NEWSWORLD

എയ്ഡ്സ് രോഗിയിൽ നിന്ന് എച്ച്ഐവി വൈറസ് ഇല്ലാതായി; വൈറസ് ഇല്ലാതായത് എങ്ങനെയെന്നത് അജ്ഞാതം; എയ്ഡ്സിനെ കീഴടക്കാൻ സാധിക്കുമെന്ന പുതു പ്രതീക്ഷയിൽ ഗവേഷകർ

എയ്ഡ്സ് രോഗിയിൽ നിന്ന് എച്ച്ഐവി വൈറസുകൾ പൂർണ്ണമായി ഇല്ലാതായെന്ന് പഠനം. അർജന്റീനയിൽ നിന്നാണ് ലോകത്തിന് പുതുപ്രതീക്ഷ നൽകുന്ന വിവരം ലഭിക്കുന്നത്. രോഗത്തിനെതിരെ ചികിത്സ നിർത്തിയിട്ടും ഇവരിൽ നിന്ന് വൈറസ് കണ്ടെത്താനായില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നത്.

അർജന്‍റീനയിലെ എസ്‌പെരാൻസ നഗരത്തിൽനിന്നുള്ള എയ്​ഡ്​സ്​ രോഗിയിലാണ് വൈറസുകൾ അപ്രതീക്ഷിതമായി ഇല്ലാതായെന്ന പഠനം പുറത്തുവന്നത്. 2013ലാണ്​ യുവതിയിൽ എയ്‌ഡ്‌സിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയത്​. പിന്നീട്​ ചികിത്സയിലായിരുന്നു ഇവരിൽ​ എച്ച്‌.ഐ.വിയുടെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായതായി ഗവേഷകർ കണ്ടെത്തി. ഇത്തരത്തിൽ എയ്​ഡ്​സിൽനിന്ന്​ ​​പൂർണമുക്​തി നേടിയ അപൂർവം ചിലരിൽ ഒരാളാണ്​ 30കാരിയായ ഇവർ.

രോഗത്തിനെതിരെ ഇവർ ചികിത്സകൾ നിർത്തിയശേഷവും വൈറസ്​ കണ്ടെത്താനായില്ലെന്ന്​ അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരണത്തിനായി തയാറാക്കിയ പഠനത്തിൽ ഗവേഷകർ പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു എന്നത് അജ്​ഞാതമാണ്​. നേരത്തെ രണ്ട് എച്ച്.ഐ.വി രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ട്​., എന്നാൽ, ഇരുവരും സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ഉൾപ്പെടുയുള്ള ചികിത്സക്ക്​ വിധേയരായവരാണ്​.

വൈറസ് മുക്​തമായ ഒരാളെ കണ്ടെത്തിയത്​ ലോകത്തിന്​ പുതുപ്രതീക്ഷയാണ്​ നൽകുന്നത്​. കൂടുതൽ ആളുകളെ ചികിത്സിക്കാൻ ഇത്​ സഹായിക്കുമെന്ന്​ വിദഗ്​ധർ പ്രതീക്ഷിക്കുന്നു. ലോകത്ത്​ ഏകദേശം 80 ദശലക്ഷം ആളുകൾക്ക് എച്ച്.ഐ.വി ബാധിക്കുകയും 36.3 ദശലക്ഷം ആളുകൾ വൈറൽ രോഗത്തിന്‍റെ സങ്കീർണതകൾ മൂലം മരിക്കുകയും ചെയ്​തതായാണ്​ കണക്ക്​. 2020ൽ ലോകമെമ്പാടും 37.7 ദശലക്ഷം ആളുകൾ എച്ച്.ഐ.വി ബാധിതരായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close