KERALANEWS

ആധാർ കാർഡ് ഉള്ളവർക്ക് റേഷൻ കാർഡ് നൽകും; റേഷൻ കടകളിൽ സിസിടിവി സ്ഥാപിക്കും; റേഷൻ കാർഡ് മുൻഗണനാ പരിധി ഉയർത്താനാവില്ലെന്നും ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഒരു റേഷന്‍ കാര്‍ഡിലും പേരില്ലെങ്കിലും ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിൽ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷൻ കടകളിൽ സിസിടിവി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റേഷൻ കാർഡ് മുൻഗണനാ പരിധി ഉയർത്താനാവില്ലെന്നും കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷി അംഗങ്ങളുള്ള കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഓണക്കിറ്റിലെ ഏലക്ക അഴിമതി ആരോപണം നിഷേധിച്ച ഭക്ഷ്യമന്ത്രി ഏലക്ക തിരിച്ചെടുക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നത് ആലോചിക്കേണ്ട വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close