KERALANEWSTop News

‘സിപിഎം ഒരു തെറ്റിനെയും പിന്തുണയ്ക്കില്ല’; അനുപമയുടെ നിയമപോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് വിജയരാഘവൻ; അമ്മയ്ക്ക് ആവിശ്യമായ നിയമസഹായം നൽകുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി

കുഞ്ഞിനെ തിരിച്ചുകിട്ടാനായി അനുപമ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എ. വിജയരാഘവൻ. സിപിഎം ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും അമ്മയ്ക്ക് ആവിശ്യമായ എല്ലാ നിയമസഹായവും നൽകുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറിയായ വിജയരാഘവൻ പറഞ്ഞു. വിഷയം പാർട്ടിയുടെ പരിധിയിൽ വരുന്നതല്ലെന്നും നിയമപരമായി പരിഹാരം കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ ഇന്ന് മുതൽ സമരം തുടങ്ങാനിരിക്കുകയാണ്. അതിനിടെയാണ് സിപിഎം ആക്ടിങ് സെക്രട്ടറി പിന്തുണയായി എത്തിയിരിക്കുന്നത്. അതേസമയം ആറുമാസമായി ഈ വിഷയത്തിൽ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.

രാവിലെ ആരോഗ്യമന്ത്രിയും അനുപമയെ നേരിട്ട് വിളിച്ചിരുന്നു. ഞാനും ഒരമ്മയാണെന്നും എനിക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു. വീഴ്ചകളിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും അനുപമ പറഞ്ഞു. ഇന്ന് മുതൽ ആരംഭിക്കുന്ന സമരം കുഞ്ഞിനെ തിരികെ ലഭിക്കുന്നത് വരെ തുടരുമെന്നാണ് അനുപമ പറഞ്ഞിരിക്കുന്നത്. പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close