KERALANEWS

പഠിക്കാന്‍ വളരെ സമര്‍ത്ഥന്‍; ഇന്നലെ രാത്രിയിലും ഉറങ്ങാന്‍ കിടന്നത് പഠനം പൂര്‍ത്തിയാക്കിയ ശേഷം; അഭിഷേകിന്‍റെ അകാല മരണത്തില്‍ ഞെട്ടി നാട്

കൊല്ലം: കൊല്ലം അഞ്ചലിൽ പത്താം വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ നിന്ന് നാട് ഇതുവരെ വിട്ടുമാറിയിട്ടില്ല. അഞ്ചൽ വെസ്റ്റ് ഗവ. എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥിയായ അഭിഷേകിനെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം രാത്രി 12 കഴിഞ്ഞാണ് ഇന്നലെ അഭിഷേക് ഉറങ്ങാൻ കിടന്നത്. രാവിലെ ഉറക്കം ഉണരാതായതോടെ വീട്ടുകാർ വിളിക്കുകയായിരുന്നു. അപ്പോഴാണ് അഭിഷേക് മരിച്ചതായി മനസിലാകുന്നത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് അനുമാനിക്കുന്നു. എന്നാൽ പത്താം ക്ലാസ് വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ മരണത്തിന് ദുരൂഹതയുണ്ടോ എന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close