KERALANEWS

‘മുല്ലപ്പെരിയാർ ഡാം പണിയുകയാണെങ്കിൽ അതിന്റെ നിർമാണം തമിഴ്നാടിനെ ഏൽപ്പിക്കുന്നതാകും നല്ലത്’; പാലരിവട്ടം പാലം, കോഴിക്കോട് KSRTC ബസ്റ്റാന്റ് അനുഭവം ഏറെ; ഹരീഷ് പേരടി

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി സിനിമാ സീരിയൽ താരം ഹരീഷ് പേരടി. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്റെ നിർമാണം തമിഴ്നാടിനെ ഏൽപ്പിക്കുന്നതാകും നല്ലത് എന്നാണ് ഹരീഷിന്റെ ആഭിപ്രായം. പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റ് എന്നിവയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താൻ ഇങ്ങനെ പറയുന്നതെന്നും തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം ഹരീഷ് കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകൾ

2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്…തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും

അതേസമയം, മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിൻറെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിൻറെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്. തമിഴ്നാടുമായുള്ള പാട്ടക്കരാർ റദ്ദാക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് എ.എം.ഖാൻവീൽക്കർ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close