മുത്തശ്ശിയായ സന്തോഷം പങ്ക്വെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ താര കല്യാൺ. തന്റെ ഏക മകൾ സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖരനും അവരുടെ കുഞ്ഞു കണ്മണി പിറന്ന വിവരം താരാകല്യാൺ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

മകളുടെ കുഞ്ഞിന് പിറക്കും മുൻപേ മിട്ടു എന്ന പേര് കണ്ടെത്തിയ ആളാണ് താരാ കല്യാൺ. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. മിട്ടു മകളാണ്. കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റു വിശേഷങ്ങളോ പുറത്തുവിട്ടിട്ടില്ല. ഒട്ടേറെപ്പേർ താരാ കല്യാണിന്റെ ചിത്രത്തിന് താഴെ ആശംസ അറിയിച്ചിട്ടുണ്ട്.

സൗഭാഗ്യയുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു . റെഡ് തീമിലാണ് മുഴുവനും സെറ്റ് ചെയ്തിട്ടുളളത്. സൗഭാഗ്യയുടെ ഗൗണും കേക്കുകളും ഇതേ തീമിലാണ്. ബ്ലാക്ക് സ്യൂട്ട് ആണ് അർജുനിന്റെ വേഷം . നർത്തകി കൂടിയായ സൗഭാഗ്യ ഗർഭിണിയായ നാളുകളിലും ഡാൻസ് പഠിപ്പിച്ചിരുന്നു. ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അമ്മ താരാ കല്യാൺ ആണ് അക്കാര്യത്തിൽ തന്റെ പ്രചോദനം എന്നും സൗഭാഗ്യ കുറിച്ചിട്ടുണ്ട് . സൗഭാഗ്യ വെങ്കിടേഷിന്റെ വളകാപ്പ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വേളയിൽ തന്നെപ്പോലും അത്ഭുതപ്പെടുത്തിയ ഒരു കാര്യത്തെക്കുറിച്ച് സൗഭാഗ്യ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ പങ്കിട്ടു.

തൻസീല മുഹമ്മദ് എന്ന ഡിസൈനറുടെ പക്കലാണ് സൗഭാഗ്യ വളകാപ്പ് ചടങ്ങുകളുടെ ബ്ലൗസ് തുന്നാൻ ഏൽപ്പിച്ചത്. ഒട്ടേറെ അലങ്കാര പണികൾക്കൊപ്പം ബ്ലൗസിൽ സൗഭാഗ്യ അറിയാതെ തന്നെ മറ്റൊരു സർപ്രൈസ് കൂടി ഒളിഞ്ഞിരുന്നു. അമ്മയാവാൻ പോകുന്ന ആൾക്ക് എന്തുകൊണ്ടും മനം നിറയുന്നതായിരുന്നു അത്. ഓടക്കുഴലും വെണ്ണക്കുടവുമായി ഇരിക്കുന്ന ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് സൗഭാഗ്യയുടെ ബ്ലൗസിൽ തെളിഞ്ഞത്. ഇത് തീർത്തും തന്റെ ഡിസൈനറുടെ ഐഡിയ ആണ് എന്ന് സൗഭാഗ്യ പറയുന്നു. ആ ഉണ്ണിക്കണ്ണനെ ഒന്ന് കണ്ടുനോക്കൂ (ഇൻസ്റ്റഗ്രാം)ഇതാണ് ഡിസൈനർ സൗഭാഗ്യക്കു വേണ്ടി നൽകിയ സർപ്രൈസ്.

മൈലാഞ്ചി ചോപ്പണിഞ്ഞ കൈകൾ നിറയെ വളയണിഞ്ഞ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം സന്തോഷവതിയായി സൗഭാഗ്യ ചടങ്ങുകളിൽ പങ്കെടുത്തു. നടി താരാ കല്യാണിന്റെ ഏക മകളും നടൻ അർജുൻ സോമശേഖരന്റെ ഭാര്യയുമാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ. ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുനും. കഴിഞ്ഞ വർഷം ഗുരുവായൂരിൽ വച്ചാണ് സൗഭാഗ്യയും അർജുനും വിവാഹിതരായത്. താൻ അമ്മയാവുന്നു എന്ന് തിരിച്ചറിഞ്ഞ മുഹൂർത്തത്തെക്കുറിച്ച് സൗഭാഗ്യ എഴുതിയ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു

ഗർഭിണിയാണെന്ന തരത്തിൽ യാതൊരു സൂചനയും ലഭിക്കാതിരുന്ന നേരത്താണ് ആ സന്തോഷ വർത്തമാനം സൗഭാഗ്യ തിരിച്ചറിയാൻ ഇടവരുന്നത്. പതിവ് പോലെ ഒരു ഫോട്ടോഷൂട്ടിന് അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുകയായിരുന്നു സൗഭാഗ്യ. പക്ഷെ പെട്ടെന്നാണ് ചില മാറ്റങ്ങൾ സംഭവിച്ചത്. ഗർഭിണിയാണെന്ന തരത്തിൽ യാതൊരു സൂചനയും ലഭിക്കാതിരുന്ന നേരത്താണ് ആ സന്തോഷ വർത്തമാനം സൗഭാഗ്യ തിരിച്ചറിയാൻ ഇടവരുന്നത്. പതിവ് പോലെ ഒരു ഫോട്ടോഷൂട്ടിന് അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുകയായിരുന്നു സൗഭാഗ്യ. പക്ഷെ പെട്ടെന്നാണ് ചില മാറ്റങ്ങൾ സംഭവിച്ചത്.

ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല എന്ന് സൗഭാഗ്യ. പലപ്പോഴും തലചുറ്റി, എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. ഫോട്ടോഷൂട്ടിൽ ഏറ്റവും അവസാനം ധരിച്ച നീലനിറത്തിലെ വസ്ത്രത്തിലെ ചിത്രമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. രണ്ടോ മൂന്നോ ക്ലിക്കുകളിൽ കൂടില്ല. അത്യുഷ്ണവും ഓക്കാനവും അനുഭവപ്പെട്ടു. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നു സൗഭാഗ്യ പറയുന്നു

ടിക്ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായാണ് സൗഭാഗ്യയെ ഏവരും അറിയാൻ തുടങ്ങിയത്. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അർജുൻ സോമശേഖരൻ ശ്രദ്ധ നേടിയത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. നർത്തകൻ കൂടിയായ അർജുൻ, സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ ശിഷ്യനായിരുന്നു. കുട്ടിക്കാലത്തെ സൗഭാഗ്യയുടെ ചില വേഷപ്പകർച്ചകൾ. സൗഭാഗ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണത്
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്