INDIANEWSTrending

സിനിമ- സീരിയൽ നടി ഉമ മഹേശ്വരി അന്തരിച്ചു

ചെന്നൈ: സിനിമ- സീരിയൽ നടി ഉമ മഹേശ്വരി അന്തരിച്ചു. 40 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഉമ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ചതിനാൽ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അവർ.

 മലയാളമുൾപ്പെടെനിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഉമ തമിഴ് സീരിയലുകളിലൂടെയാണ് അഭിനയ രം​ഗത്ത് ശ്രദ്ധേയയായത്. തമിഴ് സീരിയലായ മെട്ടി ഒളിയിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് ഉമ പ്രശസ്തയായത്. ഏതാനും തമിഴ് ചിത്രങ്ങളിലും ഉമ അഭിനയിച്ചിട്ടുണ്ട്.

വെട്രി കോടി കാട്ട്, ഉന്നൈ നിനൈതു, അല്ലി അര്‍ജ്ജുന തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ഈ ഭാര്‍ഗവി നിലയം’ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

ഏതാനും മാസങ്ങൾക്കു മുൻപ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നണ് റിപ്പോർട്ടുകൾ. അതു ചികിത്സിച്ചു ഭേദമാക്കിയെങ്കിലും അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ചതിനേ തുടർന്ന് ചികിത്സയിലായിരുന്നു.

നടിയുടെ പെട്ടെന്നുള്ള വിയോഗത്തിന്‍റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.  തമിഴ് സിനിമാ – സീരിയല്‍ രംഗത്തെ പ്രമുഖര്‍ നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close