INDIANEWSTop News

തമിഴ് നടൻ വിവേകിന്റെ മരണകാരണം കോവിഡ് വാക്‌സിനല്ല; വാക്‌സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷൻ വകുപ്പിന്റെ റിപ്പോർട്ട്

ചെന്നൈ: തമിഴ് നടൻ വിവേകിന്റെ മരണകാരണം കോവിഡ് വാക്‌സിനല്ല. കോവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷൻ വകുപ്പ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്‌സിനുമായി ബന്ധമില്ലെന്നും റിപ്പോർട്ട് നൽകി രുന്നു.

തുടർന്ന് വാക്സീൻ കാരണമല്ല മരണം സംഭവിച്ചചെന്ന് തെളിഞ്ഞതോടെ വലിയൊരു ദൂരുഹതയ്ക്കാണ് വിരാമം ഇടുന്നത്. അദ്ദേഹത്തിന്റെ മരണത്തിന് കാരണം വാക്‌സിനെടുത്തതാണെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിത്തിന്റെ റിപ്പോർട്ട് വന്നതോടെ വാക്‌സിൻ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും സർക്കാർ അറിയിച്ചു കഴിഞ്ഞു.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവർത്തകൻ ദേശീയ മനുഷ്യവകാശ കമ്മിഷന് ഹർജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലർ പ്രചാരണം നടത്തുമ്പോൾ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 2021 ഏപ്രിൽ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു വിവേകിന്റെ മരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close