്ടർ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടിമറ്റം നെല്ലിക്കുന്നേൽ ബൈജു കുഞ്ഞപ്പനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും മക്കളും ദിവസങ്ങൾക്ക് മുമ്പ് വീടു വിട്ട് പോയിരുന്നു. ഇതിനു ശേഷം ബൈജു തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

ജീർണിച്ച മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close