Breaking NewsKERALANEWS

വീടിന്റെ ​ഗൈറ്റ് വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു; അപകടം അടുത്തവീട്ടിൽ കളിക്കുന്നതിനിടെ

കണ്ണൂർ: മട്ടന്നൂർ ഉരുവച്ചാലിൽ വീടിന്റെ ​ഗൈറ്റ് വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈ​ദറാണ് മരിച്ചത്. കളിക്കുന്നതിനിടെ അയൽ വാസിയുടെ വീടിന്റെ ​ഗൈറ്റ് കുട്ടിയുടെ മേൽ മറഞ്ഞു വീഴുകയായിരുന്നു.

ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. തൊട്ടടുത്ത വീട്ടിൽ കളിച്ചുകൊണ്ടിക്കെയാണ് ഹൈദറിന്റെ മേൽ ​ഗൈറ്റ് മറിഞ്ഞു വീഴന്നത്. സംഭവം നടന്ന പാടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുമ്പിന്റെ ​ഗൈറ്റ് ആയിരുന്നതിനാലാണ് കുട്ടിക്ക് ​ഗുരുതരമായ പരിക്ക് പറ്റിയത്. ​ഗൈറ്റ് നീക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ​ഗുരുതരമായ പരിക്കോടെ ആണ് കഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്റ്റർമാർ തങ്ങളാൽ കഴിയുന്ന വിധം ശ്രമിച്ചെങ്കിലും ഹൈദറിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close