KERALANEWSTop News

വൈകിട്ട് പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് പുറപ്പെട്ടു; ടിക്കറ്റ് ബുക്ക് ചെയ്ത അൻപതിലധികം പേരുടെ യാത്ര മുടങ്ങി; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് പുറപ്പെട്ടതിനെ തുടർന്ന് അൻപതിലധികം പേരുടെ യാത്ര മുടങ്ങി. എയർ ഇന്ത്യ ദുബായ് വിമാനമാണ് നേരത്തെ ടേക്ക് ഓഫ് ചെയ്തത്. ഇതേതുടർന്ന് കരിപ്പൂർ വിമാനത്തവാളത്തിൽ യാത്രക്കാരുടെ പ്രതിഷേധം നടക്കുകയാണ്.

വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുറപ്പെട്ടത്. പുറപ്പെടൽ സമയത്തിലെ മാറ്റം യാത്രക്കാരെ അറിയിക്കാതെയാണ് വിമാനം ഉച്ചയ്ക്ക് പുറപ്പെട്ടത്. എന്നാൽ ഫ്‌ളൈറ്റ് സമയത്തിലെ മാറ്റം ഇ-മെയിലായി അയച്ചിരുന്നെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

വിമാനത്തിൽ പോകാൻ സാധിക്കാത്ത യാത്രക്കാരെ ഷാർജയിലേക്ക് പോകാൻ സൗകര്യമൊരുക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചു. എന്നാൽ ക്വാറന്റീൻ, ജോലി സമയം എന്നിവ കാരണം പലർക്കും ഈ ബദൽമാർഗം സ്വീകാര്യമല്ല. നാളെ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് നൽകാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഏഴ് സീറ്റ് മാത്രമേ നാളത്തെ വിമാനത്തിൽ ബാക്കിയുള്ളുവെന്ന് അധികൃതർ അറിയിച്ചിരുന്നതായി യാത്രക്കാർ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close