KERALANEWSTop News

എം ജി സർവ്വകലാശാലയിലെ എഐഎസ്എഫ് -എസ്എഫ്ഐ സംഘർഷം; എഐഎസ്എഫ് വനിത നേതാവിനെതിരെ എസ്എഫ്ഐ നേതാക്കളുടെ ബലാത്സംഗ ഭീഷണി; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

കോട്ടയം: എം ജി സർവ്വകലാശാലയിൽ നടന്ന എഐഎസ്എഫ് എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന കേസിലാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കാനെത്തുന്നത്, സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്‌സി/ എസ്ടി വകുപ്പ് ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണചുമതല ഡിവൈഎസ്പി റാങ്കിലേക്ക് മാറ്റുന്നത്.

എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.

അതേസമയം, എഐഎസ്എഫ് ആരോപണം തള്ളി എസ്എഫ്ഐ തള്ളി. ഇരവാദം ഉണ്ടാക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. സഹതാപം പിടിച്ചു പറ്റാനാണ് അവർ ആരോപണം ഉന്നയിക്കുകയാണെന്നും എസ്എഫ്ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close